Toyota Hyryder Aero Black Edition : കാത്തിരുന്ന കളറിൽ ടൊയോട്ടയുടെ ഹൈറൈഡർ, ലിമിറ്റഡ് എഡിഷൻ വേണ്ടവർ വേഗം വിട്ടോ…
Toyota Hyryder Aero Black Edition Review : ഇന്ത്യയിൽ ഏറ്റവും വിശ്വസ്തയുള്ള വാഹന ബ്രാൻഡുകളിൽ ഒന്നാണ് ടോയോട്ട. ഈ ബ്രാൻഡിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ജനപ്രിയ മോഡലിന്റെ ലിമിറ്റഡ് എഡിഷൻ കൂടി വിപണിയിൽ എത്തിരിക്കുകയാണ് കമ്പനി ഇപ്പോൾ. 'അർബൻ ക്രൂയിസർ ഹൈറൈഡർ ഏറോ ബ്ലാക്ക് എഡിഷൻ'ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും വിശ്വസ്തയുള്ള വാഹന ബ്രാൻഡുകളിൽ ഒന്നാണ് ടോയോട്ട. ഈ ബ്രാൻഡിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ജനപ്രിയ മോഡലിന്റെ ലിമിറ്റഡ് എഡിഷൻ കൂടി വിപണിയിൽ എത്തിരിക്കുകയാണ് കമ്പനി ഇപ്പോൾ. ‘അർബൻ ക്രൂയിസർ ഹൈറൈഡർ ഏറോ ബ്ലാക്ക് എഡിഷൻ’ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റൈലിഷ് മോഡൽ പരിമിത കലത്തേക്ക് മാത്രമാണ് ലഭ്യമാവുക. 31,999 രൂപ യാണ് ഈ എഡിഷനിലുള്ള വാഹനത്തിന് പ്രത്യേകമായി നൽകേണ്ടി വരുന്നത്.
‘മിഡ്‌നൈറ്റ് ബ്ലാക്ക്’ (Midnight Black) എക്സ്റ്റീരിയർ നിറത്തിൽ മാത്രമാണ് ‘ഏറോ ബ്ലാക്ക് എഡിഷൻ ലഭ്യമാകുന്നത്. നിയോ ഡ്രൈവ് , പെട്രോൾ, സ്ട്രോങ്ങ്-ഹൈബ്രിഡ് പവർട്രെയിനുകളുള്ള G(O), V എന്നീ വകഭേദങ്ങളിലാണ് ഈ പതിപ്പ് ലഭ്യമാവുക. G(O) വകഭേദത്തിന് 14.87 ലക്ഷം രൂപയും (എക്സ്-ഷോറൂം) V വകഭേദത്തിന് 16.42 ലക്ഷം രൂപയുമാണ് അടിസ്ഥാന വില വരുന്നത്. ഏറോ ബ്ലാക്ക് പാക്കേജ് കൂടി വാഹനത്തിൽ ഉൾപ്പെടുത്തുമ്പോൾ ഇവയുടെ വില യഥാക്രമം 15.19 ലക്ഷം രൂപയായും 16.74 ലക്ഷം രൂപയായും വർദ്ധിക്കും.
Also Read: ടോയോട്ട ഹൈലക്സിന് മഹീന്ദ്രയുടെ ചെക്ക്, സ്കോർപിയോ എൻ പിക്കപ്പ് വിപണിയിലേക്ക്
ഹൈറൈഡറിന്റെ രൂപഭംഗിയിൽ മാത്രമാണ് പുതിയ പാക്കേജ് വഴി മാറ്റങ്ങൾ വന്നിരിക്കുന്നത്. അപ്പർ ഗ്രിൽ ഗാർണിഷ്, ഹെഡ്‌ലാമ്പ് സറൗണ്ടുകൾ, ടെയിൽഗേറ്റ് ട്രിം എന്നിവയുൾപ്പെടെ ക്രോം ഫിനിഷുള്ള പല ഭാഗങ്ങളും നീക്കി അവയ്ക്ക് പകരം കറുത്ത നിറത്തിലുള്ള ഘടകങ്ങൾ നൽകിയിരിക്കുന്നു. മുൻവശത്തെ ബമ്പറിന്റെ താഴെയുള്ള ഭാഗത്തുണ്ടായിരുന്ന സിൽവർ എലമെന്റ്സും കറുത്ത നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മുൻവശത്തെയും പിൻവശത്തെയും സ്പോയിലറുകളുടെ നിറവും കറുത്തതാക്കി. ഇതിനൊപ്പം ‘ഏറോ ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ’ എന്ന പ്രത്യേക ബാഡ്ജും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ മാറ്റം വരുത്താതെ തന്നെ, ഹൈറൈഡറിന് കൂടുതൽ ഇരുണ്ട ലുക്ക് നൽകാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. എൻജിൻ, സസ്പെൻഷൻ അല്ലെങ്കിൽ ട്രാൻസ്മിഷൻ എന്നിവയിലൊന്നും ഏറോ ബ്ലാക്ക് എഡിഷനിൽ മാറ്റങ്ങളില്ല. പെട്രോൾ പതിപ്പിൽ 103 hp കരുത്തും 137 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ഫോർ-സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. തിരഞ്ഞെടുത്ത പതിപ്പുകളിൽ ടു-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് സംവിധാനങ്ങളും ലഭ്യമാണ്.സിഎൻജി മോഡിലിൽ 88 hp കരുത്തും 121.5 Nm ടോർക്കും നൽകുന്നു. എന്നാൽ, ടൊയോട്ട പ്രഖ്യാപിച്ച ‘ഏറോ ബ്ലാക്ക് മോഡലിൽ സിഎൻജി ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടില്ല.
English Summary
Toyota is one of the most trusted automotive brands in India. The Urban Cruiser Hyryder is among the brand’s best-selling models. The company has now introduced a limited edition of this popular model the Urban Cruiser Hyryder Aero Black Edition.