AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: കറിയിൽ എണ്ണ കൂടുതലാണോ? വേഗത്തിൽ നീക്കം ചെയ്യാൻ 5 വഴികൾ

How to Remove Excess Oil from Curry: ഭക്ഷണം പാകം ചെയ്യുമ്പോൾ അബദ്ധത്തിൽ എണ്ണ അല്പം കൂടിപ്പോകുന്നത് അടുക്കളയിൽ സാധാരണയായി സംഭവിക്കാറുള്ള ഒന്നാണ്. എന്നാൽ ഇനി വിഷമിക്കേണ്ട, പാകം ചെയ്ത ഭക്ഷണത്തിൽ നിന്ന് അമിതമായ എണ്ണമയം എളുപ്പത്തിൽ നീക്കം ചെയ്യാൻ ചില ലളിതമായ പൊടിക്കൈകൾ ഇതാ!

Nithya Vinu
Nithya Vinu | Published: 22 Sep 2026 | 03:12 PM
ഭക്ഷണം പാകം ചെയ്യുമ്പോൾ അബദ്ധത്തിൽ എണ്ണ അല്പം കൂടിപ്പോകുന്നത് അടുക്കളയിൽ സാധാരണയായി സംഭവിക്കാറുള്ള ഒന്നാണ്. പ്രത്യേകിച്ച് കറികളിലോ വറുത്ത പലഹാരങ്ങളിലോ ഒക്കെ എണ്ണ തെളിഞ്ഞുനിൽക്കുന്നത് കാണുമ്പോൾ രുചിയെയും ആരോഗ്യത്തെയും അത് ബാധിക്കുമോ എന്ന പേടി സ്വാഭാവികമാണ്. എന്നാൽ ഇനി വിഷമിക്കേണ്ട, പാകം ചെയ്ത ഭക്ഷണത്തിൽ നിന്ന് അമിതമായ എണ്ണമയം എളുപ്പത്തിൽ നീക്കം ചെയ്യാൻ ചില ലളിതമായ പൊടിക്കൈകൾ ഇതാ! (Image Credit source: Getty Images)

1 / 5
കറികളിലും ഗ്രേവികളിലും എണ്ണ കൂടുതലാണെങ്കിൽ കറി ചൂടാറിയ ശേഷം ഏതാനും ഐസ് ക്യൂബുകൾ അതിലേക്കിടുക. തണുപ്പ് തട്ടുമ്പോൾ മുകളിലുള്ള എണ്ണ കട്ടിയായി ഉറയ്ക്കുകയും ഐസ് ക്യൂബിന് ചുറ്റും പറ്റിപ്പിടിക്കുകയും ചെയ്യും. ഇത് പെട്ടെന്ന് തവി ഉപയോഗിച്ച് കോരി മാറ്റാം.

2 / 5
കറി തയ്യാറാക്കിയ ശേഷം അത് കുറച്ചു സമയം ഫ്രിഡ്ജിൽ മാറ്റിവെക്കുക. തണുപ്പ് തട്ടുമ്പോൾ അധികമുള്ള എണ്ണ മുകൾപ്പരപ്പിൽ പാട പോലെ ഉറഞ്ഞുകൂടും. ഒരു സ്പൂൺ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ നീക്കം ചെയ്യാം.

3 / 5
സൂപ്പ്, ഗ്രേവി എന്നിവയിൽ നിന്ന് എണ്ണ മാറ്റാൻ ഒരു കഷ്ണം ബ്രെഡ് മുകളിൽ ചെറുതായി അമർത്തി വെച്ചാൽ മതി. ബ്രെഡ് അമിതമായ എണ്ണ പെട്ടെന്ന് വലിച്ചെടുക്കും. വറുത്ത പലഹാരങ്ങളിലെ എണ്ണ മാറ്റാൻ പേപ്പർ ടവലോ കിച്ചൺ ടിഷ്യൂവോ ഉപയോഗിക്കാം.

4 / 5
കറിയിൽ എണ്ണയും ഉപ്പും കൂടുതലാണെങ്കിൽ വേവിച്ച ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങൾ ചേർക്കാം. ഉരുളക്കിഴങ്ങ് അധികമുള്ള എണ്ണയും ഉപ്പും ഒരുപരിധി വരെ ആഗിരണം ചെയ്യും. ഈ എളുപ്പവഴികൾ ഉപയോഗിച്ച് ഇനി എണ്ണമയമില്ലാത്ത, സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വീട്ടിൽ തന്നെ ആസ്വദിക്കാം!

5 / 5
Follow Us