AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kia Sorento Launch : ഇന്ത്യയിൽ പ്രൊഡക്ഷൻ തുടങ്ങി ! കിയ സൊറെന്റോ സെപ്റ്റംബർ ആദ്യം വിപണിയിലെത്തും

Kia Sorento Launch Date Announced : കിയ ഇന്ത്യയിൽ അടുത്താതായി അവതരിപ്പാക്കാനൊരുങ്ങുന്ന പുതിയ വാ​ഹനമോഡലാണ് 'സോറെന്റോ' (Sorento). ഈ വാഹനത്തിന്റെ ഉത്പാദനം കിയ തങ്ങളുടെ അനന്തപൂർ പ്ലാന്റിൽ ആരംഭിച്ചു. വിപണിയിലെത്തുന്നതിന് മുന്നോടിയായി പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യ വാഹനം പ്ലാന്റിലെ ഉത്പാദനത്തിന് ശേഷം പുറത്തിറങ്ങിക്കഴിഞ്ഞു.

Kia Sorento Launch : ഇന്ത്യയിൽ പ്രൊഡക്ഷൻ തുടങ്ങി ! കിയ സൊറെന്റോ സെപ്റ്റംബർ ആദ്യം വിപണിയിലെത്തും
Kia Sorento LaunchImage Credit source: Facebook / KIA India
Amal KV
Amal KV | Updated On: 21 Aug 2026 | 11:52 PM

കിയ ഇന്ത്യയിൽ അടുത്താതായി അവതരിപ്പാക്കാനൊരുങ്ങുന്ന പുതിയ വാ​ഹനമോഡലാണ് ‘സോറെന്റോ’ (Sorento). ഈ വാഹനത്തിന്റെ ഉത്പാദനം കിയ തങ്ങളുടെ അനന്തപൂർ പ്ലാന്റിൽ ആരംഭിച്ചു. വിപണിയിലെത്തുന്നതിന് മുന്നോടിയായി പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യ വാഹനം പ്ലാന്റിലെ ഉത്പാദനത്തിന് ശേഷം പുറത്തിറങ്ങിക്കഴിഞ്ഞു. ഇന്ത്യൻ വിപണിയിലേക്കുള്ള കിയയുടെ ആദ്യത്തെ ഓൾ വീൽ ഡ്രൈവ് സംവിധാനമുള്ള ഹൈബ്രിഡ് എസ്‌യുവി (SUV) ആയിരിക്കും സോറെന്റോ. കമ്പനിയുടെ മുൻനിര എസ്‌യുവി എന്ന നിലയിലാണ് സൊറെന്റോയെ കമ്പനി പ്ലേസ് ചെയ്യുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന സോറെന്റോയുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങളും കിയ പുറത്തുവിട്ടിട്ടുണ്ട്.

വാഹനത്തിന്റെ രൂപകൽപ്പനയും റോഡ് പ്രസൻസും വെളിപ്പെടുത്തുന്നതാണ് പുറത്ത് വന്ന ചിത്രങ്ങൾ. 2026 സെപ്റ്റംബർ 4 നാണ് സോറെന്റോ ഇന്ത്യൻ വിപണിയിലെത്തുക എന്ന സ്ഥിരീകരണവും കമ്പനിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കിയ ഡീലർഷിപ്പുകൾ വഴിയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും 25,000 രൂപ അഡ്വാൻസ് തുക നൽകി പ്രീ-ബുക്കിംഗ് ഇപ്പോൾ നടത്താം. ഹൈബ്രിഡ്, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളിൽ ഈ എസ്‌യുവി ലഭ്യമാകും.

Also Read : ഇനി സെക്കൻഡ് റോയിൽ വിശാലമായി ഇരിക്കാം… മഹീന്ദ്രയുടെ പുതിയ XEV 9S 6 സീറ്റർ എത്തി

ഇന്ത്യയിലെ കിയയുടെ ആദ്യത്തെ ഓൾ- വീൽ- ഡ്രൈവ് ഹൈബ്രിഡ് എസ്‌യുവിയായിരിക്കും സോറെന്റോ എന്നതാണ് വാഹനത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഇത് കമ്പനിയുടെ പ്രീമിയം എസ്‌യുവി നിര വിപുലീകരിക്കുന്നതിനൊപ്പം വിപണിയിടെ സാന്നിധ്യം കൂട്ടുകയും ചെയ്യും. രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലായാണ് സോറെന്റോ എത്തുക 238 hp കരുത്തും 380 Nm ടോർക്കും നൽകുന്ന 1.6 ലിറ്റർ ടർബോ-പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എൻജിനും, 202 hp കരുത്തും 441 Nm ടോർക്കും നൽകുന്ന 2.2 ലിറ്റർ ഡീസൽ എൻജിനും. ഈ രണ്ട് മോഡലുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത് എന്നാണ് സൂചന.

തിരഞ്ഞെടുത്ത വകഭേദങ്ങളിൽ (variants) പ്രത്യേക ടെറൈൻ മോഡുകളോട് കൂടിയ ഓൾ-വീൽ ഡ്രൈവ് സംവിധാനം ഉണ്ടാകുമെന്നാണ് വാഹന ലോകെ പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളും ഇഷ്ടാനുസരണം ആറ് സീറ്റോ ഏഴ് സീറ്റുള്ളതോ ആയ പതിപ്പുകൾ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ടാകും. ഫീച്ചറുകൾ നോക്കിയാൽ, ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS എന്നീ സൌകര്യങ്ങൾ സൊറെന്റോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary

The ‘Sorento’ is the next vehicle model Kia is preparing to launch in India. Kia has commenced production of this vehicle at its Anantapur plant. Following the start of production, the first locally assembled unit has rolled off the assembly line ahead of its market launch.

Follow Us