Hyundai EXTER : ഇത് വേറെ ലെവൽ നൈറ്റ് എഡിഷനിൽ കൂടുതൽ ലുക്കായി ഹ്യൂണ്ടായി എക്സ്റ്റർ
Hyundai Exter Knight Edition :ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ എക്സറ്ററിന്റെ നൈറ്റ്' (Hyundai EXTER Knight) പുറത്തിറക്കി. 2022-ൽ അവതരിപ്പിച്ചതിന് ശേഷം 1,00,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായിയുടെ ഏറ്റവും മുൻപന്തിയിലുള്ള മോഡലാണ് ഇത്. ആകർഷകമായ കറുപ്പ് നിറത്തിലുള്ള സ്റ്റൈലിംഗ്, മികച്ച സാങ്കേതികവിദ്യകൾ, സമഗ്രമായ സുരക്ഷാ-സൗകര്യ സംവിധാനങ്ങൾ എന്നിവയ്‌ക്കൊപ്പം, വാഹനത്തിന്റെ കാഴ്ചഭംഗിയും റോഡിലെ ഗാംഭീര്യവും വർദ്ധിപ്പിക്കുന്ന പ്രത്യേക 'ഡാർക്ക്-തീം' ഡിസൈൻ ഘടകങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Hyundai Exter Knight
ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ എക്സറ്ററിന്റെ നൈറ്റ്’ (Hyundai EXTER Knight) പുറത്തിറക്കി. 2022-ൽ അവതരിപ്പിച്ചതിന് ശേഷം 1,00,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായിയുടെ ഏറ്റവും മുൻപന്തിയിലുള്ള മോഡലാണ് ഇത്. ആകർഷകമായ കറുപ്പ് നിറത്തിലുള്ള സ്റ്റൈലിംഗ്, മികച്ച സാങ്കേതികവിദ്യകൾ, സമഗ്രമായ സുരക്ഷാ-സൗകര്യ സംവിധാനങ്ങൾ എന്നിവയ്‌ക്കൊപ്പം, വാഹനത്തിന്റെ കാഴ്ചഭംഗിയും റോഡിലെ ഗാംഭീര്യവും വർദ്ധിപ്പിക്കുന്ന പ്രത്യേക ‘ഡാർക്ക്-തീം’ ഡിസൈൻ ഘടകങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യത്യസ്തമായ ഡിസൈനും ബോൾഡ് ആയ എസ്‌യുവി ശൈലിയും ഇഷ്ടപ്പെടുന്ന ചെറിയ എസ് യു വി ആഗ്രഹിക്കുന്നവർക്ക് ഈ വാഹനം ഒന്നും നോക്കാതെ സ്വന്തമാക്കാം. നിലവിലുള്ള എക്സ്റ്ററിന്റെ പ്രായോഗികതയും വൈവിധ്യമാർന്ന ഉപയോഗവും ഫീച്ചറുകളും നിലനിർത്തിക്കൊണ്ടുതന്നെ, ബോൾഡ് ആയ എസ്‌യുവി സ്വഭാവം കൂടുതൽ പ്രതിഫലിപ്പിക്കുന്ന പ്രത്യേക ബാഹ്യ-ആന്തരിക മാറ്റങ്ങൾ ഇതിൽ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read : കാത്തിരുന്ന കളറിൽ ടൊയോട്ടയുടെ ഹൈറൈഡർ, ലിമിറ്റഡ് എഡിഷൻ വേണ്ടവർ വേഗം വിട്ടോ…
വാഹനത്തിന്റെ വില ആരംഭിക്കുന്നത് 8.13 ലക്ഷം രൂപ മുതൽ ആണ്. സ്റ്റാൻഡേർഡ് എക്സ്റ്റർ മോഡൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഇരുണ്ട തരത്തിലുള്ള നിറവും ഡിസൈൻ ഘടകങ്ങളും മറ്റുമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും നാല് പേരിലുകളാണ് വാഹനത്തിന് ഉള്ളത്. എക്സ് എക്സ് നൈറ്റ് പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ, എച്ച് എസ് സിക്സ് നൈറ്റ് പെട്രോൾ ഓട്ടോമാറ്റിക് എഎംടി, എച്ച് എസ് സിക്സ് നൈറ്റ് സിഎൻജി മാനുവൽ ട്രാൻസ്മിഷൻ, എച്ച്എക്സ് 10 നൈറ്റ് പെട്രോൾ ഓട്ടോമാറ്റിക് എഎംടി തുടങ്ങിയവയാണ് ആ മോഡലുകൾ.
ഡാർക്ക് ടീമിൽ അഞ്ചു നിറങ്ങളിൽ വാഹനം ലഭ്യമാകും. ടൈറ്റാനിയം ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, സ്റ്റാറി നൈറ്റ്, ഗോൾഡൻ ബ്രൗൺസ് എന്നിവയാണ് ആ നിറങ്ങൾ. വാഹനത്തിന്റെ അകത്തും പുറത്തും കറുപ്പ് ടീം വന്നിട്ടുണ്ട്. പൂർണ്ണമായും കറുപ്പ് ഷെയ്ഡിലുള്ള ഇന്റീരിയർ ആണ് നൽകിയിരിക്കുന്നത്. സ്റ്റിയറിങ് വീലിലും ഈ ഡാർക്ക് തീം വന്നിട്ടുണ്ട്. എന്നാൽ എൻജിനിൽ കാര്യമായി മാറ്റങ്ങൾ വന്നിട്ടില്ല. 1.2 ലിറ്റർ പെട്രോൾ എൻജിനും 1.2 ലിറ്റർ പെട്രോൾ സിഎൻജി എഞ്ചിനും ആണ് വാഹനത്തിൽ ഉള്ളത്. പെട്രോൾ പതിപ്പിൽ ആണ് മാനുവൽ എഎംടി ഓപ്ഷൻ ലഭ്യമാകുന്നത്. സിഎൻജി പതിപ്പിൽ മാനുവൽ ട്രാൻസ്മിഷൻ ഗിയർ ബോക്സ് ആണ് ലഭിക്കുക.
English Summary
Hyundai has launched the ‘Knight’ edition of its popular compact SUV, the Exter. Since its debut in 2022, the Exter has emerged as a leading model for Hyundai, with over 100,000 units sold. Alongside striking black styling, advanced technology, and comprehensive safety and convenience features, the vehicle incorporates special ‘dark-themed’ design elements that enhance its visual appeal and commanding road presence.