ഐഫോൺ 18 പ്രോ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കി; ഗാലക്സി S26 അൾട്ര ഡിസ്കൗണ്ടിൽ വിറ്റ് സാംസങ്
Samsung Galaxy S26 Ultra gets huge discount: പുതിയ ഐഫോൺ 18 പ്രോ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, ഗാലക്സി S26 അൾട്ര ഡിസ്കൗണ്ട് സഹിതം വിറ്റ് സാംസങ്. നിലവിൽ സാംസങ് വെബ്സൈറ്റിൽ ഗാലക്സി എസ്26 അൾട്ര അടിസ്ഥാന മോഡൽ 9000 രൂപ ഡിസ്കൗണ്ടിന് ശേഷം 139999 രൂപ വിലയിൽ വാങ്ങാൻ അവസരമുണ്ട്. പരിമിത കാലയളവിലേക്ക് മാത്രമേ ഈ ഡിസ്കൗണ്ട് ലഭ്യമാകൂ എന്നാണ് സാംസങ് വ്യക്തമാക്കിയിരിക്കുന്നത്.

Iphone 18 Pro Launch Vs Samsung Galaxy S26 Ultra Discount
സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നാകെ കാത്തിരിപ്പിലാണ്, പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ അൾട്ര എന്നീ മോഡലുകൾ ലോഞ്ച് ചെയ്യുന്നത് കാണാൻ. പുതിയ ഐഫോണുകളുടെ വിലയും ഫീച്ചറുകളുമൊക്കെ വിലയിരുത്തിയ ശേഷം പുതിയ സ്മാർട്ട്ഫോൺ ഏത് വാങ്ങണം എന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കാത്തിരിക്കുന്നവർ ഏറെ. പുതിയ ഫോണുകൾ വന്നശേഷം വില കുറയുമോ എന്ന് നോക്കി പഴയ മോഡലുകൾ വാങ്ങാൻ കാത്തിരിക്കുന്നവരും കുറവല്ല. എന്നാൽ എല്ലാവരും ഐഫോൺ ലോഞ്ചിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ഈ അവസരത്തിൽ സാംസങ് തങ്ങളുടെ ഏറ്റവും കരുത്തൻ മോഡലായ സാംസങ് ഗാലക്സി എസ്26 അൾട്രയ്ക്ക് (amsung Galaxy S26 Ultra 5G) ഡിസ്കൗണ്ട് ഓഫറുമായി രംഗത്തുണ്ട്.
പാർട്സുകളുടെ വില വർധനവിനെ തുടർന്ന് സ്മാർട്ട്ഫോൺ വില മൊത്തത്തിൽ ഉയർന്ന് നിൽക്കുകയാണ്. അതിനാൽ ചെറിയ ഡിസ്കൗണ്ട് പോലും ഉപയോക്താക്കൾക്ക് നേട്ടമാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ സാംസങ് തങ്ങളുടെ ഗാലക്സി എസ്26 അൾട്രയ്ക്ക് നിലവിൽ 10000 രൂപയ്ക്കടുത്ത് ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 15000 രൂപയ്ക്ക് മുകളിൽ വരെ വിലക്കുറവിൽ എസ്26 അൾട്ര വാങ്ങാൻ അവസരം ഉണ്ട്.
Also Read: ഒറ്റക്കളർ, ലിമിറ്റഡ് എഡിഷൻ! ഇന്ത്യയുടെ വിസ്മയമാകാൻ റിയൽമി 16 പ്രോ 5G ഹാരിപോട്ടർ എഡിഷൻ
ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്26 അൾട്രയുടെ 12ജിബി + 256ജിബി അടിസ്ഥാന മോഡൽ 1,39,999 രൂപയായിരുന്നു പ്രാരംഭ വില. 12ജിബി + 512ജിബി വേരിയന്റിന് 1,59,999 രൂപയും 16ജിബി + 1ടിബി ടോപ് വേരിയന്റിന് 1,89,999 രൂപയും വിലയുണ്ടായിരുന്നു.
നിലവിൽ സാംസങ് വെബ്സൈറ്റിൽ ഗാലക്സി എസ്26 അൾട്ര അടിസ്ഥാന മോഡൽ 9000 രൂപ ഡിസ്കൗണ്ടിന് ശേഷം 139999 രൂപ വിലയിൽ വാങ്ങാൻ അവസരമുണ്ട്. പരിമിത കാലയളവിലേക്ക് മാത്രമേ ഈ ഡിസ്കൗണ്ട് ലഭ്യമാകൂ എന്നാണ് സാംസങ് വ്യക്തമാക്കിയിരിക്കുന്നത്. ആമസോണിലും ഇതേ വിലയിൽ തന്നെയാണ് ഈ പ്രീമിയം ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്ലിപ്പ്കാർട്ടിൽ 4000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 126999 രൂപ വിലയിൽ ഗാലക്സി എസ്26 അൾട്ര വാങ്ങാൻ അവസരമുണ്ട്. ആമസോണിൽ 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭിക്കുക. അതിനാൽ ഈ ഫോണിന് ഏറ്റവും മികച്ച ഡീൽ ലഭ്യമായിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണ്.
ഐഫോൺ 17 പ്രോ ആണ് വിപണിയിൽ ഗാലക്സി എസ്26 അൾട്രയുടെ പ്രധാന എതിരാളി. നിലവിൽ ആപ്പിൾ വെബ്സൈറ്റിൽ 134900 രൂപ വിലയിലാണ് ഐഫോൺ 17 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലും ഇത് തന്നെയാണ് വില. ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 130900 രൂപ വിലയിൽ ഐഫോൺ 17 പ്രോ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും.
എസ്26 അൾട്രയും ഐഫോൺ 17 പ്രോയും വിപണിയിൽ ഏതാണ്ട് ഒരേ മികവ് പുലർത്തുന്ന ഫോണുകളാണ്. ആളുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് അവ തെരഞ്ഞെടുക്കപ്പെടുന്നു. എന്നാൽ വില ഒരു പ്രധാന ഘടകമായി കാണുന്നവർക്ക് നിലവിലെ ഡിസ്കൗണ്ടിന്റെ പശ്ചാത്തലത്തിൽ ഗാലക്സി എസ്26 അൾട്രയോട് ആണ് ചായ്വ് തോന്നുക.
English Summary
With just hours left for the launch of the new iPhone 18 Pro, Samsung is selling the Galaxy S26 Ultra at a discount. Currently, the Galaxy S26 Ultra base model is available on the Samsung website for Rs 139,999 after a discount of Rs 9,000. Samsung has clarified that this discount is available only for a limited period. If you also take advantage of the bank discount, the S26 Ultra can now be purchased on Flipkart for Rs 126,999.