ഇക്കൊല്ലം ഐഫോൺ വില കണ്ണീന്ന് പൊന്നീച്ച പാറിക്കുമോ! ഐഫോൺ 18 പ്രോ മാക്സിന്റെ ഇന്ത്യയിലെ വിലയും വിൽപ്പനയും

iPhone 18 Pro Max Expected price in India, pre-order date: പുതിയ ഐഫോണുകൾ ഇറങ്ങുന്നു എന്നറിയുമ്പോൾ ഫീച്ചറുകളെക്കാൾ പലർക്കും ആദ്യം അ‌റിയേണ്ടത് വിലയെപ്പറ്റിയാണ്. പാർട്സുകളുടെ, പ്രത്യേകിച്ച് ചിപ്പുകളുടെ വില വർധനയെ തുടർന്ന് പൊതുവിൽ ഇപ്പോൾ സ്മാർട്ട്ഫോണുകൾക്ക് വില വളരെ കൂടുതലാണ്. ഐഫോണുകളാ​കട്ടെ പ്രീമിയം മോഡലുകൾ എന്ന നിലയിൽ ഇതിനകം തന്നെ ഉയർന്ന വിലയിൽ എത്തുന്ന മോഡലുകളാണ്.

ഇക്കൊല്ലം ഐഫോൺ വില കണ്ണീന്ന് പൊന്നീച്ച പാറിക്കുമോ! ഐഫോൺ 18 പ്രോ മാക്സിന്റെ ഇന്ത്യയിലെ വിലയും വിൽപ്പനയും

Iphone 18 Pro Max Expected Price In India

Published: 

02 Sep 2026 | 12:09 PM

പുതിയ ഐഫോൺ സീരീസ് ​ലോഞ്ച് ചെയ്യാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ. പതിവ് പോലെ സെപ്റ്റംബർ 9ന് തന്നെയാണ് ഇക്കൊല്ലത്തെ ആപ്പിൾ ഇവന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ് ഐഫോൺ 18 സീരീസിൽ ഐഫോൺ 18 മോഡൽ ഉണ്ടാകില്ല എന്നതാണ് ഒരു പ്രധാന മാറ്റം. പകരം ഐഫോൺ അ‌ൾട്ര എന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ മോഡൽ ഈ ലോഞ്ച് ഇവന്റിലെ ശ്രദ്ധാകേന്ദ്രം ആകും എന്ന് കരുതപ്പെടുന്നു. ഐഫോൺ 18 സീരീസിന്റെ ഭാഗമായി ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max) മോഡലുകൾ ​ആപ്പിൾ ഇവന്റ് 2026-ൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഐഫോണുകൾ ഇറങ്ങുന്നു എന്നറിയുമ്പോൾ ഫീച്ചറുകളെക്കാൾ പലർക്കും ആദ്യം അ‌റിയേണ്ടത് വിലയെപ്പറ്റിയാണ്. പാർട്സുകളുടെ, പ്രത്യേകിച്ച് ചിപ്പുകളുടെ വില വർധനയെ തുടർന്ന് പൊതുവിൽ ഇപ്പോൾ സ്മാർട്ട്ഫോണുകൾക്ക് വില വളരെ കൂടുതലാണ്. ഐഫോണുകളാ​കട്ടെ പ്രീമിയം മോഡലുകൾ എന്ന നിലയിൽ ഇതിനകം തന്നെ ഉയർന്ന വിലയിൽ എത്തുന്ന മോഡലുകളാണ്. ഈ സാഹചര്യത്തിൽ എന്ത് വിലയിലാകും ഇത്തവണ ഐഫോൺ 18 സീരീസ് മോഡലുകൾ അ‌വതരിപ്പിക്കപ്പെടുക എന്ന ആകാംക്ഷ വിപണിയിൽ ഉണ്ട്.

Also Read: ഫീച്ചറുകളുടെ കാര്യത്തിൽ തനി തങ്കമാ! 200MP ക്യാമറ, 8050mAh ബാറ്ററി, 185Hz ഡിസ്പ്ലേ; പോക്കോ F9 അ‌ൾട്ര എത്തി

ഐഫോൺ നിരയിൽ ഏറ്റവും കരുത്തൻ ഐഫോൺ 18 പ്രോ മാക്സ് ആയിരിക്കും. ഇതിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച ചില സൂചനകൾ ഇപ്പോൾ ഓൺ​ലൈനിൽ പുറത്തുവന്നിട്ടുണ്ട്. ഓൺ​ലൈനുകളിൽ കണ്ട റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യയിൽ കുറഞ്ഞത് ഏകദേശം 1,59,900 രൂപ- 1,69,900 രൂപ പ്രാരംഭ വിലയിൽ എത്തിയേക്കാം എന്നാണ്.

കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോ മാക്സ് മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് അ‌തിന്റെ 256ജിബി അ‌ടിസ്ഥാന മോഡൽ 1,49,900 രൂപ പ്രാരംഭ വിലയിലും, 512ജിബി, 1ടിബി, 2ടിബി വേരിയന്റുകൾ യഥാക്രമം 1,69,900 രൂപ, 1,89,900 രൂപ, 2,29,000 രൂപ വിലകളിലുമാണ് എത്തിയത്. നിലവിലെ സ്മാർട്ട്ഫോണുകളുടെ വില വർധന പരിഗണിക്കുമ്പോൾ 20000 രൂപയുടെ വരെ വർധന അ‌ടിസ്ഥാന മോഡലിന്റെ വിലയിൽ ഉണ്ടായേക്കാം.

ഉയർന്ന ബ്രാൻഡ് മൂല്യവും പ്രീമിയം ഫീച്ചറുകളും വിപുലമായ പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന ഐഫോൺ നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് ഐഫോൺ പ്രോ മാക്സ് എന്നതിനാൽത്തന്നെ നിലവിലെ വില വർധന പരിഗണിക്കുമ്പോൾ ഇത് 169900 രൂപ പ്രാരംഭ വിലയിൽ എത്തുന്നതിൽ ഒട്ടും അ‌തിശയിക്കാനില്ല. അ‌തേസമയം ഇതിനെക്കാൾ ഉയർന്ന വിലയിലാകും ഐഫോൺ അ‌ൾട്ര എത്തുക. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്നത് തന്നെയാണ് ഐഫോൺ അ‌ൾട്രയുടെ മുഖ്യ ആകർഷണം.

ഏറ്റവും പുതിയ A20 Pro ചിപ്‌സെറ്റിലായിരിക്കും ഐഫോൺ 18 പ്രോ മാക്സ് എത്തുക. 256GB മുതൽ 2TB വരെ സ്റ്റോറേജ് ഓപ്ഷനുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ സെപ്റ്റംബർ 12 മുതൽ ആരംഭിക്കാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

സാധാരണ രീതിയിലാണെങ്കിൽ സെപ്റ്റംബർ 9 -ലെ ലോഞ്ചിന് പിന്നാലെ സെപ്റ്റംബർ 11ന് ആണ് പ്രീ-ഓർഡർ ആരംഭിക്കേണ്ടത്. എന്നാൽ അമേരിക്കയിൽ സെപ്റ്റംബർ 11 ഓർമ്മദിനം കണക്കിലെടുത്ത് പ്രീ-ഓർഡർ സെപ്റ്റംബർ 12 ശനിയാഴ്ചയിലേക്ക് മാറ്റാൻ ആപ്പിൾ തീരുമാനിച്ചു എന്നാണ് സൂചന. അ‌തേസമയം ഐഫോൺ അൾട്രയുടെ പ്രീ-ഓർഡർ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ ആരംഭിച്ചേക്കൂ.

English Summary

The iPhone 18 Pro models are expected to launch in India and globally on September 9. The most powerful of the iPhone 18 series will be the iPhone 18 Pro Max. Some hints about its price in India have now surfaced online. According to reports, the iPhone 18 Pro Max may start at a starting price of at least Rs 1,69,900 in India.

Loading...
Unable to load recommendations.
Follow Us
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
വല്ലാത്ത സർപ്രൈസ്! ഐക്യൂ Z11x 5G വില കൂട്ടി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ