AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs WI 1st ODI: പഴയ അപമാനം കഴുകിക്കളയാൻ കാര്യവട്ടം; ഇത്തവണ ഗ്രീന്‍ഫീല്‍ഡ് ‘ഹൗസ്ഫുളാ’കും

Karyavattom Greenfield Stadium Prepares for Grand Comeback: അന്ന്‌ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആ ഏകദിന മത്സരത്തില്‍ 317 റണ്‍സിനായിരുന്നു ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്. എന്നാല്‍ ചരിത്രവിജയത്തെക്കാള്‍ ചര്‍ച്ചയായത് സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളായിരുന്നു. അന്ന് ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് വരാത്തതിന് പിന്നില്‍ പല കാരണങ്ങളുണ്ടായിരുന്നു.

IND vs WI 1st ODI: പഴയ അപമാനം കഴുകിക്കളയാൻ കാര്യവട്ടം; ഇത്തവണ ഗ്രീന്‍ഫീല്‍ഡ് ‘ഹൗസ്ഫുളാ’കും
Thiruvananthapuram Karyavattom Greenfield Stadium Ind Vs Wi 1st Odi MatchImage Credit source: Wikimedia commons
Jayadevan AM
Jayadevan AM | Published: 22 Sep 2026 | 05:58 PM

തിരുവനന്തപുരം: ഒഴിഞ്ഞുകിടന്ന ഗാലറിയുടെ പേരില്‍ കേട്ട പഴികളും നാണക്കേടുകളും മായ്ച്ചുകളയാനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. സെപ്തംബര്‍ 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന് മുന്നോടിയായുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. വിരാട് കോലിയും, രോഹിത് ശര്‍മയുമടക്കം പങ്കെടുക്കുന്ന ആവേശപ്പോരാട്ടത്തിന് സാക്ഷിയാകാന്‍ പതിനായിരക്കണക്കിന് ആരാധകര്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തും. മൂന്ന് വര്‍ഷം മുമ്പ് കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആരാധകരെ വരവേറ്റത് ‘ഒഴിഞ്ഞ ഗാലറി’യായിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പോലും വഴിവെച്ചു.

2023-ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആ ഏകദിന മത്സരത്തില്‍ 317 റണ്‍സിനായിരുന്നു ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്. എന്നാല്‍ ചരിത്രവിജയത്തെക്കാള്‍ ചര്‍ച്ചയായത് സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളായിരുന്നു. അന്ന് ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് വരാത്തതിന് പിന്നില്‍ പല കാരണങ്ങളുണ്ടായിരുന്നു. അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ വിവാദ പരാമര്‍ശമായിരുന്നു ഒരു കാരണം.

അബ്ദുറഹിമാന്റെ വിവാദ പരാമര്‍ശം

വര്‍ധിപ്പിച്ചതിനെക്കുറിച്ച് അന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ല’ എന്ന രീതിയില്‍ മന്ത്രി മറുപടി നല്‍കിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് മത്സരം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണവുമുണ്ടായി. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Also Read: നെഞ്ചിടിപ്പേറ്റിയ അഞ്ചോവറുകള്‍; തോറ്റിട്ടും തല ഉയര്‍ത്തി ജപ്പാന്‍; ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു

ഏകദിന ഫോര്‍മാറ്റിനോട് താത്പര്യം കുറയുന്നതും, ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര കൈക്കലാക്കിയതിനാൽ മൂന്നാമത്തെ മത്സരം നിർണായകമല്ലാതായി മാറിയതുമടക്കം കാണികളുടെ കുറവിന്റെ കാരണമായി പിന്നീട് വ്യാഖാനിക്കപ്പെട്ടു.

അന്ന് മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതും ആരാധകരുടെ കുറവിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഒഴിഞ്ഞ ഗാലറി കണ്ട് മുന്‍താരം യുവരാജ് സിങ് അടക്കമുള്ളവര്‍ അന്ന് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഏകദിന ക്രിക്കറ്റ് അവസാനിക്കുകയാണോ എന്നായിരുന്നു അന്ന് അദ്ദേഹം ഉന്നയിച്ച ചോദ്യം.

അതെല്ലാം പഴങ്കഥ!

എന്നാല്‍ ഇത്തവണ ഒഴിഞ്ഞ ഗാലറി കാണേണ്ടി വരില്ല. ഒറ്റരാത്രി കൊണ്ട് 32,000 ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചത്. സ്റ്റേഡിയത്തിൽ കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അസോസിയേഷന്‍ അറിയിച്ചു.

കാണികൾക്ക് സുഗമവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുന്നതിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ കുടിവെള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. മത്സരത്തിനായി വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ ടീം ഉടനെത്തും.

വിന്‍ഡീസ് താരങ്ങള്‍ തിരുവനന്തപുരത്ത്‌

English Summary

Karyavattom Greenfield Stadium has completely sold out for the upcoming India vs West Indies 1st ODI. Kerala cricket fans are eager to overcome the past embarrassment of low stadium attendance. Thousands of spectators will pack the stands for the September 27 clash. Greenfield Stadium is now set for a major comeback with a full house.

Follow Us