അങ്ങനെ അതും വരുന്നു! പെട്രോളിൽ എഥനോൾ പോലെ… സി.എൻ.ജിയിൽ ബോയോഗ്യാസ്…
Bio CNG To Introduce In India : ഇന്ത്യൻ വാഹന വിപണിയിൽ മറ്റൊരു വിപ്ലവകരമായ മാറ്റം കൂടി സംഭവിക്കാൻ പോവുകയാണ്. സിഎൻജി ഇന്ധനത്തിൽ കംപ്രസ്സഡ് ബയോഗ്യാസ് കലർത്താനുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ എഥനോൾ കലർത്തിയ പെട്രോൾ സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന അവസരത്തിൽ സിഎൻജിയിൽ കൂടി മാറ്റം വരാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ
ഇന്ത്യൻ വാഹന വിപണിയിൽ മറ്റൊരു വിപ്ലവകരമായ മാറ്റം കൂടി സംഭവിക്കാൻ പോവുകയാണ്. സിഎൻജി ഇന്ധനത്തിൽ കംപ്രസ്സഡ് ബയോഗ്യാസ് കലർത്താനുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ എഥനോൾ കലർത്തിയ പെട്രോൾ സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന അവസരത്തിൽ സിഎൻജിയിൽ കൂടി മാറ്റം വരാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ വാഹനലോകത്തിപ്പോൾ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കംപ്രസ്സഡ് ബയോഗ്യാസ് ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി 23,000 കോടി രൂപയുടെ ഗോബർ ധൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് വാഹന ലോകത്തെ സംസാരം.
അന്തരീക്ഷ മലനീകരണത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക, ഇന്ധന ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സർക്കാർ ഇത്തരം പുതിയ പദ്ധതികൾ മുന്നോട്ട് വയക്കുന്നത്.
എന്താണ് ബയോ-സിഎൻജി (Bio-CNG)
ജൈവമാലിന്യങ്ങൾ സംസ്കരിച്ചെടുക്കുന്ന, പുനരുപയോഗിക്കാവുന്ന ഒരു ഇന്ധന രൂപമാണ് കംപ്രസ്ഡ് ബയോഗ്യാസ് (Compressed Biogas). കാർഷിക അവശിഷ്ടങ്ങൾ, ചാണകം, പഞ്ചസാര മില്ലുകളിൽ നിന്നുള്ള അവശിഷ്ടം, തുടങ്ങിയവ എല്ലാം ഇതിനായി ഉപയോഗിക്കാം.പ്യൂരിഫിക്കേഷൻ പ്രോസസ് കഴിയുമ്പോൾ സാധാരണ സിഎൻജിയോട് വളരെ സാമ്യമുള്ള ഘടനയാണ് ഈ ബയോഗ്യാസിനുണ്ടാകുക. ഈ സാമ്യം കാരണം, ഇന്ത്യയിലുള്ള നിലവിലെ ഗ്യാസ് പൈപ്പ്‌ലൈനുകളിലൂടെ ഇത് നേരിട്ട് വിതരണം ചെയ്യാനും, നിലവിൽ വാഹനങ്ങളിൽ സിഎൻജി നിറയ്ക്കാൻ ഉപയോഗിക്കുന്ന പമ്പുകളിലൂടെ തന്നെ ഇത് ലഭ്യമാക്കാനും സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, ഇന്ധനം നിറയ്ക്കുന്ന രീതിയിലോ വാഹനത്തിന്റെ ഘടനയിലോ യാതൊരു മാറ്റവും ഉണ്ടാകില്ല എന്നും അറിയുന്നു.
Also Read : ഓണത്തിന് കാറ് നോക്കുന്നുണ്ടോ, ആൾട്രോസ് മുതൽ ഹാരിയർ വരെ വമ്പൻ ഓഫറുകളുമായി ടാറ്റ വന്നിട്ടുണ്ടേ…
ഊർജ്ജ സുരക്ഷ
ബയോ-സിഎൻജി (Bio-CNG) പ്രോത്സാഹിപ്പിക്കപ്പെടുന്നതിന് പിന്നിൽ ഒന്നിലധികം ലക്ഷ്യങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഊർജ്ജ സുരക്ഷയാണ്. നിലവിൽ ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യങ്ങൾ നിറവേറ്റുന്നതിന് രാജ്യം ഇറക്കുമതി ചെയ്യുന്ന എൽഎൻജിയെ (LNG) വലിയ തോതിൽ ആശ്രയിക്കേണ്ടി വരുകയാണ്. രാജ്യത്ത് തന്നെ ബയോ-സിഎൻജി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് ഈ ആശ്രയത്വം കുറയ്ക്കാനും, വിദേശനാണ്യം ലാഭിക്കാനും, ആഗോള വിപണിയിലെ വിലവ്യതിയാനങ്ങൾ മൂലമുള്ള ആഘാതം ലഘൂകരിക്കാനും നമ്മെ സഹായിക്കും എന്നാണ് പുതിയ മാറ്റത്തെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്.
മലിനീകരണം
വായു മലിനീകരണത്തിന് കാരണമാകുന്ന രീതിയിൽ പലപ്പോഴും വെറുതെ കത്തിച്ചുകളയുന്ന വിള അവശിഷ്ടങ്ങൾ, കന്നുകാലി കാഷ്ഠം, നഗരങ്ങളിലെ മാലിന്യം തുടങ്ങിയ വലിയ അളവിലുള്ള ജൈവമാലിന്യങ്ങളെ ഉപയോഗയോഗ്യമായ ഇന്ധനമാക്കി മാറ്റാൻ ഇതിലൂടെ സാധിക്കും. പാരിസ്ഥിതികമായ നേട്ടങ്ങൾക്ക് പുറമേ, മാലിന്യവും അസംസ്കൃത വസ്തുക്കളും ശേഖരിക്കുന്നതിനായി ഒരു ഔദ്യോഗിക വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലൂടെ ഗ്രാമീണ മേഖലകളിൽ വരുമാന അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അവർ പറയുന്നു.
English Summary
Another revolutionary shift is set to take place in the Indian automotive market. Reports indicate that plans are underway to blend Compressed Biogas with CNG. At a time when discussions regarding ethanol-blended petrol are already intensifying, news of this impending change involving CNG has created a stir in the automotive world.