Honor 400 Pro: 12 ജിബി റാമും 200 മെഗാപിക്സൽ ക്യാമറയും; വിപണി പിടിയ്ക്കാൻ ഹോണർ 400 പ്രോ എത്തുന്നു
Honor 400 Pro Specs And Features: ഹോണറിൻ്റെ ഏറ്റവും പുതിയ മോഡലായ ഹോണർ 400 പ്രോ ഏറെ വൈകാതെ വിപണിയിലെത്തുമെന്ന് സൂചന. 200 മെഗാപിക്സലിൻ്റെ ക്യാമറയും 12 ജിബി റാമും ആണ് ഫോണിൻ്റെ സവിശേഷതകൾ.
ഹോണർ 400 പ്രോ ഏറെ വൈകാതെ വിപണിയിലെത്തിയേക്കും. കഴിഞ്ഞ വർഷം ഇറങ്ങിയ ഹോണർ 300 പ്രോയുടെ പിന്മുറക്കാരനായാണ് ഹോണർ 400 പ്രോ വിപണിയിലെത്തുക. 12 ജിബി റാമും 200 മെഗാപിക്സൽ ക്യാമറയും സഹിതം തകർപ്പൻ ഫീച്ചറുകളാണ് ഫോണിൽ ഉണ്ടാവുക.
സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. ആൻഡ്രോയ്ഡ് 15 ആവും ഫോണിലുണ്ടാവുക. കമ്പനിയുടെ മാജിക്ഒഎസ് 9.0 ആവും ഫോണിലെ സ്കിൻ. ബെഞ്ച്മാർക്ക് സൈറ്റായ ഗീക്ക്ബെഞ്ചിൽ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. DNP-NX9 എന്ന മോഡൽ നമ്പരിലാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒക്ട കോർ ചിപ്സെറ്റാവും ഫോണിലുണ്ടാവുക. കഴിഞ്ഞ വർഷം ഇറങ്ങിയ ഹോണർ 300 പ്രോയിലും ഇതേ ചിപ്സെറ്റാണ് ഉണ്ടായിരുന്നത്.
6.7 അമോഎൽഇഡി ഡിസ്പ്ലേയാവും ഫോണിൽ ഉണ്ടാവുക. റിയർ എൻഡിൽ മൂന്ന് ക്യാമറകളുണ്ടാവും. 200 മെഗാപിക്സലിൻ്റേതാണ് പ്രൈമറി ക്യാമറ. ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷൻ സൗകര്യവും ഈ ക്യാമറയിൽ ഉണ്ടാവും. മറ്റ് രണ്ട് ക്യാമറ്കളിൽ ഒന്ന് 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും രണ്ടാമത്തേത് 12 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും ആവും. 50 മെഗാപിക്സലിൻ്റെ തന്നെ സെൽഫി ക്യാമറയും ഫോണിലുണ്ടാവും. ഹോണർ 300 പ്രോയിൽ 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറ മാത്രമായിരുന്നു വ്യത്യാസം.
ഫോണിൽ ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റീരിയോ സ്പീക്കറുകളും എൻഎഫ്സി കണക്റ്റിവിറ്റിയും ഇൻ- ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഫോണിൻ്റെ പ്രത്യേകതകളാണ്. 5300 എംഎഎച്ചിൻ്റെ ബാറ്ററിയാവും ഫോണിലുണ്ടാവുക എന്ന് സൂചനകളുണ്ട്. 100 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യും. 8.1 മില്ലിമീറ്ററാവും ഫോണിൻ്റെ കനം. 205 ഗ്രാം ആവും ഭാരം.