AI Airbag System: ഇനി ഒരു വിമാനാപകടം ഉണ്ടാകില്ല, എഐ കണ്ടെത്തും സാങ്കേതിക തകരാറുകൾ

AI-powered airbag system For plane crash survivability: വിമാന അപകടങ്ങളിൽ മരണങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു AI- പവർഡ് സുരക്ഷാ സംവിധാനമാണ് പ്രോജക്ട് റീബേർത്ത്.

AI Airbag System: ഇനി ഒരു വിമാനാപകടം ഉണ്ടാകില്ല, എഐ കണ്ടെത്തും സാങ്കേതിക തകരാറുകൾ

പ്രതീകാത്മക ചിത്രം

Published: 

22 Sep 2025 16:52 PM

ന്യൂഡൽഹി: ഒരു വിമാനം അപകടത്തിൽപ്പെടുമ്പോൾ യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കി എഞ്ചിനീയർമാരായ എഷെൽ വസീമും ധർഷൻ ശ്രീനിവാസനും. പ്രോജക്ട് റീബേർത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ആശയം, 2025 ജൂണിൽ അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെ തുടർന്ന് കണ്ടെത്തിയതാണ്. അന്ന് 260 പേരുടെ ജീവനാണ് പൊലിഞ്ഞത്.

അപകടത്തെക്കുറിച്ചുള്ള വാർത്തകൾ തങ്ങളെയും കുടുംബങ്ങളെയും ഏറെ വേദനിപ്പിച്ചതായി എഞ്ചിനീയർമാർ പറഞ്ഞു. യാത്രക്കാർ അനുഭവിച്ച ഭയത്തെക്കുറിച്ച് ചിന്തിച്ചാണ് ഈ ആശയം വികസിപ്പിക്കാൻ തീരുമാനിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വിമാനത്തിലെ സാങ്കേതിക തകരാറുകൾ കണ്ടെത്തുന്നതിനുള്ള ഒരു സംവിധാനമാണിത്. അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാൽ, വിമാനത്തിന് ചുറ്റും എയർബാഗുകൾ വിന്യസിക്കുകയും ആഘാതം കുറയ്ക്കുന്ന ദ്രാവകങ്ങൾ പുറത്തുവിടുകയും ചെയ്യും. ഇത് വിമാനത്തിന് ചുറ്റും ഒരു സംരക്ഷിത കവചം സൃഷ്ടിക്കും.

 

Also Read: Air India Express: കോക്ക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ച് യാത്രക്കാരന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളില്‍ അസാധാരണ സംഭവങ്ങള്‍

 

പ്രോജക്ട് റീബേർത്ത്

 

വിമാന അപകടങ്ങളിൽ മരണങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു AI- പവർഡ് സുരക്ഷാ സംവിധാനമാണ് പ്രോജക്ട് റീബേർത്ത്. ഇത് അഞ്ച് അത്യാധുനിക സാങ്കേതികവിദ്യകളുടെ സംയോജനമാണ്. 3000 അടിക്ക് താഴെ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് AI സംവിധാനം തിരിച്ചറിയുമ്പോൾ ഇത് സ്വയം പ്രവർത്തിച്ചു തുടങ്ങും.

  • വിമാനത്തിന്റെ മുൻഭാഗത്തും അടിഭാഗത്തും പുറകിലുമായി രണ്ടോ മൂന്നോ സെക്കൻഡിനുള്ളിൽ എയർബാഗുകൾ വിന്യസിക്കും.
  • റിവേഴ്സ് ത്രസ്റ്റ് സംവിധാനം ഉപയോഗിച്ച് വിമാനത്തിന്റെ വേഗത കുറയ്ക്കും.
  • ആഘാതമുണ്ടാകുമ്പോൾ കട്ടിയാകുന്ന സ്മാർട്ട് ഫ്ലൂയിഡുകൾ ഉപയോഗിച്ച് യാത്രക്കാരെ സംരക്ഷിക്കും.
  • തിളക്കമുള്ള ഓറഞ്ച് നിറത്തിലുള്ള പുറംഭാഗം, ജിപിഎസ്, ഇൻഫ്രാറെഡ് ബീക്കണുകൾ, എക്സിറ്റ് ലൈറ്റുകൾ എന്നിവ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമാകും.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും