ഗൂഗിൾ ശരിക്കും പണിതിറക്കിയ മുതലുകൾ! ഗൂഗിൾ പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ XL ഫോണുകൾ ലോഞ്ച് ചെയ്തു
Google Pixel 11 Pro and Pixel 11 Pro XL launched: ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണുകളുടെ നിരയിലേക്ക് പിക്സൽ 11 സീരീസ് ലോഞ്ച് ചെയ്തു. ഇതിൽ പ്രോ മോഡലുകളായി പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ XL എന്നിവ എത്തിയിരിക്കുന്നു. ഗൂഗിൾ പിക്സൽ 11 പ്രോയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,19,999 രൂപയും പിക്സൽ 11 പ്രോ XL 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,34,999 രൂപയും ആണ് പ്രാരംഭ വില.

Google Pixel 11 Pro And Google Pixel 11 Pro Xl Launched In India
ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണുകളുടെ നിരയിലേക്ക് പുത്തൻ പിക്സൽ 11 സീരീസ് മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ്. പിക്സൽ 11 (Google Pixel 11), പിക്സൽ 11 പ്രോ (Google Pixel 11 Pro), പിക്സൽ 11 പ്രോ XL (Google Pixel 11 Pro XL) പിക്സൽ 11 പ്രോ ഫോൾഡ് (Google Pixel 11 Pro Fold) എന്നിങ്ങനെ നാല് മോഡലുകളാണ് ഈ സീരീസിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇവയോടൊപ്പം ഗൂഗിൾ പിക്സൽ വാച്ച് 5 (Google Pixel Watch 5) മോഡലും ലോഞ്ച് ചെയ്തു. കൂടാതെ ഗൂഗികൾ പിക്സൽ ബഡ്സ് 2a, ബഡ്സ് പ്രോ 2 എന്നിവയ്ക്ക് പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു.
മുൻ മോഡലുകളെക്കാൾ മികവോടെയാണ് ഗൂഗിൾ പുതിയ പിക്സൽ 11 സീരീസ് മോഡലുകൾ പണിതിറക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 17 ഒഎസ് സഹിതം ആണ് ഈ ഗൂഗിൾ ഫോണുകൾ എത്തിയിരിക്കുന്നത്. പുതിയ മോഡലുകളിൽ ഗൂഗിൾ പിക്സൽ പ്രോ മോഡലുകൾ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെടുന്നത് ഡിസ്പ്ലേ, ബാറ്ററി ശേഷി എന്നിവയിലാണ്. മറ്റ് ഫീച്ചറുകൾ ഇരു മോഡലുകളിലും ഏതാണ്ട് ഒരുപോലൊണ്. ഈ ഫോണുകളുടെ ഫീച്ചറുകളെപ്പറ്റി വിശദമായി പരിചയപ്പെടാം.
Also Read: വാങ്ങാൻ കാരണം ഇഷ്ടംപോലെ! സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി റിയൽമി 16x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഗൂഗിൾ പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ XL
പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ XL എന്നിവയ്ക്ക് മാത്രമായി ലഭ്യമായ ഫീച്ചറുകളിൽ പ്രധാനം സാഹചര്യത്തിനനുസരിച്ചുള്ള അലേർട്ട് സിസ്റ്റമാണ്. റിയർ ക്യാമറ ഫ്ലാഷിന് ചുറ്റുമുള്ള എംബഡഡ് എൽഇഡി ലൈറ്റുകൾ ഫോൺ കമഴ്ത്തി വയ്ക്കുമ്പോൾ കസ്റ്റമൈസ് ചെയ്യാവുന്ന തിളങ്ങുന്ന പാറ്റേണുകൾ പ്രോജക്റ്റ് ചെയ്യുന്നു. എഡ്ജ്-ടു-എഡ്ജ് ഗ്ലാസ് ക്യാമറ ബാറിനെ കേന്ദ്രീകരിച്ചുള്ള പുതുക്കിയ ഡിസൈൻ ആണ് പുതിയ പിക്സൽ ഫോണുകളിലുള്ളത്.
ഗൂഗിൾ പിക്സൽ 11 പ്രോ മോഡലുകളുടെ പ്രധാന ഫീച്ചറുകൾ
പിക്സൽ 11 പ്രോ മോഡലിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.3-ഇഞ്ച് (1280 x 2856 പിക്സലുകൾ) 1.5K LTPO AMOLED ഡിസ്പ്ലേ, 2400 നിറ്റ്സ് വരെ (HDR) / 3600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഉള്ളത്.
Google Pixel 11 Series Launched
ഗൂഗിൾ പിക്സൽ 11 പ്രോ XL മോഡൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.8-ഇഞ്ച് (1344 x 2992 പിക്സലുകൾ) QHD+ AMOLED ഡിസ്പ്ലേ, 2400 നിറ്റ്സ് വരെ (HDR) / 3600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.
3,600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എത്താൻ കഴിവുള്ള ഗൂഗിളിന്റെ സൂപ്പർ ആക്റ്റുവ ഡിസ്‌പ്ലേ ഈ ഇരുമോഡലുകളിലും ഉണ്ട്. മുൻ മോഡലുകളിൽ ഉണ്ടായിരുന്നതിനെക്കാൾ ഇരട്ടിയിലധികം സ്ക്രാച്ച് പ്രതിരോധം വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ആന്റി-സ്ക്രാച്ച് കോട്ടിംഗ് പുതിയ മോഡലുകളുടെ സ്ക്രീനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈറ്റാൻ M3 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ G6 പ്രൊസസർ ആണ് ഈ കരുത്തൻ ഗൂഗിൾ പിക്സൽ 11 സീരീസ് പ്രോ മോഡലുകളുടെ ശക്തികേന്ദ്രം.
16GB LPDDR5X റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവ ഇരു മോഡലുകളിലും ഉണ്ട്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയാണ് ഈ ഫോണുകളുടെ പ്രവർത്തനം. 7 വർഷത്തെ ഒഎസ്, സുരക്ഷാ അപ്ഡേറ്റുകൾ എല്ലാ പിക്സൽ 11 സീരീസ് ഫോണുകൾക്കും ഗൂഗിൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാന്യോൺ, ഫോഗ്, ഒലിവ്, ഓൾ-മാറ്റ് ഒബ്സിഡിയൻ എന്നീ കളർ ഓപ്ഷനുകളിൽ ആണ് പിക്സൽ 11 പ്രോ മോഡലുകൾ എത്തിയിരിക്കുന്നത്.
ക്യാമറകളുടെ കാര്യമെടുത്താൽ, ഇതുവരെയുള്ള പിക്സൽ ഫോണുകളിൽ വച്ച് ഏറ്റവും മികച്ച, പുത്തൻ പ്രൈമറി ക്യാമറ സജ്ജീകരണമാണ് പുതിയ പ്രോ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ റീഡിസൈൻ ചെയ്ത 48MP ടെലിഫോട്ടോ സെൻസർ, 5x ഫോക്കൽ ലെങ്തിൽ പോർട്രെയിറ്റ് മോഡ്; 120x വരെ പ്രോ സൂം, മുൻ മോഡലുകളെ അപേക്ഷിച്ച് നൈറ്റ് സൈറ്റ് ക്യാപ്ചർ വേഗത $4.5\times$ വരെ മെച്ചപ്പെട്ടു എന്നതും പുതിയ പിക്സൽ പ്രോ മോഡലുകളുടെ ക്യാമറ നേട്ടങ്ങളാണ്.
ചുരുക്കത്തിൽ, 1/3″ സെൻസറുള്ള 50MP മെയിൻ ക്യാമറ (ƒ/1.68 അപ്പേർച്ചർ, OIS, LDAF), 1/2.55″ സെൻസറുള്ള 48MP 123° അൾട്രാ-വൈഡ് ക്യാമറ (ƒ/1.7 അപ്പേർച്ചർ, മാക്രോ ഓപ്ഷൻ), 1/1.95″ സെൻസറുള്ള 48MP 5x ടെലിഫോട്ടോ ക്യാമറ ( ƒ/2.8 അപ്പേർച്ചർ, OIS, 100x വരെ പ്രോ റെസ് സൂം, 10-ബിറ്റ് HDR റെക്കോർഡിംഗ്, സിനിമാറ്റിക് ബ്ലർ), 4K 60 fps വീഡിയോ റെക്കോർഡിംഗ്, 24/30 FPS-ൽ 8K വീഡിയോ റെക്കോർഡിംഗ് (വീഡിയോ ബൂസ്റ്റ്) എന്നിവ പിക്സൽ 11 പ്രോ മോഡലുകളുടെ റിയർ ക്യാമറ സജ്ജീകരണത്തിലുണ്ട്.
Google Pixel 11 Pro And Google Pixel 11 Pro Xl India Price
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 42MP 103° ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, ഓട്ടോഫോക്കസ്, 4K 60 fps വീഡിയോ റെക്കോർഡിംഗ്) ഈ പ്രോ മോഡലുകളിലുണ്ട്. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്, ഡ്യുവൽ സിം (നാനോ + eSIM), 5G SA/NA, 4G VoLTE എന്നീ ഫീച്ചറുകളും ഇവയിലുണ്ട്.
ബാറ്ററികളുടെ കാര്യമെടുത്താൽ 4850mAh ബാറ്ററിയാണ് പിക്സൽ 11 പ്രോ മോഡലിലുള്ളത്. പിക്സൽ 11 പ്രോ XL 5115mAh ബാറ്ററി സഹിതം എത്തുന്നു. പ്രോയിൽ 30W, പ്രോ XL-ൽ 45W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ട്. കൂടാതെ 25W Qi2.2 Pixelsnap വയർലെസ് ചാർജിങ് പിന്തുണയും ഇവയിലുണ്ട്.
വിലയും ലഭ്യതയും
ഗൂഗിൾ പിക്സൽ 11 പ്രോയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,19,999 രൂപയും 16GB + 512GB ടോപ് വേരിയന്റിന് 1,34,999 രൂപയുമാണ് വില. ഗൂഗിൾ പിക്സൽ 11 പ്രോ XL 12GB + 256GB വേരിയന്റിന് 1,34,999 രൂപയും 16GB+ 512GB വേരിയന്റിന് 1,49,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.
പിക്സൽസ്നാപ്പ് കേസിന്റെ വില 4,900 രൂപയും പിക്സൽസ്നാപ്പ് ചാർജറിന്റെ വില 4500 രൂപയും പിക്സൽസ്നാപ്പ് ചാർജർ വിത്ത് സ്റ്റാൻഡിന് 6,939 രൂപയും പിക്സൽസ്നാപ്പ് റിംഗ് സ്റ്റാൻഡിന് 2,979 രൂപയും ആണ് വില. ഗൂഗിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിർ, ഫ്ലിപ്കാർട്ട് എന്നിവ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകളിൽനിന്നും ഈ മോഡലുകൾ ഇപ്പോൾ ഓഡർ ചെയ്യാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി പ്രോ മോഡലുകൾക്ക് തുടക്കത്തിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
English Summary
Google has launched the Pixel 11 series in its Pixel phone lineup. The Pro models include the Pixel 11 Pro and Pixel 11 Pro XL. The starting price of the Google Pixel 11 Pro is Rs 1,19,999 for the 12GB + 256GB base variant and the Pixel 11 Pro XL is Rs 1,34,999 for the 12GB + 256GB base variant.