Spam Call issue: ഒറ്റ ക്ലിക്കിൽ സ്പാം കോളുകളുടെ ശല്യം ഒഴിവാക്കാം… ഈ സിംപിൾ ടെക്നിക് പ്രയോ​ഗിക്കൂ…

Block Spam Calls with One Click: നിങ്ങൾക്ക് സ്‌പാം കോളുകൾ ഫിൽട്ടർ ചെയ്യാനും ഒരു ആപ്പിന്റെ സഹായം തേടാവുന്നതാണ്. ഗൂഗിളിന്റെ 'ഫോൺ ബൈ ഗൂഗിൾ' ആപ്പ് ഇതിന് വളരെ സഹായകമാണ്.

Spam Call issue: ഒറ്റ ക്ലിക്കിൽ സ്പാം കോളുകളുടെ ശല്യം ഒഴിവാക്കാം... ഈ സിംപിൾ ടെക്നിക് പ്രയോ​ഗിക്കൂ...

spam Call

Published: 

29 Sep 2025 15:55 PM

കൊച്ചി: ഫോൺ ഇല്ലാത്ത ഒരു ജീവിതം നമുക്ക് സങ്കൽപിക്കാൻ കഴിയില്ല. എന്നാൽ അനാവശ്യമായി ഫോണിലേക്കു വരുന്ന കോളുകൾ വലിയ ശല്യമാകാറുമുണ്ട്. ഒറ്റ ക്ലിക്ക് മതി ഇത് ഒഴിവാക്കാൻ. ഇതിനുള്ള വഴികൾ നോക്കാം.

അനാവശ്യമായ ഫോൺ കോളുകൾ അഥവാ സ്‌പാം കോളുകൾ തടയാൻ നിരവധി മാർഗങ്ങളുണ്ട്. നിങ്ങളുടെ ഫോണിലേക്ക് വരുന്ന സ്‌പാം നമ്പറുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും എളുപ്പത്തിൽ സാധിക്കും. ഇതിനായി, ഫോൺ ആപ്പിൽ ലഭിച്ച സ്‌പാം കോളിൽ ക്ലിക്ക് ചെയ്ത് ‘ബ്ലോക്ക്’ അല്ലെങ്കിൽ ‘റിപ്പോർട്ട്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് വഴി ആ നമ്പറിൽ നിന്ന് നിങ്ങൾക്ക് ഇനി കോളുകൾ വരില്ല. പുതിയ നമ്പറുകളിൽ നിന്ന് വീണ്ടും സ്‌പാം കോളുകൾ വന്നാൽ ഈ പ്രക്രിയ ആവർത്തിക്കാവുന്നതാണ്.

നിങ്ങൾക്ക് സ്‌പാം കോളുകൾ ഫിൽട്ടർ ചെയ്യാനും ഒരു ആപ്പിന്റെ സഹായം തേടാവുന്നതാണ്. ഗൂഗിളിന്റെ ‘ഫോൺ ബൈ ഗൂഗിൾ’ ആപ്പ് ഇതിന് വളരെ സഹായകമാണ്. ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഫോണിൻ്റെ ഡിഫോൾട്ട് ഡയലറായി തിരഞ്ഞെടുക്കുക.

ശേഷം, ആപ്പിൻ്റെ സെറ്റിങ്സിലേക്ക് പോയി ‘കോളർ ഐഡി ആൻഡ് സ്‌പാം’ എന്ന ഓപ്ഷൻ പ്രവർത്തനക്ഷമമാക്കുക. ഇത് ചെയ്യുന്നത് വഴി സ്‌പാം കോളുകൾ സ്വയമേവ ഫിൽട്ടർ ചെയ്യപ്പെടുകയും അനാവശ്യ കോളുകളിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം ലഭിക്കുകയും ചെയ്യും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ