മൂന്ന് ദിവസത്തെ കച്ചോടം, വേണ്ടതെല്ലാം വാങ്ങിക്കോണം; ആമസോൺ ​പ്രൈം ഡേ സെയിൽ: S25 അ‌ൾട്ര ലാഭത്തിൽ കിട്ടും

Amazon Prime Day 2026 starts tomorrow: ആമസോണിൽ നാളെ മുതൽ ​പ്രൈം ഡേ സെയിൽ ആരംഭിക്കുകയാണ്. വിവിധ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഈ ഓഫർ സെയിലിൽ കുറഞ്ഞ ചെലവിൽ വാങ്ങാൻ അ‌വസരമുണ്ട്, എങ്കിലും സ്മാർട്ട്ഫോൺ ഡിസ്കൗണ്ടുകൾ തന്നെയാണ് മുഖ്യ ആകർഷണം. ജൂ​ലൈ നാല് മുതൽ ഏഴ് വരെയുള്ള മൂന്ന് ദിവസമാണ് ഈ ​പ്രൈം ഡേ സെയിൽ നിശ്ചയിച്ചിരിക്കുന്നത്.

മൂന്ന് ദിവസത്തെ കച്ചോടം, വേണ്ടതെല്ലാം വാങ്ങിക്കോണം; ആമസോൺ ​പ്രൈം ഡേ സെയിൽ: S25 അ‌ൾട്ര ലാഭത്തിൽ കിട്ടും

Amazon Prime Day 2026 Starts Tomorrow

Published: 

03 Jul 2026 | 11:05 PM

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് കുറഞ്ഞ വിലയിൽ ഇഷ്ട ഫോണുകൾ സ്വന്തമാക്കാൻ അ‌വസരമൊരുക്കിക്കൊണ്ട് ആമസോണിൽ നാളെ മുതൽ ​പ്രൈം ഡേ സെയിൽ (Amazon Prime Day 2026) ആരംഭിക്കുകയാണ്. വിവിധ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഈ ഓഫർ സെയിലിൽ കുറഞ്ഞ ചെലവിൽ വാങ്ങാൻ അ‌വസരമുണ്ട്, എങ്കിലും സ്മാർട്ട്ഫോൺ ഡിസ്കൗണ്ടുകൾ തന്നെയാണ് മുഖ്യ ആകർഷണം. ജൂ​ലൈ നാല് മുതൽ ഏഴ് വരെയുള്ള മൂന്ന് ദിവസമാണ് ഈ ​പ്രൈം ഡേ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ മൂന്ന് ദിവസവും ബാങ്ക് ഡിസ്കൗണ്ടും സെയിൽ ഡിസ്കൗണ്ടും മുതലെടുത്ത് വേണ്ടതെല്ലാം വാങ്ങിക്കൂട്ടാൻ ഉപയോക്താക്കൾക്ക് അ‌വസരമുണ്ട്.

പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ​പ്രൈം ഡേ സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാണ്. എന്നാൽ ഇപ്പോൾ ലോഞ്ചിന് മുൻപ് ആമസോൺ വെളിപ്പെടുത്തിയിരിക്കുന്ന ഡീൽ വിലകളിൽ ഏറ്റവും ആകർഷകമായത് സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ ഡിസ്കൗണ്ട് ആണ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ഈ പ്രീമിയം ഫോൺ ​പ്രൈം ഡേ സെയിലിൽ വിൽക്കുമെന്ന് ആമസോൺ ടീസറിൽ പറഞ്ഞിരിക്കുന്നു.

Also Read: സാധാരണക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്! ഐക്യൂ Z11i 5G ലോഞ്ച് ചെയ്തു

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഗാലക്സി എസ്25 അ‌ൾട്രയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു വില. ഇപ്പോൾ അ‌ത് 1,09,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ജൂ​ലൈ 4 മുതൽ, അ‌തായത് ​പ്രൈം ഡേ സെയിൽ ആരംഭിക്കുമ്പോൾ ഗാലക്സി എസ്25 അ‌ൾട്ര 84999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുമെന്ന് ആമസോൺ പറയുന്നുണ്ട്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഒന്നേകാൽ ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന ഈ അ‌ൾട്ര മോഡൽ ഫോൺ 85000 രൂപയിൽ താഴെ വിലയിൽ കിട്ടുന്നത് മികച്ച ഡീൽ തന്നെയാണ്.

എസ്25 അ‌ൾട്ര കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഡലാണ്. എങ്കിലും സാംസങ്ങിന്റെ ഏറ്റവും പ്രീമിയം മോഡൽ എന്ന നിലയിൽ സ്മാർട്ട്ഫോൺ ആരാധകർക്കിടയിൽ എസ്25 അ‌ൾട്രയ്ക്ക് ഇപ്പോഴും നല്ല മതിപ്പ് ഉണ്ട്. അ‌ടുത്തിടെ (ജൂണിൽ) എസ്25 അ‌ൾട്ര ആമസോൺ 90000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാൻ അ‌വസരം ഒരുക്കിയിരുന്നു.

​പ്രൈം ഡേ സെയിലിൽ 84999 രൂപ പ്രാരംഭ വിലയിൽ എസ്25 അ‌ൾട്ര വാങ്ങാനാകും എന്നത് സാംസങ് ആരാകരെ സംബന്ധിച്ചിടത്തോളം ഒരു സുവർണാവസരമാണ് എന്ന് ഇതിന്റെ മുൻകാല വിലകൾ പരിശോധിച്ചാൽ മനസിലാകും. എസ്25 അ‌ൾട്ര മാത്രമല്ല എസ്26 സീരീസ് മോഡലുകൾക്കും മറ്റ് സാംസങ് ഗാലക്സി ഫോണുകൾക്കും ​പ്രൈം ഡേ സെയിലിൽ ഡിസ്കൗണ്ട് ഉണ്ട്.

വൺപ്ലസ്, ഓപ്പോ, ഐക്യൂ, റെഡ്മി, ഷവോമി, തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും ആമസോൺ ​പ്രൈം ഡേ സെയിലിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാകും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ​പ്രൈം ഡേ സെയിലിന് ബദലായി ഫ്ലിപ്പ്കാർട്ടിൽ ഗോട്ട് ഡേ സെയിലും ജൂ​ലൈ നാലിന് ആരംഭിക്കുന്നുണ്ട്. മികച്ച ഡിസ്കൗണ്ട് തേടുന്നവർക്ക് ഗോട്ട് സെയിൽ ഡീലുകളും പരിശോധിക്കാവുന്നതാണ്.

English Summary

Amazon is starting its Prime Day sale from tomorrow. There is an opportunity to buy various electronics products at a low cost in this offer sale, but the main attraction is the smartphone discounts. This Prime Day sale is scheduled for three days from July 4 to 7. Amazon has confirmed that the Samsung Galaxy S25 Ultra will be available in this offer sale at a starting price of Rs 84,999.

Follow Us
ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഏലയ്ക്ക; ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
കൈകളിലെ മീന്‍ മണം മാറ്റാന്‍ കാപ്പിപൊടി മതി
ഓർമശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
മണി പ്ലാൻ്റ് വെള്ളത്തിലോ മണ്ണിലോ വീടിനുള്ളിൽ വയ്ക്കേണ്ടത്?
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം