Jio Recharge Plan: ഇനി ഇങ്ങനെയൊരു പ്ലാനില്ല, ഇരുട്ടടി

Jio 1 GB Data Plan Rate Change: 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ജിയോയുടെ ശരാശരി ഉപഭോക്തൃ വരുമാനം (ARPU) വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Jio Recharge Plan: ഇനി ഇങ്ങനെയൊരു പ്ലാനില്ല, ഇരുട്ടടി

Jio Recharge Plan

Published: 

19 Aug 2025 | 09:28 PM

ന്യൂഡൽഹി: കഴിഞ്ഞ വർഷം ജൂലൈയിലാണ് ഉപഭോക്താക്കൾക്ക് ഇരുട്ടടി പോലെ ടെലികോം കമ്പനികൾ തങ്ങളുടെ റീ ചാർജ്ജ് നിരക്ക് കൂട്ടിയത്.  ഈ വർഷം സമാനമായ വർധനകളൊന്നുമില്ലെങ്കിലും ഓപ്പറേറ്റർമാർ ചില ആനുകൂല്യങ്ങൾക്ക് മാറ്റം വരുത്തുന്നുണ്ട്. ജിയോ നിലവിൽ നൽകി വരുന്ന പ്രതിദിന 1 ജിബി പ്ലാനുകൾ ഇനി ഉണ്ടാവില്ല. നിർത്തലാക്കിയ ഈ പ്ലാനിൽ 28 ദിവസത്തേക്ക് 1 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയായിരുന്നു കമ്പനി വാഗ്ദാനം ചെയ്തതത്. 249 രൂപയായിരുന്നു പ്ലാനിൻ്റെ നിരക്ക്.

നിലവിൽ

ജിയോയുടെ പ്രതിദിന ഡാറ്റ പ്ലാനുകൾ 28 ദിവസം വാലിഡിറ്റിയിലാണ് എത്തുന്നത്. 299 രൂപയാണ് നിരക്ക്. പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസുമാണ് പ്ലാനിൽ ലഭിക്കുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ജിയോ വീണ്ടും വിപണിയിൽ എത്തിക്കുമോ എന്ന കാര്യത്തിൽ നിലവിൽ ഉറപ്പില്ല .

ഉപഭോക്തൃ വരുമാനം

2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ജിയോയുടെ ശരാശരി ഉപഭോക്തൃ വരുമാനം (ARPU) വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സജ്ജീകരണത്തോടെ, ഉപഭോക്താക്കൾ അവരുടെ പ്ലാനുകൾ കൂടുതൽ തവണ റീചാർജ് ചെയ്യാനോ കൂടുതൽ ചെലവേറിയ പാക്കേജുകൾ തിരഞ്ഞെടുക്കാനോ സാധ്യതയുണ്ട്. ഇത് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാന വർദ്ധനവിന് കാരണമാകും.

എയർടെല്ലും വിഐയും ഇപ്പോഴും പ്രതിദിനം 1 ജിബി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, പക്ഷേ ഇവയുടെ നിരക്ക് 299 രൂപയേക്കാൾ കൂടുതലാണ്. എന്നാൽ, 299 രൂപയ്ക്ക്, ജിയോ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം ജിയോ ഇപ്പോഴും 189 രൂപയുടെ വാല്യു റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് പരിധിയില്ലാത്ത കോളിംഗ്, ആകെ 2 ജിബി ഡാറ്റ, 28 ദിവസത്തേക്ക് 300 എസ്എംഎസ് എന്നിവ നൽകുന്നു.

Follow Us
Related Stories
ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ