ഒന്നിങ്ങ് വന്നെങ്കിൽ! ഐക്യൂ Z11 5ജിക്ക് കരുത്ത് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ്; ഇന്ത്യയിൽ ഇതാദ്യം
iQOO Z11 5G to arrive with Dimensity 7500 Turbo chipset: ഐക്യൂ z10 5ജിയുടെ പിൻഗാമിയായി പുതിയ ഐക്യൂ z11 5ജി ( iQOO Z115G) ഓഗസ്റ്റ് 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ് ആണ് ഐക്യൂ z11 5ജിക്ക് കരുത്ത് പകരുക. ഈ ചിപ്‌സെറ്റ് സഹിതം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ് ഐക്യൂ z11 5ജി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഐക്യൂ തങ്ങളുടെ Z സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ്. ഐക്യൂ z10 5ജിയുടെ പിൻഗാമിയായി പുതിയ ഐക്യൂ z11 5ജി ( iQOO Z115G) ഓഗസ്റ്റ് 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഇതിനകം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിലെ ഫീച്ചറുകൾ ഐക്യൂ വെളിപ്പെടുത്താനും തുടങ്ങിയിരുന്നു. ഇപ്പോൾ ഏറ്റവും പുതിയതായി ഐക്യൂ z11 5ജിയുടെ ചിപ്സെറ്റ് ഡീറ്റെയിൽസ് പുറത്തുവന്നിരിക്കുന്നു, പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ് ആണ് ഐക്യൂ z11 5ജിക്ക് കരുത്ത് പകരുക.
പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ് സഹിതം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ് ഐക്യൂ z11 5ജി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. AI ഫീച്ചറുകൾ, സുഗമമായ മൾട്ടിടാസ്കിംഗ്, എത്ര കഠിനമായ ടാസ്കുകൾക്കിടയിലും സ്ഥിരതയുള്ള പെർഫോമൻസ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു.
ഐക്യൂ Z10 സീരീസിലെ മോഡലുകൾ വിവിധ സെഗ്മെന്റുകളിൽ മുൻ നിരയിൽ നിൽക്കുന്നവയാണ്. പുതിയ ഐക്യൂ z11 സീരീസിൽ ഇതിനകം രണ്ട് മോഡലുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ഐക്യൂ z11 ലൈറ്റ് 5ജി, ഐക്യൂ z11x 5ജി എന്നിവയാണ് അവ. ഈ സീരീസിൽ ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ മോഡലാണ് ഐക്യൂ z11 5ജി.
ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ്
ഡൈമെൻസിറ്റി 7500 ആർക്കിടെക്ചറിൽ നിർമ്മിച്ച ഒരു അഡ്വാൻസ്ഡ് 4nm ഒക്ടാ-കോർ പ്രോസസറാണ് മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ്. മികച്ച AI പെർഫോമനസ് ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മീഡിയടെക് NPU 850 ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഡൈമെൻസിറ്റി 7400, ഡൈമെൻസിറ്റി 7300 എന്നിവയുൾപ്പെടെ മുൻ ചിപ്സെറ്റുകളെ അപേക്ഷിച്ച് മികച്ച പെർഫോമൻസ് ഈ പുതിയ ചിപ്സെറ്റിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
AnTuTu ബെഞ്ച്‌മാർക്കിൽ ഈ ചിപ്‌സെറ്റിന് 1.2 ദശലക്ഷത്തിലധികം സ്‌കോർ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച മിഡ്-റേഞ്ച് പെർഫോമൻസ് ഈ ഫോൺ കാഴ്ചവയ്ക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിന്റെ കൂടുതൽ ഫീച്ചറുകൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. ഇതിനകം ഐക്യൂ z11 ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട് എന്നതിനാൽ ഇതിന്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ എന്നിവ വ്യക്തമായിട്ടുണ്ട്.
റിയർ പാനലിൽ തിരശ്ചീനമായി വിന്യസിച്ചിരിക്കുന്ന പിൽ ആകൃതിയിലുള്ള ക്യാമറ ഐലൻഡുള്ള പുതിയ സ്കൈലൈൻ ക്യാമറ മൊഡ്യൂൾ ആണ് ഐക്യൂ z11 5ജിയിൽ ഉള്ളത്. ഇതിൽ രണ്ട് മെയിൻ ക്യാമറ റിംഗുകൾ, ഒരു മൂന്നാം സെൻസർ, വൃത്താകൃതിയിലുള്ള LED റിംഗ് ലൈറ്റ് എന്നിവ ഉൾക്കൊള്ളുന്നു.
അറോറ ഗ്രീൻ, സെലസ്റ്റിയൽ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഇന്ത്യയിൽ ഈ ഫോൺ അവതരിപ്പിക്കപ്പെടുക. സ്ലിം ബോഡി, കർവ്ഡ് റിയർ പാനൽ, ഇടുങ്ങിയ ബെസലുകളുള്ള ഒരു ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ എന്നിവയാണ് ഡിസൈനുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വിവരങ്ങൾ. ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഐക്യൂ ഇന്ത്യ വെബ്സൈറ്റ് വഴിയും ഇത് വാങ്ങാനാകും. കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ അറിയാം.
English Summary
The new iQOO Z11 5G (iQOO Z115G) will be launched in India on August 20 as the successor to the iQOO Z10 5G. The iQOO Z11 5G will be powered by the new MediaTek Dimensity 7500 Turbo chipset. The company claims that the iQOO Z11 5G is the first smartphone to be launched in India with this chipset.