AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tesla Roadster: രണ്ടരക്കോടി കൊടുത്താൽ ഇപ്പോൾ ബുക്ക് ചെയ്യാം, പറക്കുന്ന ടെസ്ല റോഡ്സ്റ്റർ ഇന്ത്യയിലേക്ക്

Tesla Roadster Bookings Open in India: കഴിഞ്ഞ ദിവസം ലോകത്തെയാകെ ഞെട്ടിച്ച കാർ ലോഞ്ചായിരുന്നു ടെസ്ല റോഡ്സ്റ്ററിന്റേത് (Roadster). പറക്കുന്ന കാർ എന്ന ഫാന്റസിയെ യാഥാർത്ഥ്യമാക്കിക്കൊണ്ട് ആണ് ആ​ഗോള ടെക് ഭീമൻ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനി റോ‍ഡ്സ്റ്ററിനെ പുറത്തിറക്കിയത്. ഈ വാഹനം ഇന്ത്യയിലേക്കും എത്തുന്നു എന്ന സന്തോഷകരമായ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ നെക്സ്റ്റ് ജെൻ കാറിന്റെ ബുക്കിം​ഗ് ഇന്ത്യയിലും ആരംഭിച്ചിരിക്കുകയാണ്. ഈ വാർത്ത കേൾക്കുമ്പോൾ വാഹനപ്രേമികൾ ആവേശത്തിലാകുമെങ്കിലും ചിലപ്പോൾ ബുക്കിം​ഗ് നിരക്ക് അവരെ ഞെട്ടിക്കാനിടയുണ്ട്.

Tesla Roadster: രണ്ടരക്കോടി കൊടുത്താൽ ഇപ്പോൾ ബുക്ക് ചെയ്യാം, പറക്കുന്ന ടെസ്ല റോഡ്സ്റ്റർ ഇന്ത്യയിലേക്ക്
Tesla Roadster Image Credit source: Tesla Website
Amal KV
Amal KV | Published: 20 Oct 2026 | 10:44 PM

കഴിഞ്ഞ ദിവസം ലോകത്തെയാകെ ഞെട്ടിച്ച കാർ ലോഞ്ചായിരുന്നു ടെസ്ല റോഡ്സ്റ്ററിന്റേത് (Roadster). പറക്കുന്ന കാർ എന്ന ഫാന്റസിയെ യാഥാർത്ഥ്യമാക്കിക്കൊണ്ട് ആണ് ആ​ഗോള ടെക് ഭീമൻ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനി റോ‍ഡ്സ്റ്ററിനെ പുറത്തിറക്കിയത്. ഈ വാഹനം ഇന്ത്യയിലേക്കും എത്തുന്നു എന്ന സന്തോഷകരമായ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ നെക്സ്റ്റ് ജെൻ കാറിന്റെ ബുക്കിം​ഗ് ഇന്ത്യയിലും ആരംഭിച്ചിരിക്കുകയാണ്. ഈ വാർത്ത കേൾക്കുമ്പോൾ വാഹനപ്രേമികൾ ആവേശത്തിലാകുമെങ്കിലും ചിലപ്പോൾ ബുക്കിം​ഗ് നിരക്ക് അവരെ ഞെട്ടിക്കാനിടയുണ്ട്.

കാരണം മറ്റൊന്നുമല്ല വാഹനത്തിന്റെ ബുക്കിം​ഗിന് തന്നെ ഭീമമായ തുകയാണ് വേണ്ടിവരുക. റോഡ്സ്റ്ററിന്റെ പെർഫോമൻസ് (Performance) പതിപ്പിനായി 50.06 ലക്ഷം രൂപയും, ത്രസ്റ്റ് (Thrust) പതിപ്പിനായി 2.50 കോടി രൂപയുമാണ് ബുക്കിംഗ് തുകയായി ഉപഭോക്താക്കൾ ഇന്ത്യയിൽ നൽകേണ്ടത്. റോഡ്‌സ്റ്റർ പെർഫോമൻസ് മോഡലിനായി, ഉപഭോക്താക്കൾ തുടക്കത്തിൽ 5.01 ലക്ഷം രൂപയും, തുടർന്ന് 10 ദിവസത്തിനുള്ളിൽ 45.05 ലക്ഷം രൂപയും പെയ്മെന്റ് നടത്തണം. ഇത് രണ്ടും കൂടി ആകെ തുക 50.06 ലക്ഷം രൂപയാകും.

ത്രസ്റ്റ് കോൺഫിഗറേഷനിലും ബുക്കിം​ഗിനുള്ള ആദ്യ ഗഡു ഇതേ തുക തന്നെയാണെങ്കിലും, 10 ദിവസത്തിനുള്ളിൽ 2,45,24,000 രൂപ അടയ്ക്കേണ്ടതുണ്ട്. ഇതോടെ ആകെ തുക 2,50,25,000 രൂപ ആകുന്നു (ഏകദേശം 2.50 കോടി രൂപ). ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും എന്നാണ് ഈ വാഹനം ഇന്ത്യയിൽ എത്തുക എന്നും ഡെലിവറി എന്നുമുതലാകും എന്നോ കാര്യത്തിലും സ്ഥിരീകരണങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല.

Follow Us