BYD Denza D9 : വില ഒരു കോടി? വെൽഫെയറിനോട് മുട്ടാൻ ബി.വൈ.ഡി ഡെൻസ ഡി9

BYD Denza D9 To Launch In India : ലോകത്തിലെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കാളാണ് ബിവൈഡി. ഈ ചൈനീസ് കമ്പനിയുടെ ലക്ഷ്വറി വിഭാ​ഗമാണ് ഡെൻസ എന്ന ബ്രാൻഡ്. ഡെൻസയുടെ ലൈനപ്പിലെ മികച്ച ലക്ഷ്വറി വാഹനങ്ങളിലൊന്നാണ് ഡി9 (Denza D9) . ഈ ജനപ്രിയ മോഡൽ ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഈ വർഷം അവസാനമോ 2027 ന്റെ തുടക്കത്തിലോ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

BYD Denza D9 : വില ഒരു കോടി? വെൽഫെയറിനോട് മുട്ടാൻ ബി.വൈ.ഡി ഡെൻസ ഡി9

Byd Denza D9

Updated On: 

09 Aug 2026 | 06:58 PM

ലോകത്തിലെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കാളാണ് ബിവൈഡി. ഈ ചൈനീസ് കമ്പനിയുടെ ലക്ഷ്വറി വിഭാ​ഗമാണ് ഡെൻസ എന്ന ബ്രാൻഡ്. ഡെൻസയുടെ ലൈനപ്പിലെ മികച്ച ലക്ഷ്വറി വാഹനങ്ങളിലൊന്നാണ് ഡി9 (Denza D9) . ഈ ജനപ്രിയ മോഡൽ ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഈ വർഷം അവസാനമോ 2027 ന്റെ തുടക്കത്തിലോ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡെൻസ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ മോഡലാകും ഇത്. ടൊയോട്ട വെൽഫെയറിന് സമാനമായ രൂപ കൽപ്പനയാണ് ഡെൻസ ഡി9 ന്റേത്. അതുകൊണ്ട് തന്നെ വെൽഫയർ തന്നെയാകും ഡി9 ന്റെ പ്രധാന എതിരാളി. ഏറ്റവും ഉയർന്ന യാത്രാ സുഖം സമ്മാനിക്കുന്ന ഈ വാഹനത്തിന്റെ കൂടുതൽ വിവരങ്ങളും വിലയും പരിശോധിക്കാം.

എതിരാളികൾ

ഡെൻസ ഡി9 2+2+3 സീറ്റിംഗ് കോൺഫി​ഗറേഷനിലാണ് എത്തുക. ടൊയോട്ട വെൽഫയർ (Toyota Vellfire), ലെക്സസ് എൽഎം (Lexus LM) തുടങ്ങിയ എതിരാളികളും ഇതേ സീറ്റിം​ഗ് ക്രമീകരണമാണ് തുരുന്നത്. എന്നാൽ മറ്റ് കോംപറ്റീറ്റർമാരായ എം.ജി എം9 (MG M9), മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് (Mercedes-Benz V-Class) എന്നിവ 2+2+2 ക്രമീകരണമാണ് നൽകുന്നത്. മെഴ്‌സിഡസ് വി-ക്ലാസ് 2+2 സീറ്റിംഗ് ലേ ഔട്ടിലും ലഭിക്കും. 5,250mm നീളവും 1,960mm വീതിയും 1,920mm ഉയരവുമുള്ള വാഹനത്തിന്റെ വീൽബേസ് 3,110mm ആണ്. നീളം, വീതി, വീൽബേസ് എന്നിവയുടെ കാര്യത്തിൽ ടൊയോട്ട, ലെക്സസ് മോഡലുകളേക്കാൾ വലുതാണെങ്കിലും ഉയരത്തിൽ അൽപം താഴെയാണ് ഡി 9.

Also Read : അങ്ങനെ അതും വരുന്നു! പെട്രോളിൽ എഥനോൾ പോലെ… സി.എൻ.ജിയിൽ ബയോ​ഗ്യാസ്…

സൗകര്യങ്ങൾ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, വെന്റിലേഷൻ-മസാജ് സൗകര്യങ്ങളുള്ള 8-വേ അ‍ഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ട്രിപ്പിൾ-സോൺ എയർ കണ്ടീഷനിംഗ്, 14 സ്പീക്കറുകളോട് കൂടിയ ഓഡിയോ സംവിധാനം, എയർ പ്യൂരിഫയർ, വയർലെസ് ഫോൺ ചാർജർ, 12 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്ലൈഡിംഗ് റിയർ ഡോറുകൾ എന്നിവയാണ് വാഹത്തിന്റെ പ്രധാന ഫീച്ചറുകൾ. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (ADAS) , 360 സറൗണ്ട്-വ്യൂ ക്യാമറകൾ, ട്രാക്ഷൻ കൺട്രോൾ, ഐസോഫിക്സ് മൗണ്ടുകൾ, ഹിൽ-ഹോൾഡ് അസിസറ്റ്, ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനുള്ള വാണിം​ഗ് സംവിധാനം , ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ എന്നിവയും വാഹനത്തെ സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലാക്കുന്നു.

ക്യാപ്റ്റൻ സീറ്റുകൾ

സെക്കൻഡ് നിരയിലെ ക്യാപ്റ്റൻ സീറ്റുകളിൽ ബിൽറ്റ്-ഇൻ ലെഗ് റെസ്റ്റുകൾ, മെമ്മറി-വെന്റിലേഷൻ-മസാജ് സൗകര്യങ്ങളോടെയുള്ള 10-വേ പ‌അഡ്ജസ്റ്റ്മെന്റ് എന്നിവ ലഭ്യമാണ്. കൂടാതെ, റഫ്രിജറേറ്റർ, മടക്കിവെക്കാവുന്ന ടേബിളുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ ആംറെസ്റ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള എൽഇഡി ഡിസ്‌പ്ലേകൾ ഉപയോഗിച്ച് കാറിലെ വിവിധ സംവിധാനങ്ങൾ നിയന്ത്രിക്കാനും കഴിയും

റേഞ്ചും വിലയും

ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിന്റെ കൃത്യമായ സാങ്കേതിക വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ആഗോള വിപണിക്കായുള്ള D9 ഇലക്ട്രിക് മോഡലിൽ 103.6kWh ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട്-വീൽ ഡ്രൈവ് FWD വേരിയന്റിൽ 314hp പവറും 360Nm ടോർക്കും നൽകുന്ന മോട്ടോറാണുള്ളത്. ഓൾ-വീൽ ഡ്രൈവ് AWD ഓപ്ഷനിൽ 61hp പവറും 110Nm ടോർക്കും സെക്കൻഡറി മോട്ടർ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. FWD പതിപ്പുകൾക്ക് 600 കിലോമീറ്റർ റേഞ്ചും, AWD പതിപ്പുകൾക്ക് 580 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ വില സംബന്ധിച്ചും ഇതുവരെ ഔദ്യോ​ഗിക വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും എം.ജി എം9 ഉം ടൊയോട്ട വെൽഫെയറിനും ഇടയിലാകും നിരക്ക് എന്ന് കേൾക്കുന്നു. അതായത് ഏകദേശം 1 കോടിയോ, അതിന് താഴെയോ ആകും വാഹനത്തിന്റെ എക്സ് ഷോറൂം വില.

English Summary

BYD is a leading global electric car manufacturer, and Denza is the luxury brand under this Chinese company. The Denza D9 is one of the standout luxury vehicles in its lineup. Reports indicate that this popular model is set to arrive in India, with the company aiming to launch the vehicle either late this year or in early 2027.

Follow Us
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രതിസന്ധി; പരിക്കേറ്റ താരങ്ങളുടെ പട്ടിക
പിരീഡ്സ് ആവാൻ ഇങ്ങനെ ചെയ്താൽ മതി
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ച് സൂക്ഷിക്കാറുണ്ടോ? ഈ തെറ്റ് തിരുത്തൂ
100 രൂപയിൽ താഴെ വിലയുള്ള ജിയോ ഡാറ്റ പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു