AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വാങ്ങാൻ കാരണം ഇഷ്ടംപോലെ! സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി റിയൽമി 16x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Realme 16x 5G launched in India: സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി റിയൽമി 16 സീരീസിന്റെ ഭാഗമായി റിയൽമി 16x 5ജി (realme 16x 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമി 16x 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 25,999 രൂപയും 6GB + 128GB വേരിയന്റിന് 27,999 രൂപയും 6GB + 256GB വേരിയന്റിന് 30,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇവ 23999 രൂപ, 25,999 രൂപ, 28999 രൂപ വിലകളിൽ വാങ്ങാനാകും.

വാങ്ങാൻ കാരണം ഇഷ്ടംപോലെ! സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി റിയൽമി 16x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Realme 16x 5g Launched In IndiaImage Credit source: Realme India website
Prasanth Kumar
Prasanth Kumar | Published: 12 Aug 2026 | 02:33 PM

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് കരുത്തായി ഇനി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണും. സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി റിയൽമി 16 സീരീസിന്റെ ഭാഗമായി റിയൽമി 16x 5ജി (realme 16x 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ”Stay Smooth. Stay Unstoppable” എന്ന ടാഗ്‌ലൈനോടെ എത്തിയിരിക്കുന്ന ഈ ഫോൺ എന്തുകൊണ്ട് വാങ്ങണം എന്ന് കാരണം അ‌ന്വേഷിക്കുന്നവർക്ക് റിയൽമി തന്നെ പ്രധാനമായും 6 ഉത്തരങ്ങൾ നൽകുന്നുണ്ട്. അ‌തിൽ ഒന്നാമത്തേത് സെഗ്മെന്റ് ബെസ്റ്റ് ബാറ്ററി ശേഷിയും ഫാസ്റ്റ് ചാർജിങ്ങും ഇതിൽ ഉണ്ട് എന്നതാണ്. രണ്ടാമത്തെ കാരണം സെഗ്മെന്റ് ബെസ്റ്റ് ​ബ്രൈറ്റ്നസും റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേ ഉണ്ട് എന്നതാണ്.

ഈ ഫോൺ വാങ്ങേണ്ടതിനുള്ള മൂന്നാമത്തെ കാരണമായി റിയൽമി ചൂണ്ടിക്കാട്ടുന്നത് പ്രോ ലെവൽ 50MP AI ക്യാമറ സജ്ജീകരണമാണ്. നാലാമത്തെ കാരണം, സെഗ്മെന്റിലെ ഏറ്റവും വലിയ എയർഫ്ലോ VC കൂളിങ് സിസ്റ്റം ഇതിലുണ്ട് എന്നതാണ്. അ‌ഞ്ചാമത്തെ കാരണം, അ‌ഞ്ച് വർഷത്തെ സുഗമമായ പെർഫോമൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ആറാമത്തെ കാരണം ഇതിന്റെ ആകർഷകമായ ഡി​സൈൻ ആണ്.

Also Read: അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ…! 4G, 5G നെറ്റ്വർക്ക് ഷെയർ ചെയ്യാനൊരുങ്ങി ബിഎസ്എൻഎല്ലും വിഐയും

പ്രധാന ഫീച്ചറുകൾ

6.8-ഇഞ്ച് (1570×720) പിക്സലുകൾ HD+ IPS LCD സ്ക്രീൻ, 144Hz വരെ റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ റിയൽമി ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.

ആം മാലി-G57 MC2 GPU, 4GB/ 6GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള realme UI 7.0-ൽ ആണ് പ്രവർത്തനം.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) റിയൽമി 16x 5ജിയിൽ ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, 1115 അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD 810H സർട്ടിഫിക്കേഷൻ),
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

വിലയും ലഭ്യതയും

റിയൽമി 16x 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 25,999 രൂപയും 6GB + 128GB വേരിയന്റിന് 27,999 രൂപയും 6GB + 256GB വേരിയന്റിന് 30,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇവ 23999 രൂപ, 25,999 രൂപ, 28999 രൂപ വിലകളിൽ വാങ്ങാനാകും.

ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി ഓൺ​ലൈനായും മെയിൻ​ലൈൻ സ്റ്റോറുകൾ വഴിയും റിയൽമി 16x 5ജി വാങ്ങാനാകും. ഓഗസ്റ്റ് 13 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഗ്ലോറി ​വൈറ്റ്, എൻഡുറൻസ് ബ്രൗൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

English Summary

As part of the Realme 16 series with segment-best features, the Realme 16x 5G has been launched in India. The 4GB + 128GB base variant of the Realme 16x 5G is priced at Rs 25,999, the 6GB + 128GB variant at Rs 27,999, and the 6GB + 256GB variant at Rs 30,999. However, if you take advantage of the launch offers, you can buy these at prices of Rs 23,999, Rs 25,999, and Rs 28,999.

Follow Us