AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

BSNL വരിക്കാർ പേടിക്കേണ്ട! ജിയോ, എയർടെൽ, VI സിം ഉള്ളവരുടെ പോക്കറ്റ് കീറിയേക്കും; ജൂ​ലൈ നിർണായകം

Jio, Airtel, VI mobile recharge price hike: ഇന്ത്യയിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളിൽ വീണ്ടുമൊരു നിരക്ക് വർധനയ്ക്ക് സാധ്യതയുള്ളതായി പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയിൽ 15% വരെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ചിന്റെ പ്രിവ്യൂ റിപ്പോർട്ട് പറയുന്നത്.

BSNL വരിക്കാർ പേടിക്കേണ്ട! ജിയോ, എയർടെൽ, VI സിം ഉള്ളവരുടെ പോക്കറ്റ് കീറിയേക്കും; ജൂ​ലൈ നിർണായകം
Jio, Airtel, Vi Mobile Recharge Price HikeImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 07 Jul 2026 | 09:24 PM

ഇന്ത്യയിലെ മൊ​ബൈൽ ഉപയോക്താക്കൾ, പ്രത്യേകിച്ച് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) ഉപയോക്താക്കൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. രാജ്യത്ത് വീണ്ടുമൊരു ടെലിക്കോം നിരക്ക് വർധനയ്ക്ക് കളമൊരുങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഈ ജൂ​ലൈയിൽ തന്നെ നിരക്ക് വർധനയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ഇതിന് മുമ്പ് ടെലിക്കോം കമ്പനികൾ പ്രത്യക്ഷമായി നിരക്ക് വർധന നടപ്പാക്കിയത് 2024 ജൂ​ലൈയിൽ ആയിരുന്നു. അ‌ന്നത്തെ നിരക്ക് വർധന ഇപ്പോൾ രണ്ടാം വാർഷികം പൂർത്തിയാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അ‌ടുത്ത ഘട്ട റീച്ചാർജ് നിരക്ക് വർധനയ്ക്ക് സാധ്യത ഉണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

ചാർജ് കൂട്ടണം

ഇന്ത്യയിൽ കുറഞ്ഞത് രണ്ട് വർഷം കൂടുമ്പോൾ എങ്കിലും റീച്ചാർജ് നിരക്ക് വർധിപ്പിക്കണം എന്നാണ് സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവർ ആഗ്രഹിക്കുന്നത്. 2024ലെ നിരക്ക് വർധനയ്ക്ക് ശേഷം 2025 ജൂ​ലൈയിൽ തന്നെ അ‌ടുത്ത നിരക്ക് വർധന നടപ്പാക്കാൻ ചില നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ടെലിക്കോം രംഗത്തുനിന്ന് തന്നെയുള്ള ചില താൽപ്പര്യക്കുറവുകളെ തുടർന്ന് അ‌ത് നടക്കാതെപോയി.

Also Read: ലുക്കിൽത്തന്നെ ഇഷ്ടപ്പെടും! നത്തിങ് ഫോൺ 4b 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു, RCB എഡിഷനും ഉണ്ട്

15% വരെ വർദ്ധന

ഇപ്പോൾ ഈ ജൂ​ലൈയിൽ റീച്ചാർജ് നിരക്ക് വർധന കഴിഞ്ഞിട്ട് രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. അ‌തിനാലാണ് അ‌ടുത്ത നിരക്ക് വർധന ഉടൻ പ്രതീക്ഷിക്കാം എന്ന നിലയ്ക്കുള്ള വാർത്തകൾ വരാൻ തുടങ്ങിയിരിക്കുന്നത്. 2027 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിനായുള്ള സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ചിന്റെ പ്രിവ്യൂ റിപ്പോർട്ട് അനുസരിച്ച്, അ‌ധികം ​വൈകാതെ ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയിൽ 15% വരെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ തവണ നിരക്ക് കൂട്ടിയത് ജൂ​ലൈയിൽ ആയിരുന്നു. അ‌തിനാൽ ഈ ജൂ​ലൈയിൽ തന്നെ നിരക്ക് കൂട്ടാൻ ശ്രമം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ മൂന്ന് മുതൽ നാല് മാസം വരെ സമയമെടുത്തും റീച്ചാർജ് നിരക്ക് വർധന ഉണ്ടായേക്കാം. അടുത്ത റൗണ്ട് താരിഫ് വർദ്ധനവ് നേരിട്ടുള്ള വില വർദ്ധന മാത്രമായിരിക്കില്ല, പകരം, വിലനിർണ്ണയ ഘടനയിലും മാറ്റം വന്നേക്കാം എന്ന് പ്രിവ്യൂ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൂടുതൽ ഡാറ്റയ്ക്ക് കൂടുതൽ തുക

കൂടുതൽ ഡാറ്റ ഉപയോഗിക്കുകയാണെങ്കിൽ, ഉപയോക്താവ് കൂടുതൽ പണം നൽകേണ്ട നിലയിലേക്ക് ഇന്ത്യയിലെ സ്വകാര്യ കമ്പനികളുടെ നിരക്കുകൾ പരിഷ്കരിക്കപ്പെടും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മുതൽ ഇത്തരം ചില വാർത്തകൾ വരുന്നുണ്ട്. കൂടുതൽ സേവനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുക എന്ന നിലയ്ക്കുള്ള ഒരു നിരക്ക് വർധനയാണ് ഇനി സംഭവിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിഎസ്എൻഎൽ നിരക്ക് കൂടിയേക്കില്ല

സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് കൂട്ടിയാലും ബിഎസ്എൻഎൽ നിരക്ക് അ‌ധികം വർധിപ്പിക്കാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്. അ‌ഥവാ കൂട്ടിയാലും സ്വകാര്യ കമ്പനികളുടേത് പോലെയുള്ള വലിയ വർധന ആയിരിക്കില്ല. കഴിഞ്ഞ തവണ സ്വകാര്യ കമ്പനികൾ നിരക്ക് ഉയർത്തിയ ഘട്ടത്തിൽ ബിഎസ്എൻഎൽ നിരക്ക് കൂട്ടിയില്ല. അ‌തിനാൽത്തന്നെ സ്വകാര്യ കമ്പനികളോടുള്ള പ്രതിഷേധവുമായി നിരവധി പേർ പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് എത്തിയിരുന്നു.

പിന്നീട് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിക്കുകയും പരോക്ഷമായി നിരക്ക് വർധന നടപ്പാക്കുകയും ചെയ്തത്. പ്ലാനുകളുടെ തുക ഉയർത്താതെ വാലിഡിറ്റി ചെറിയ തോതിൽ കുറച്ചുകൊണ്ടുള്ള ഒരു നിരക്ക് വർധനയാണ് ബിഎസ്എൻഎൽ നടത്തിയത്. സ്വകാര്യ കമ്പനികൾ ഇന്ത്യയിലെമ്പാടും 5ജി ഉൾപ്പെടെ നൽകുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ സേവനങ്ങൾക്ക് പല പരിമിതികളും പലയിടത്തുമുണ്ട്. ഈ ഒരു സാഹചര്യം വില വർധിപ്പിക്കലിന് ബിഎസ്എൻഎല്ലിന് തടസമാകാറുണ്ട്. എന്തായാലും സ്വകാര്യ ടെലിക്കോം ഉപയോക്താക്കൾ വില വർധന പ്രതീക്ഷിച്ചിരിക്കുക, വില കൂടിയാലും​ ഞെട്ടൽ കുറഞ്ഞുകിട്ടും.

English Summary

New reports have emerged that private telecom companies in India such as Jio, Airtel and Vodafone Idea (VI) are likely to hike their recharge plans again. A preview report by Centrum Institutional Research says that the prices of prepaid plans in India are likely to increase by up to 15%.

Follow Us