AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ബജറ്റ് വിലയിൽ വാങ്ങാൻ ഇപ്പോൾ ഇതാണ് ബെസ്റ്റ്! ​സാംസങ് ഗാലക്സി F70e 5G GOAT സെയിൽ ഡീൽ

Flipkart GOAT Sale 2026 Samsung Galaxy F70e 5G Discount: ബജറ്റ് വിലയിൽ വാങ്ങാൻ ഇപ്പോൾ ലഭ്യമായിട്ടുള്ള ബെസ്റ്റ് ​സാംസങ് 5ജി ഫോണുകളിൽ ​ഒന്നാണ് ഗാലക്സി F70e 5G. ഈ വർഷം ഫെബ്രുവരിയിൽ ആണ് സാംസങ് ഈ 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന്റെ 4GB + 128GB മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമായിരുന്നു ലോഞ്ച് വില. ഇപ്പോഴിത് 12000 രൂപയിൽ താഴെ വിലയിൽ കിട്ടും.

ബജറ്റ് വിലയിൽ വാങ്ങാൻ ഇപ്പോൾ ഇതാണ് ബെസ്റ്റ്! ​സാംസങ് ഗാലക്സി F70e 5G GOAT സെയിൽ ഡീൽ
Flipkart Goat Sale 2026 Samsung Galaxy F70e 5g DiscountImage Credit source: Samsung website
Prasanth Kumar
Prasanth Kumar | Published: 06 Jul 2026 | 09:30 AM

സ്മാർട്ട്ഫോണുകൾക്ക് വില കൂടിയതുകൊണ്ട് ബജറ്റ് വിലയിൽ പോലും ഒരു നല്ല 5ജി ഫോൺ വാങ്ങാൻ കിട്ടാനില്ല എന്ന വിഷമം വേണ്ട, ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ (Flipkart GOAT Sale 2026) സാക്ഷാൽ സാംസങ്ങിന്റെ F സീരീസ് 5ജി ഫോൺ താങ്ങാനാകുന്ന വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാർട്ട്ഫോണുകൾക്കും മറ്റും കിടിലൻ ഡിസ്കൗണ്ടുകളുമായി ജൂ​ലൈ 4ന് ആണ് ഫ്ലിപ്പ്കാർട്ട് GOAT സെയിൽ ആരംഭിച്ചത്. ഈ ഓഫർ സെയിലിന്റെ ഭാഗമായി സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഓപ്ഷനായ സാംസങ് ഗാലക്സി എഫ്70ഇ 5ജി (Samsung Galaxy F70e 5G) 12000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ബജറ്റ് വിലയിൽ വാങ്ങാൻ ഇപ്പോൾ ലഭ്യമായിട്ടുള്ള ബെസ്റ്റ് ​സാംസങ് 5ജി ഫോണുകളിൽ ​ഒന്നാണ് ഗാലക്സി F70e 5G. ഈ വർഷം ഫെബ്രുവരിയിൽ ആണ് സാംസങ് ഈ 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന്റെ 4GB + 128GB മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമായിരുന്നു ലോഞ്ച് വില.

Also Read: ശരിക്കും GOAT ഡീൽ! 15000 രൂപയിൽ താഴെ വിലയുള്ള ബെസ്റ്റ് വിവോ 5G ഫോൺ ഇതാണ്

ഈ വർഷം ഫെബ്രുവരിക്ക് ശേഷവും ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ വൻ വർധന ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധിക്കുക. ഈ വില വർധന കണക്കിലെടുക്കുമ്പോൾ ഇപ്പോൾ F70e 5G ഫ്ലിപ്പ്കാർട്ടിൽ ഉപയോക്താവിന് നല്ല ലാഭമുള്ള വിലയിലാണ് കിട്ടുന്നത്. നിലവിൽ ലോഞ്ച് വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 12999 രൂപ വിലയിൽ. പക്ഷേ സാംസങ് വെബ്​സൈറ്റിൽ ഇതിന്റെ വില ഇപ്പോൾ 15499 രൂപയാണ്.

അ‌തായത് സാംസങ് സ്റ്റോറിലെക്കാൾ വിലക്കുറവിൽ ഈ ബജറ്റ് 5ജി ഫോൺ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ വില 12000 രൂപയിൽ താഴെയെത്തും. GOAT സെയിലിന്റെ ഭാഗമായി 1125 രൂപ വരെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി F70e 5ജിക്ക് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 11874 രൂപ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കാം.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത് (ബോക്സിൽ ചാർജർ ഉണ്ടാകില്ല). 6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 2-സ്റ്റെപ്പ് ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് സാംസങ് 5ജി ഫോണിൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 8MP സെൽഫി ക്യാമറയും ഉണ്ട്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അ‌ണ്ടർ-പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്, USB ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8 -ൽ ആണ് പ്രവർത്തനം. ആറ് വർഷത്തെ OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ മോഡലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ) എന്നിവയും ഇതിലുണ്ട്. സ്‌പോട്ട്‌ലൈറ്റ് ബ്ലൂ, ലൈംലൈറ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

English Summary

The GOAT sale is going on on Flipkart with discounts on smartphones. One of the best Samsung 5G phones available at a budget price is the Galaxy F70e 5G. Samsung launched this 5G phone in India in February this year. The launch price was Rs 12,999 for the 4GB + 128GB model and Rs 14,999 for the 6GB + 128GB model. Now it is available for less than Rs 12,000.

Follow Us