ഇന്ത്യയിൽ ഇനി ഐക്യൂ Z11 യുഗം! 7050mAh ബാറ്ററി, IP69 റേറ്റിങ് സഹിതം ഐക്യൂ Z11 5G ലോഞ്ച് ചെയ്തു
iQoo Z11 5G launched in India: ഐക്യൂ Z10 മോഡലിന്റെ പിൻഗാമിയായി പുതിയ ഐക്യൂ Z11 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 34,999 രൂപ, 8GB + 128GB വേരിയന്റിന് 39,999 രൂപ, 8GB + 256GB വേരിയന്റിന് 44,999 രൂപ, 12GB + 256GB വേരിയന്റിന് 49,999 രൂപ എന്നിങ്ങനെയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ട് ലഭ്യമാണ്.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കഴിഞ്ഞ കുറച്ച് നാളുകളായി കാത്തിരുന്ന സ്മാർട്ട്ഫോൺ ഒടുവിൽ എത്തിയിരിക്കുന്നു. ഐക്യൂ Z10 മോഡലിന്റെ പിൻഗാമിയായി പുതിയ ഐക്യൂ Z11 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച എഐ ഫീച്ചറുകൾ സഹിതം എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ആണ്. ഇതിനകം തന്നെ ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട ബ്രാൻഡാണ് ഐക്യൂ. സെഗ്മെന്റിലെ മറ്റ് ബ്രാൻഡുകളുടെ മോഡലുകളെക്കാൾ മികച്ച ഫീച്ചറുകൾ മറ്റുള്ളവരെക്കാൾ കുറഞ്ഞ വിലയിൽ നൽകുന്നു എന്നതായിരുന്നു ഐക്യൂ ഫോണുകളുടെ പ്രത്യേകത. എന്നാൽ സ്മാർട്ട്ഫോൺ പാർട്സുകളുടെ വില വർധന ഐക്യുവിനെയും ബാധിച്ചു. ഇപ്പോൾ മറ്റ് ഫോണുകളുമായി വിലയുടെ കാര്യത്തിൽ ഐക്യൂ ഫോണുകൾക്കുണ്ടായിരുന്ന മേൽക്കൈ കുറഞ്ഞിട്ടുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ് ആണ് ഐക്യൂ Z11 5ജിയുടെ കരുത്ത്. ഈ ചിപ്സെറ്റ് സഹിതം എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും Z11ന് ഉണ്ട്. 1.2 ദശലക്ഷത്തിലധികം AnTuTu സ്‌കോർ ഇതിനുണ്ട്. 7,050 mAh ബ്ലൂവോൾട്ട് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു മികച്ച ഫീച്ചർ.
Also Read: കണ്ടാൽ അപ്പോൾ ചാടി വാങ്ങിപ്പോകും! 80W ഫാസ്റ്റ് ചാർജിങ്, 8000mAh ബാറ്ററി സഹിതം റിയൽമി P4s 5G
പ്രധാന ഫീച്ചറുകൾ
6.83-ഇഞ്ച് (2800 × 1260 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED 20:9 ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ എന്നിവ ഇതിലുണ്ട്. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻOS 6 -ൽ ആണ് പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലടങ്ങുന്നു. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗുള്ള 7050mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഓറോറ ഗ്രീൻ, സെലസ്റ്റിയൽ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
വിലയും ലഭ്യതയും
ഐക്യൂ Z11 6GB + 128GB അടിസ്ഥാന വേരിയന്റിന് 34,999 രൂപ, 8GB + 128GB വേരിയന്റിന് 39,999 രൂപ, 8GB + 256GB വേരിയന്റിന് 44,999 രൂപ, 12GB + 256GB വേരിയന്റിന് 49,999 രൂപ എന്നിങ്ങനെയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി എല്ലാ മോഡലുകൾക്കും 1000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാകും.
കൂടാതെ അടിസ്ഥാന മോഡലിന് 2500 രൂപയും മറ്റ് മോഡലുകൾക്ക് 3000 രൂപയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇവ പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z11 വേരിയന്റുകൾ യഥാക്രമം 31499 രൂപ, 35999 രൂപ, 40999 രൂപ, 45999 രൂപ വിലകളിൽ വാങ്ങാനാകും. ആമസോൺ, ഐക്യൂ വെബ്സൈറ്റ്, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകൾ എന്നിവ വഴി ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12 മുതൽ വിൽപ്പന ആരംഭിക്കും.
English Summary
The new iQOO Z11 5G has been launched in India as the successor to the iQOO Z10 model. Its 6GB + 128GB base variant is priced at Rs 34,999, 8GB + 128GB variant at Rs 39,999, 8GB + 256GB variant at Rs 44,999, and 12GB + 256GB variant at Rs 49,999. However, if you take advantage of the discount as part of the launch offer, you can buy these at prices of Rs 31,499, Rs 35,999, Rs 40,999, and Rs 45,999, respectively.