ഒറ്റ സീനും വിടരുത്! ബിഗ് ബോസ് അരിച്ചുപെറുക്കി കാണാൻ ജിയോഹോട്ട്സ്റ്റാർ കിട്ടുന്ന 5 ജിയോ റീച്ചാർജ് പ്ലാനുകൾ
5 Jio Hotstar plans to watch Bigg Boss Malayalam Season 8: സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഒരു ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ സ്മാർട്ട്ഫോണിൽ ആർക്കും എപ്പോഴും ബിഗ്ബോസ് ഒരു സീൻ പോലും നഷ്ടമാകാതെ കാണാൻ സാധിക്കും.
നിരവധി എന്റർടെയ്ൻമെന്റ് പ്രേമികളുടെ ഇഷ്ട ഷോകളിലൊന്നാണ് ബിഗ് ബോസ്. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ (Bigg Boss Malayalam Season 8) ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നിരവധി പേർ ഈ ഷോ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പല സാഹചര്യങ്ങൾ മൂലം അതിന് കഴിയാതെ പോകാറുണ്ട്. എന്നാൽ ഒരു ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ സ്മാർട്ട്ഫോണിൽ ആർക്കും എപ്പോഴും ബിഗ്ബോസ് ഒരു സീൻ പോലും നഷ്ടമാകാതെ കാണാൻ സാധിക്കും. എന്നാൽ അതിന് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടാകണം എന്നുമാത്രം.
സ്മാർട്ട്ഫോണിൽ എങ്ങനെ ബിഗ് ബോസ് മലയാളം കാണാം
ജിയോഹോട്ട്സ്റ്റാർ ആപ്പ് വഴി ബിഗ് ബോസ് മലയാളം ലൈവ് സ്ട്രീമിംഗും എപ്പിസോഡുകളും ലഭ്യമാണ്. ഇത് കാണാനായി ആദ്യം സബ്സ്ക്രിപ്ഷൻ ഉറപ്പാക്കണം. തുടർന്ന് ഫോണിൽ JioHotstar ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പിൽ ലോഗിൻ ചെയ്ത ശേഷം സെർച്ച് ബാറിൽ “Bigg Boss Malayalam” എന്ന് ടൈപ്പ് ചെയ്യുക, ആസ്വദിക്കുക.
ALSO READ: ‘നാട്ടുരാജാവ്’! കേരളത്തിൽ ഏറ്റവുമധികം വരിക്കാരുള്ളത് വൊഡാഫോൺ ഐഡിയയ്ക്ക്; ജിയോ രണ്ടാമത്
ജിയോയുടെ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി വിവിധ പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ചില പ്രധാന പ്ലാനുകൾക്ക് ഒപ്പം അധിക ആനുകൂല്യമായി ജിയോ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള 5 പ്ലാനുകൾ മൈജിയോ ആപ്പിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
200 രൂപ, 500 രൂപ തുടങ്ങി വിവിധ വിലകളിൽ ലഭ്യമാകുന്ന മൾട്ടി ടിടി പ്ലാനുകളിലും ചില നോർമൽ റീച്ചാർജ് പ്ലാനുകളിലും 2000 രൂപ, 550 രൂപ തുടങ്ങി മറ്റ് പല പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. എങ്കിലും ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ എന്ന നിലയിൽ കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്ന അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ 79 രൂപ, 100 രൂപ, 149 രൂപ, 195 രൂപ, 949 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക.
മൈജിയോ ആപ്പിൽ എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ എന്ന ലേബലിൽ ആണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 79 രൂപയുടെ പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ 3ജിബി ഡാറ്റയും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. 100 രൂപയുടെ പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ ജിയോഹോട്ട്സ്റ്റാറും 6ജിബി ഹൈസ്പീഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
149 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ 10ജിബി ഡാറ്റയും 90 ദിവസ വാലിഡിറ്റിയിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭ്യമാക്കുന്നു. 195 രൂപയുടെ പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ 15ജിബി ഡാറ്റയും 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും നൽകുന്നു. ഈ പ്ലാനുകളൊന്നും കോളിങ്, വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നില്ല.
949 രൂപയുടെ ജിയോഹോട്ട്സ്റ്റാർ പ്ലാൻ വാലിഡിറ്റി സഹിതം എത്തുന്ന റീച്ചാർജ് പ്ലാനാണ്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ദിവസം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി, 84 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക.
English Summary
The new season of Bigg Boss Malayalam, hosted by superstar Mohanlal, has already started. Anyone with a JioHotstar subscription can watch Bigg Boss on their smartphone without missing a single episode. The five prepaid plans listed by Jio as JioHotstar plans on the MyJio app are available at prices of Rs 79, Rs 100, Rs 149, Rs 195 and Rs 949.