AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ശരിക്കും GOAT ഡീൽ! 15000 രൂപയിൽ താഴെ വിലയുള്ള ബെസ്റ്റ് വിവോ 5G ഫോൺ ഇതാണ്

Flipkart GOAT Sale- Vivo T4 Lite 5G: ഇപ്പോൾ വിവോയുടെ ഔദ്യോഗിക ​വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ടി4 ​ലൈറ്റ് 5ജി ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ ലഭ്യമാണ്. വിവോ സ്റ്റോറിൽ അ‌ടിസ്ഥാന മോഡലിന് 750 രൂപ മാത്രമാണ് ഡിസ്കൗണ്ട് ഉള്ളത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതിന് 1938 രൂപ വരെ ഡിസ്കൗണ്ട് കിട്ടും. ഇത് പ്രയോജനപ്പെടുത്തിയാൽ 13061 രൂപയ്ക്ക് അ‌ടിസ്ഥാന മോഡൽ വാങ്ങാനാകും.

ശരിക്കും GOAT ഡീൽ! 15000 രൂപയിൽ താഴെ വിലയുള്ള ബെസ്റ്റ് വിവോ 5G ഫോൺ ഇതാണ്
Flipkart Goat Sale Vivo T4 Lite 5gImage Credit source: Flipkart
Prasanth Kumar
Prasanth Kumar | Published: 04 Jul 2026 | 07:44 PM

സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്ന് ഫ്ലിപ്പ്കാർട്ട് GOAT സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഏതൊരു സെയിലിലും ചില ഡീലുകൾ മികച്ചതായിരിക്കും, എന്നാൽ ചിലത് അ‌ത്ര മികച്ചത് ആയിരിക്കില്ല. അ‌തിനാൽ മികച്ച ഡീൽ തേടി കണ്ടുപിടിക്കേണ്ടത് ഉപയോക്താവിന്റെ മാത്രം ഉത്തരവാദിത്തമാണ്. 15000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി ഫോൺ തേടി നടക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ ലഭ്യമായിട്ടുള്ള ഒരു മികച്ച ഡീൽ ആണ് വിവോ ടി4 ​ലൈറ്റ് 5ജി (vivo T4 Lite 5G). മുൻപ് ബജറ്റ് വിലയിൽ ലഭ്യമായിരുന്ന ഈ സ്മാർട്ട്ഫോണിന് പിന്നീട് വിവോ വില കൂട്ടിയിരുന്നു.

ഇപ്പോൾ വിവോയുടെ ഔദ്യോഗിക ​വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ടി4 ​ലൈറ്റ് 5ജി ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ സാധിക്കും. വിവോയുടെ വെബ്​സൈറ്റിൽ ടി4 ​ലൈറ്റ് 5ജിയുടെ 4GB+64GB വേരിയന്റിന് 14999 രൂപയും 4GB + 128GB വേരിയന്റിന് 16999 രൂപയും, 6GB + 128GB വേരിയന്റിന് 18,999 രൂപയും, 8GB + 256GB വേരിയന്റിന് 20,999 രൂപയുമാണ് വില.

Also Read: നല്ല നേരം നോക്കിയാണ് വരവ്! സാംസങ് ഗാലക്സി M47 5G ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ വിവോ T4 ​ലൈറ്റ് 5ജി സമാന വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വിവോ സ്റ്റോറിലെക്കാൾ മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ഉണ്ട്. വിവോ സ്റ്റോറിൽ അ‌ടിസ്ഥാന മോഡലിന് 750 രൂപ മാത്രമാണ് ഡിസ്കൗണ്ട് ഉള്ളത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതിന് 1938 രൂപ വരെ ഡിസ്കൗണ്ട് കിട്ടും. ഇത് പ്രയോജനപ്പെടുത്തിയാൽ 13061 രൂപയ്ക്ക് അ‌ടിസ്ഥാന മോഡൽ വാങ്ങാനാകും.

അ‌തിനാൽ കൂടുതൽ ലാഭകരമായ ഡീൽ സഹിതം ഈ വിവോ ബജറ്റ് 5ജി ഫോൺ ഇപ്പോൾ ലഭ്യമായിട്ടുള്ളത് ഫ്ലിപ്പ്കാർട്ടിൽ ആണ് എന്ന് നിസംശയം പറയാനാകും. 15000 രൂപയിൽ താഴെ വിലയിൽ ഒരു വിവോ 5ജി ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനായി മാറുന്നത് ഫ്ലിപ്പ്കാർട്ടിലെ ഗോട്ട് സെയിൽ ഡിസ്കൗണ്ടുകളുടെ കൂടി ബലത്തിലാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, 90Hz റിഫ്രഷ് റേറ്റ്, 6.74 ഇഞ്ച് (1600×720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 8GB വെർച്വൽ റാം, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H).

ഡ്യുവൽ റിയറ ക്യാമറ (സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ), LED ഫ്ലാഷ്, 5MP ഫ്രണ്ട് ക്യാമറ, 6000mAh ബാറ്ററി, 15W ഫാസ്റ്റ് ചാർജിങ് പിന്തുണ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ടോപ്പ്-പോർട്ടഡ് സ്പീക്കർ.

ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 167.3× 76.95 × 8.19mm വലിപ്പവും 202 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

English Summary

Flipkart GOAT Sale has started with great discounts on smartphones. Now, the T4 Lite 5G is available on Flipkart GOAT Sale at a lower price than what is available on Vivo’s official website. The base model is only available at a discount of Rs 750 on the Vivo store. However, it can be discounted up to Rs 1938 on Flipkart. If you take advantage of this, you can buy the base model for Rs 13061.

Follow Us