AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Ather Konarc : 200 കിലോ മീറ്റർ റേഞ്ചുമായി ഏഥറിന്റെ കൊണാർക്ക് എത്തി, വിലയും ഫീച്ചേഴ്സും അറിയാം

Ather Konarc Launches Know More Details : അങ്ങനെ ഇന്ത്യൻ ഇലകട്രിക് സ്കൂട്ടർ വിപണിയിലേക്ക് മറ്റൊരു താരോദയം കൂടി. ഇന്ത്യൻ കമ്പനിയായ ഏഥറാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ സ്കൂട്ടറിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഏഥർ കൊണാർക്ക് (Ather Konarc) എന്ന മോഡലിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ കമ്പനി വാഹന മോഡലിന്റെ പേരും ഏകദേശ രൂപവും പുറത്ത് വിട്ടിരുന്നു.

Ather Konarc : 200 കിലോ മീറ്റർ റേഞ്ചുമായി ഏഥറിന്റെ കൊണാർക്ക് എത്തി, വിലയും ഫീച്ചേഴ്സും അറിയാം
Ather KonarcImage Credit source: Ather Website
Amal KV
Amal KV | Published: 30 Aug 2026 | 06:47 PM

അങ്ങനെ ഇന്ത്യൻ ഇലകട്രിക് സ്കൂട്ടർ വിപണിയിലേക്ക് മറ്റൊരു താരോദയം കൂടി. ഇന്ത്യൻ കമ്പനിയായ ഏഥറാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ സ്കൂട്ടറിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഏഥർ കൊണാർക്ക് (Ather Konarc) എന്ന മോഡലിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ കമ്പനി വാഹന മോഡലിന്റെ പേരും ഏകദേശ രൂപവും പുറത്ത് വിട്ടിരുന്നു. അതോടെ വാഹന ലോകം ആകാക്ഷയോടെ കാത്തിരിപ്പിലായിരുന്നും പുതിയ മോഡലിന്റെ കൂടതൽ വിവരങ്ങൾ അറിയാൻ.

ഏഥർ 450 (Ather 450), റിസ്ത Ather Rizta) തുടങ്ങിയ ജനപ്രിയ മോഡലുകളുടെ പിൻഗാമി ആയിട്ടാണ് കൊണാർക്കും വിപണിയിലേക്ക് വന്നിരിക്കുന്നത്. 200 കിലോമീറ്റർ എന്ന മികച്ച കിലോമീറ്റർ റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത് അതിനൊപ്പം 10 വർഷത്തെ ബാറ്ററി വാറണ്ടിയും കമ്പനി ഓഫർ ചെയ്യുന്നു. വെറും രണ്ടു മണിക്കൂർ കൊണ്ട് ഫാസ്റ്റ് ചാർജ് ചെയ്യാനുള്ള സൂപ്പർഫാസ്റ്റ് ഹോം ചാർജിങ് സംവിധാനവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ഉപയോഗത്തിനായി പ്രധാനമായും കുടുംബങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വാഹനത്തെ കമ്പനി ഒരുക്കിയിട്ടുള്ളത്. കരുത്തിനൊപ്പം സ്മൂത്ത് ഡ്രൈവിങ്ങും കാണാനുള്ള സ്റ്റാൻഡേർഡ് ലുക്കും കൊണാർക്ക് എന്ന സ്കൂട്ടറിന് വ്യത്യസ്തമാക്കുന്നു.

Also Read : ക​ളറായിട്ടുണ്ടല്ലോ! പുത്തൻ രൂപത്തിൽ കൂടുതൽ ഫീച്ചറുകളുമായി ടിവിഎസ് ജുപീറ്റർ 110

14 ഇഞ്ച് ഫീലുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ദീർഘദൂര യാത്രയിൽ സുഖകരമായ സസ്പെൻഷനും ഈ ഇലക്ട്രിക് സ്കൂട്ടർ ഉറപ്പു നൽകുന്നു. രണ്ട് വകഭേദങ്ങളിൽ ആണ് കൊണാർക്ക് എത്തുന്നത്. കൊണാർക്ക് എസ് ( Konarc S ) കൊണാർക്ക് ഇസഡ് ( Konarc Z ) എന്നിവയാണ് വകഭേദങ്ങൾ. ഇതിൽ കൊണാർക്ക് എസ് ആണ് നിലവിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 100, 125, 161, 200 എന്നിങ്ങനെ നാല് കിലോമീറ്റർ റേഞ്ച് ഓപ്ഷനുകൾ കൊണാർക്ക് എസിൽ ലഭ്യമാണ്. ഈ വാഹനത്തിന്റെ പരമാവധി വേഗത 70 കിലോമീറ്റർ പേർ അവർ ആണ്. ബേസ് മോഡലിന് 99,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

കൊണാർക്ക് ഇസഡ് അധികം വൈകാതെ തന്നെ പുറത്തിറങ്ങും. 80 കിലോമീറ്റർ ആണ് വാഹനത്തിന്റെ പരമാവധി വേഗത വരുന്നത്. 125, 161 എന്നിങ്ങനെ മൈലേജ് ഓപ്ഷനുകളിൽ ഈ വേരിയന്റ് സ്വന്തമാക്കാം. ഈ മോഡലിൽ ടിഎഫ്ടി ടച്ച് സ്ക്രീൻ ഡിസ്പ്ലേ ആണ് വരുന്നത്. ഒപ്പം മാജിക്ക് കീയും ലഭിക്കും. പ്രധാനമായും നാല് കളർ ഓപ്ഷനുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. സലിഷ്യൽ ഗോൾഡ്, ലൂമൻ കോപ്പർ, ക്വാർട്സ് വൈറ്റ്, മജസ്റ്റിക് ഗ്രേ എന്നിവയാണ് അവ.

English Summary

Thus, another star has emerged in the Indian electric scooter market. The Indian company Ather has launched its latest scooter model, the Ather Konarc. The company had already revealed the model’s name and its general appearance a few days ago.

Follow Us