വില കൂട്ടിയിട്ടും നോക്കിക്കേ ഐക്യുവിന്റെ ഒരു മേൽക്കൈ! നന്ദി പറയേണ്ടത് ആമസോൺ മെഗാ ഡീൽസ് ഡേയ്സിനാണ്
Amazon Mega Deals Days iQOO 15R VS OnePlus 15R: സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തുമായി എത്തിയ, പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിലെ ശക്തരായ രണ്ട് എതിരാളികളാണ് ഇവയെങ്കിലും ബാറ്ററി, ഫാസ്റ്റ്ചാർജിങ്, ഗെയിമിങ് പെർഫോമൻസ് എന്നിവയിലൊക്കെ അൽപ്പം മുന്നിൽ ഐക്യൂ 15R ആണ്. അതേസമയം ഡിസ്പ്ലേ, മികച്ച വാട്ടർ/ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയുടെ കാര്യത്തിൽ വൺപ്ലസ് 15R ആണ് മുന്നിൽ.
ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന് പിന്നാലെ മെഗാ ഡീൽസ് ഡേയ്സ് (Amazon Mega Deals Days) സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഓഫർ സെയിലിന്റെ ഭാഗമായി വിവിധ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ഡിസ്കൗണ്ടുകൾ ലഭ്യമായിട്ടുണ്ട്. അതിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ ശ്രദ്ധിക്കുന്ന ഒരു ഡീൽ ഐക്യൂ 15r, വൺപ്ലസ് 15r എന്നിവയുടേത് ആണ്. ഐക്യൂ തങ്ങളുടെ വിവിധ ടോപ് മോഡലുകളുടെ വില ഇപ്പോൾ കൂട്ടിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഐക്യൂ 15r മോഡലിന്റെ വിലയും കൂടി. ഇങ്ങനെ വില കൂടിയിട്ടും വൺപ്ലസ് 15r മോഡലിനെക്കാൾ കുറഞ്ഞ വിലയിൽ ഐക്യൂ 15r സ്വന്തമാക്കാൻ സാധിക്കും എന്നതാണ് ആമസോൺ മെഗാ ഡീൽസ് ഡേയ്സ് സെയിലിലെ ഒരു പ്രത്യേകത.
വൺപ്ലസ് 15r മോഡലിന്റെ 12GB + 256GB വേരിയന്റിന് 59999 രൂപയും 12GB + 512GB വേരിയന്റിന് 64999 രൂപയും 16GB + 512GB വേരിയന്റിന് 66999 രൂപയും ആണ് ഔദ്യോഗിക വെബ്സൈറ്റിലെ വില. ആമസോണിലും ഇതിന് ഇതേ വിലതന്നെയാണ്, എന്നാൽ 12GB + 512GB വേരിയന്റ് ആമസോണിൽ ലഭ്യമല്ല.
Also Read: ഓണത്തിന് മുമ്പ് ‘കാണം’ വിൽക്കേണ്ടിവരും, വേറെ വഴിയില്ല! ഏറ്റവും ബെസ്റ്റ് ഐക്യൂ ഫോണിന്റെ വില കൂട്ടി
വൺപ്ലസ് 15r വേരിയന്റുകൾക്കെല്ലാം 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആമസോണിലും വൺപ്ലസ് ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 12GB + 256GB അടിസ്ഥാന വേരിയന്റ് 56999 രൂപയ്ക്ക് വാങ്ങാം. വിപണിയിൽ വൺപ്ലസ് 15r ന്റെ പ്രധാന എതിരാളിയാണ് ഐക്യൂ 15r. ഇപ്പോൾ ഐക്യൂ 15r ന്റെ വില കമ്പനി ഉയർത്തിയിട്ടും വൺപ്ലസ് 15rനെക്കാൾ വിലക്കുറവിൽ അത് വാങ്ങാൻ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസം വരെ ഐക്യൂ 15r 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 49,999 രൂപയും 12GB + 256GB വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 61999 രൂപയും ആയിരുന്നു വില. എന്നാൽ ഇപ്പോൾ ഇത് യഥാക്രമം 53999 രൂപ, 59999 രൂപ, 66999 രൂപ എന്നീ നിലകളിലേക്ക് വില ഉയർത്തി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ഐക്യൂ 15r 8GB + 256GB അടിസ്ഥാന വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കുമായിരുന്നുവെങ്കിലും ഇത് ആമസോണിലും ഔദ്യോഗിക വെബ്സൈറ്റിലും സ്റ്റോക്ക് ഇല്ല. പിന്നെയുള്ള 12GB + 256GB, 12GB + 512GB വേരിയന്റുകളുടെ കാര്യത്തിൽ ഇപ്പോൾ ഐക്യൂ 15r, വൺപ്ലസ് 15r എന്നിവയുടെ ഔദ്യോഗിക വില സമാനമാണെങ്കിലും ആമസോണിൽ ഐക്യൂ 15r ടോപ് വേരിയന്റുകൾ ഡിസ്കൗണ്ട് വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.
അതായത് ഔദ്യോഗിക വെബ്സൈറ്റിൽ വില ഉയർത്തിയിട്ടും ഐക്യൂ 15R 12GB + 256GB വേരിയന്റ് ആമസോണിൽ 56999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉള്ളതിനാൽ ഇത് 54999 രൂപ വിലയിൽ വാങ്ങാനാകും. മറുവശത്ത് വൺപ്ലസ് 15r ന്റെ ഇതേ വേരിയന്റ് വാങ്ങണമെങ്കിൽ ഡിസ്കൗണ്ട് സഹിതം 56999 രൂപയാണ് ചെലവ് വരിക. ഇവിടെ ഐക്യൂ 15r ന് ആണ് ആധിപത്യം കാണുന്നത്.
സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തുമായി എത്തിയ, പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിലെ ശക്തരായ രണ്ട് എതിരാളികളാണ് ഇവയെങ്കിലും ബാറ്ററി, ഫാസ്റ്റ്ചാർജിങ്, ഗെയിമിങ് പെർഫോമൻസ് എന്നിവയിലൊക്കെ അൽപ്പം മുന്നിൽ ഐക്യൂ 15R ആണ്. അതേസമയം ഡിസ്പ്ലേ, മികച്ച വാട്ടർ/ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയുടെ കാര്യത്തിൽ വൺപ്ലസ് 15R ആണ് മുന്നിൽ. ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപ്പര്യം അനുസരിച്ച് ഇവയിൽ ഒരു മോഡൽ പരിഗണിക്കാവുന്നതാണ്.
English Summary
Amazon has now started the Mega Deals Days sale after the Great Freedom Festival sale. This offer sale is a deal that smartphone users are very interested in, namely the iQOO 15r and OnePlus 15r. iQOO has now increased the prices of its various top models. Among them, the price of the iQOO 15r model has also increased. Despite this price increase, the iQOO 15r can now be purchased from Amazon at a lower price than the OnePlus 15r model.