Hyper-realistic images prompt: പുതിയ ഹൈപ്പർ-റിയലിസ്റ്റിക് എഐ ചിത്രങ്ങൾക്കുള്ള പ്രോംപ്റ്റുകൾ ഇങ്ങനെ എഴുതി നോക്കൂ

Creating hyper-realistic AI images requires precise and detailed prompt: ഒരു മികച്ച പ്രോംപ്റ്റ്, ഒരു ചിത്രത്തിന്റെ രൂപരേഖയാണ്. അതിൽ വിഷയങ്ങൾ, പശ്ചാത്തലം, രചനാശൈലി, സാങ്കേതിക വിവരങ്ങൾ എന്നിവയെല്ലാം വ്യക്തമായിരിക്കണം.

Hyper-realistic images prompt: പുതിയ ഹൈപ്പർ-റിയലിസ്റ്റിക് എഐ ചിത്രങ്ങൾക്കുള്ള പ്രോംപ്റ്റുകൾ ഇങ്ങനെ എഴുതി നോക്കൂ

Google prompt

Published: 

13 Sep 2025 21:40 PM

ഡൽഹി: AI ഉപയോഗിച്ച് യഥാർത്ഥത്തെ വെല്ലുന്ന ചിത്രങ്ങൾ ഉണ്ടാക്കുന്നത് ഇന്ന് സാധാരണക്കാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഒരുപോലെ ഇഷ്ട വിനോദമായി മാറിയിരിക്കുകയാണ്. എന്നാൽ, വെറുതെ ചില നിർദ്ദേശങ്ങൾ നൽകിയതുകൊണ്ട് മാത്രം പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങൾ ലഭിക്കണമെന്നില്ല. കൃത്യമായ നിർദ്ദേശങ്ങൾ (പ്രോംപ്റ്റുകൾ) നൽകുന്നതിലാണ് ഇതിലെ യഥാർത്ഥ വിദ്യ.

ഒരു മികച്ച പ്രോംപ്റ്റ്, ഒരു ചിത്രത്തിന്റെ രൂപരേഖയാണ്. അതിൽ വിഷയങ്ങൾ, പശ്ചാത്തലം, രചനാശൈലി, സാങ്കേതിക വിവരങ്ങൾ എന്നിവയെല്ലാം വ്യക്തമായിരിക്കണം. ഈ വിവരങ്ങളുടെ അഭാവത്തിൽ AI ഉണ്ടാക്കുന്ന ചിത്രങ്ങൾ സാധാരണവും യാന്ത്രികവുമാകും. അതിനാൽ, നിങ്ങളുടെ കാഴ്ചപ്പാട് കൃത്യമായി AI-ക്ക് മനസ്സിലാക്കിക്കൊടുക്കാൻ പ്രോംപ്റ്റുകൾ എങ്ങനെ രൂപകൽപ്പന ചെയ്യണമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.

 

പ്രോംപ്റ്റ് ഉണ്ടാക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ

 

വിഷയം (Topic): ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അല്ലെങ്കിൽ വസ്തുവിനെ വ്യക്തമായി നിർവചിക്കുക. ഉദാഹരണത്തിന്, ‘ഒരു പയ്യൻ’ എന്ന് പറയുന്നതിന് പകരം, ‘ചുവപ്പ് മഴക്കോട്ട് ധരിച്ച ഒരു കൗമാരക്കാരൻ, പുരാതന ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നു’ എന്ന് പറയുന്നതാണ് കൂടുതൽ ഫലപ്രദം. ഉദാ : Adventurous middle-aged man, burly beard, green parka, standing on a foggy trail in the forest, low-angle shot, fog in the air, pine trees, cinematic lighting, Nikon Z9, 35mm lens, ultra-sharp 8K resolution.

പശ്ചാത്തലം : സ്ഥലം, സമയം, കാലാവസ്ഥ എന്നിവ വിശദീകരിക്കുക. ‘പുറത്ത്’ എന്ന് പറയുന്നതിന് പകരം ‘പ്രഭാതത്തിൽ, നദിയിലെ മൂടൽമഞ്ഞുള്ള ഒരു ഡോക്കിൽ, വെള്ളത്തിൽ ഒഴുകി നടക്കുന്ന വിളക്കുകളോടൊപ്പം’ എന്ന് വിവരിക്കാം. ഉദാ: A self-assured young lady in a flowing emerald dress standing cliffside and looking out to the ocean, golden hour lighting, wind blowing her hair, film-like effect.

ഘടന (Composition): ചിത്രത്തിന്റെ ഫ്രെയിം, ആഴം, കാഴ്ചപ്പാട് എന്നിവ വ്യക്തമാക്കുക. ‘റൂൾ ഓഫ് തേർഡ്സ്’, ‘ഓവർഹെഡ് വ്യൂ’, ‘ഷാലോ ഡെപ്ത് ഓഫ് ഫീൽഡ്’ തുടങ്ങിയ സാങ്കേതിക പദങ്ങൾ ഉപയോഗിക്കാം.

ശൈലിയും ഭാവവും (Style & Aesthetic): ചിത്രത്തിന് ഒരു പ്രത്യേക ഭാവം നൽകുക. ‘സിനിമാറ്റിക്’ അല്ലെങ്കിൽ ‘എഥേറിയൽ’ (അതിമനോഹരം) പോലുള്ള വാക്കുകൾ ഉപയോഗിക്കുകയോ, ഒരു പ്രശസ്ത ഫോട്ടോഗ്രാഫറുടെ ശൈലി പരാമർശിക്കുകയോ ചെയ്യാം.

സാങ്കേതിക വിവരങ്ങൾ (Technical): ക്യാമറ, ലെൻസ്, ലൈറ്റിംഗ്, റെസലൂഷൻ തുടങ്ങിയ കാര്യങ്ങൾ ചേർക്കുന്നത് ചിത്രം കൂടുതൽ യാഥാർത്ഥ്യമാക്കും. ഉദാഹരണത്തിന്, ‘Nikon Z9, 35mm f/1.8 ലെൻസിൽ, മൃദുവായ പ്രഭാത വെളിച്ചത്തിൽ, 8K റെസലൂഷനിൽ’ എന്ന് പറയാം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും