പുറകിലും ഡിസ്പ്ലേയുള്ള സുന്ദരൻ 5G ഫോൺ! ലാവ വിരാട് കർവ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Lava Virat Curve 5G launched in India: ലാവ തങ്ങളുടെ വിരാട് സീരീസിന്റെ ഭാഗമായി ലാവ വിരാട് കർവ് 5ജി (Lava Virat Curve) എന്ന സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 23,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി, ബാങ്ക് ഓഫറുകൾ സഹിതം 19,999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. സെപ്റ്റംബർ 28-ന് വൈകുന്നേരം 7 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.
ലാവ തങ്ങളുടെ വിരാട് സീരീസിന്റെ ഭാഗമായി ലാവ വിരാട് കർവ് 5ജി (Lava Virat Curve) എന്ന സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയർ പാനലിലും മിനി ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകൾ ലാവ മുൻപ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ വിരാട് കർവ് മോഡലും മിനി ഡിസ്പ്ലേ സഹിതമാണ് എത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മനോഹരമായ കർവ്ഡ് ഡിസ്പ്ലേയാണ് ഈ ലാവ ഫോണിന്റെ മറ്റൊരു ആകർഷണം. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിച്ചപ്പോഴും മാന്യമായ വിലയിൽ ഏറ്റവും മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നത് ലാവ തുടരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലാവ വിരാട് കർവ്.
മികച്ച ഈട് ഈ ലാവ ഫോൺ വാഗ്ദാനം ചെയ്യുന്നു. IP64 റേറ്റിംഗും, മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷനും ഈ ഫോണിന് ഉണ്ട്. റിയർ ക്യാമറ മൊഡ്യൂളിന് സമീപമാണ് ഇതിലെ “മിനി ഡിസ്‌പ്ലേ” നൽകിയിട്ടുള്ളത്. പ്രധാന സ്‌ക്രീൻ ഉപയോഗിക്കാതെ തന്നെ ഇൻകമിംഗ് കോൾ അലേർട്ടുകൾ, നോട്ടിഫിക്കേഷനുകൾ, മ്യൂസിക് പ്ലേബാക്ക് കൺട്രോൾ, ബാറ്ററി ശേഷി നില തുടങ്ങിയ വിവിധ കാര്യങ്ങൾ പെട്ടെന്ന് പരിശോധിക്കാൻ ഈ മിനി ഡിസ്പ്ലേ സഹായിക്കുന്നു.
ALSO READ: ഫോൺ വാങ്ങണോ, അനിയാ നിൽ! ആദ്യം വിവോ X500, പിന്നെ ഓപ്പോ ഫൈൻഡ് X10, വൺപ്ലസ് 16 വരുന്നുണ്ട്
പ്രധാന ഫീച്ചറുകൾ
6.67 ഇഞ്ച് (1080 x 2400 പിക്സൽ) FHD+ AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 800 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ്, 1100 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, Al-Si DT Star 2 കവർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ലാവ വിരാട് കർവ് മോഡലിന്റെ പ്രധാന ഫീച്ചറുകൾ. ഒപ്പം റിയർ പാനലിൽ സെക്കൻഡറി AMOLED സ്‌ക്രീനുമുണ്ട്.
2.4GHz വരെ വേഗതയുള്ള ഒക്ടാ-കോർ MediaTek Dimensity 7100 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. Mali-G610 GPU, 6GB LPDDR5 റാം, 128GB UFS 2.2 സ്റ്റോറേജ്, വെർച്വൽ റാം പിന്തുണ എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. രണ്ട് പ്രധാന OS അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.
Sony IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ, EIS, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.26×73.51×8.55mm വലിപ്പവും 184 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഈ ലാവ ഫോണിന്റെ പിൻഭാഗം ‘വീഗൻ ലെതർ’ ടെക്സ്ചറിലാണ് ഒരുക്കിയിരിക്കുന്നത്. ‘ഹെറിറ്റേജ് ഇൻഡിഗോ’, ‘മക്രാന ഐവറി’ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
വിലയും ലഭ്യതയും
ലാവ വിരാട് കർവ് 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 23,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി, ബാങ്ക് ഓഫറുകൾ സഹിതം 19,999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. എന്നാൽ പരിമിത കാലയളവിലേക്ക് മാത്രമായിരിക്കും ലോഞ്ച് ഓഫർലഭ്യമാകുക. സെപ്റ്റംബർ 28-ന് വൈകുന്നേരം 7 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.
English Summary
Lava has launched the Lava Virat Curve 5G smartphone in India as part of its Virat series. The base variant (6GB + 128GB) is priced at Rs. 23999. As part of a launch offer, it can be purchased at an introductory price of Rs. 19,999, inclusive of bank offers. Sales will commence on Flipkart on September 28 at 7 PM.