Honda QC3 Launches: ക്യൂട്ട് ലുക്കും കിടിലൻ മൈലേജും! ഹോണ്ട QC3 എത്തി
Honda QC3 Electric Scooter Arrives In Indian Market : ഇലക്ട്രിക് വിപണയിലേക്ക് തങ്ങളുടെ അടുത്ത പോരാളിയെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടറായ ഹോണ്ട QC3 (Honda QC3) യെയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതുവരെ കണ്ട് ശീലിച്ച മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളെ വത്ത് നോക്കുമ്പോൾ ഡിസൈനിലുള്ള പുതുമ തന്നെയാണ് ഈ മോഡിലിന്റെ പ്രധാന ആകർഷണം. നിലവിൽ കമ്പനിയുടെ...
ഇലക്ട്രിക് വിപണയിലേക്ക് തങ്ങളുടെ അടുത്ത പോരാളിയെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടറായ ഹോണ്ട QC3 (Honda QC3) യെയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതുവരെ കണ്ട് ശീലിച്ച മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളെ വത്ത് നോക്കുമ്പോൾ ഡിസൈനിലുള്ള പുതുമ തന്നെയാണ് ഈ മോഡിലിന്റെ പ്രധാന ആകർഷണം. നിലവിൽ കമ്പനിയുടെ ആക്ടീവ ഇ (Activa e) , QC1 വാഹന മോഡലുകളാണ് വിപണിയിലുള്ളത്. ഈ നിരയിലേക്ക് ഒരു മോഡലിനെകൂടി അവതരപ്പിക്കുന്നതോടെ വിപണിയിലെ സാന്നിധ്യം ഉറപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ.
വില 1.35 ലക്ഷം
1.35 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില വരുന്നത്. ആക്റ്റിവ ഇ -യിൽ നിന്ന് വ്യത്യസ്തമായ ബാറ്ററി സാങ്കേതികവിദ്യയാണ് പുതിയ മോഡലിൽ വന്നിരിക്കുന്നത്. പ്രധാനമായും ടിവിഎസ് ഐക്യൂബ് (TVS iQube), ബജാജ് ചേതക് (Bajaj Chetak), ഏതർ റിസ്‌റ്റ (Ather Rizta) തുടങ്ങിയ മോഡലുകളുമായാണ് ഹോണ്ട QC3 മത്സരിക്കുക. ഡൽഹി, ആഗ്ര, കട്ടക്ക്, സൂറത്ത്, കൊല്ലം എന്നീ സ്ഥലങ്ങലിലെ തിരഞ്ഞെടുത്ത ഹോണ്ട റെഡ്‌വിംഗ് (RedWing) ഡീലർഷിപ്പുകൾ വഴിയാകും ഹോണ്ട QC3 ആദ്യം വിപണിയിലേക്ക് എത്തുക.
Also Read: ഞങ്ങൾ റെഡി… പുതിയ അപ്ഡേറ്റുമായി ടി.വി.എസ് റോണിനും അപാച്ചെയും
മികച്ച കിലോ മീറ്റർ റേഞ്ച്
പ്രധാനമായും ഫാമിലി ഉപയോക്താക്കളെയാണ് കമ്പനി ഈ വാഹനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫാമിലെ സംബന്ധിച്ചെടുത്തോളം ദൈനംദിന ഉപയോഗമാണ് പ്രധാനമായും പരിഗണനയിൽ വരുന്നത്. അതിന് ഏറ്റവും ആവശ്യമുള്ള ഘടകം അത്യാവശ്യം മികച്ച കിലോ മീറ്റർ റേഞ്ച് ആണ്. ഹോണ്ട QC3 സ്കൂട്ടറിന് 145 കിലോമീറ്റർ IDC റേഞ്ചാണ് പറയുന്നത്. ആവശ്യത്തിന് കണക്റ്റിവിറ്റി ഫീച്ചറുകൾക്കൊപ്പം സീറ്റിനടിയിൽ 32 ലിറ്റർ സ്റ്റോറേജ് സൗകര്യവും QC3 യിൽ ലഭ്യമാണ്. മാറ്റ് ഫോട്ടോൺ ഗ്രേ മെറ്റാലിക് (Matt Photon Grey Metallic), പേൾ പ്രഷ്യസ് വൈറ്റ് (Pearl Precious White), പേൾ ഷാലോ ബ്ലൂ (Pearl Shallow Blue), പേൾ സൈറൻ ബ്ലൂ (Pearl Siren Blue) എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഹോണ്ട QC3 ലഭ്യമാകും.
മറ്റ് ഫീച്ചറുകൾ ഇവ
5 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് QC3-യിൽ കമ്പനി നൽകിയിരിക്കുന്നത്. ബാറ്ററി ചാർജ്, കിലോ മീറ്റർ റേഞ്ച്, മറ്റ് അലേർട്ടുകൾ ഉൾപ്പെടെ വാഹനത്തെക്കുറിച്ചുള്ള ഒരുവിധം വിവരങ്ങൾ അറിയാനും ഹോണ്ട റോഡ്‌സിങ്ക് (Honda RoadSync) കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള സ്മാർട്ട് ഫംഗ്‌ഷനുകൾ ഉപയോഗിക്കാനും ഈ ഡിസ്‌പ്ലേ സഹായകരമാണ്. ഇതിനൊപ്പം ദൈനംദിന ഉപയോഗത്തിൽ കൂടുതൽ സൗകര്യം നൽകുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ ഈ ഇ.വി സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary
Honda Company has introduced its latest contender in the electric vehicle market. The company has launched the Honda QC3, its third electric scooter in India. Compared to the electric scooters we are accustomed to seeing, the model’s innovative design stands out as its primary attraction.