Ampere Xyber : 200 കിലോമീറ്റർ റേഞ്ചുള്ള ബൈക്ക്! പുതിയ നീക്കവുമായി ആംപിയർ ഇലക്ട്രിക്

Ampere Xyber EV Bike : ഇന്ത്യൻ ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയിൽ അനുദിനം മത്സരം കടുത്തു വരികയാണ്. നിലവിൽ സ്കൂട്ടർ സെഗ്മെന്റിലാണ് ഏറ്റവും കൂടുതൽ മോഡലുകൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പതിയെ ഇലക്ട്രിക് ബൈക്കുകളിലേക്കും ഈ മത്സരം വ്യാപിക്കുകയാണ്. ഓരോ കമ്പനികളും പുതിയ ഇലക്ട്രിക് ബൈക്കുകൾ കൂടി വിപണിയിലേക്ക് എത്തിക്കാൻ കാര്യമായ ശ്രമങ്ങളാണ് നടത്തുന്നത്.

Ampere Xyber : 200 കിലോമീറ്റർ റേഞ്ചുള്ള ബൈക്ക്! പുതിയ നീക്കവുമായി ആംപിയർ ഇലക്ട്രിക്

Ampere Xyber Ev Bike

Published: 

01 Sep 2026 | 10:10 PM

ഇന്ത്യൻ ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയിൽ അനുദിനം മത്സരം കടുത്തു വരികയാണ്. നിലവിൽ സ്കൂട്ടർ സെഗ്മെന്റിലാണ് ഏറ്റവും കൂടുതൽ മോഡലുകൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പതിയെ ഇലക്ട്രിക് ബൈക്കുകളിലേക്കും ഈ മത്സരം വ്യാപിക്കുകയാണ്. ഓരോ കമ്പനികളും പുതിയ ഇലക്ട്രിക് ബൈക്കുകൾ കൂടി വിപണിയിലേക്ക് എത്തിക്കാൻ കാര്യമായ ശ്രമങ്ങളാണ് നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ വളരെ പരിമിതമായ മോഡലുകൾ മാത്രമാണ് ഇന്ത്യൻ ഇലക്ട്രിക് ബൈക്ക് വിപണിയിൽ ലഭ്യമായിട്ടുള്ളൂ. ഈ സാധ്യത കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ആമ്പിയർ ഇലക്ട്രിക് പുതിയൊരു നീക്കം നടത്തുന്നത്.

കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് ബൈക്കിനുള്ള ഡിസൈൻ പേറ്റന്റ് സ്വന്തമാക്കിയിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ‘സൈബർ’ (Xyber) ഇലക്ട്രിക് ബൈക്കിനെയാണ് കമ്പനി വിപണിയിൽ എത്തിക്കാൻ പോകുന്നത്. ആംപിയറിൻ്റെ ആദ്യ ഇലക്ട്രിക് ബൈക്ക് മോഡലാണ് സൈബർ. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായാണ് സൈബർ ആദ്യമായി കമ്പനി അവതരിപ്പിക്കുന്നത്.

Also Read : 200 കിലോ മീറ്റർ റേഞ്ചുമായി ഏഥറിന്റെ കൊണാർക്ക് എത്തി, വിലയും ഫീച്ചേഴ്സും അറിയാം

17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകൾ, മുൻപിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, എബിഎസ് (ABS) എന്നിവയുണ്ടായിരുന്ന കൺസെപ്റ്റ് മോഡലിന്റെ സ്ട്രീറ്റ് ഫൈറ്റർ ശൈലിയിലുള്ള രൂപകൽപ്പന പേറ്റന്റ് നേടിയ ഡിസൈനിലും നിലനിർത്തിയിരിക്കുന്നതായി കാണാം. 10 കിലോ വാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറിൽ പ്രവർത്തിക്കുന്ന സൈബർ ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന്
ആംപിയർ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണത്തെ ചാർജിംഗിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നുവെങ്കിലും, ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

എൽ എഫ് പി ബാറ്ററിയാണ് സൈബറിൽ ഉപയോഗിക്കുക എന്നാണ് സൂചന. കൂടാതെ എസി, ഡിസി ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങളും ഇതിൽ ലഭ്യമാണ്. ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ സൈബർ (Xyber) ഒരു പ്രാഥമിക മാതൃക (പ്രോട്ടോടൈപ്പ്) മാത്രമാണെന്നും, ഉൽപ്പാദനക്ഷമമായ പതിപ്പ് പുറത്തിറങ്ങാൻ ഇനിയും സമയമെടുക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വികസന പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന് പേറ്റന്റ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, വാഹനം വിപണിയിലെത്തുന്ന സമയത്തെക്കുറിച്ച് ആംപിയർ (Ampere) ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വില എത്രയാകുമെന്ന സൂചനകളും പുറത്ത് വന്നിട്ടില്ല.

English Summary

Competition in the Indian electric two-wheeler market is intensifying day by day. Currently, the highest number of models have been introduced in the scooter segment, but this competition is gradually extending to electric bikes as well. Companies are making significant efforts to bring new electric bikes to the market.

Loading...
Unable to load recommendations.
Follow Us
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
വല്ലാത്ത സർപ്രൈസ്! ഐക്യൂ Z11x 5G വില കൂട്ടി
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ