AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Offer For MG Hector : എസ്.യു.വി ആണോ നോക്കുന്നേ… എങ്കിൽ ഈ ഓഫർ മിസ്സാക്കല്ലേ, എം.ജി ഹെക്ടറിന് വൻ വിലക്കുറവ്

Offer For Announced For MG Hector : വാഹന കമ്പനികൾ തമ്മിൽ ഓഫറിന്റെ കാര്യത്തിലും മത്സരമാണ് നടക്കുന്നത്. ഏറ്റവും പുതിയ ഓഫറുമായി എത്തിയിരിക്കുന്നത് എം.ജി മോട്ടോഴ്സ് ആണ്. തങ്ങളുടെ ഏറ്റവും വിജയിച്ച മോഡലയാണ് എം.ജി ഹെക്ടർ (Hector) എസ്.യു.വിക്കാണ് കമ്പനി ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഹെക്ടർ വിജയകരമായി ഏഴ് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഓ​ഗസ്റ്റ് മാസത്തേക്ക് മാത്രമായിട്ടാണ് കമ്പനി ഓഫർ നൽകുന്നത്.

Offer For MG Hector : എസ്.യു.വി ആണോ നോക്കുന്നേ… എങ്കിൽ ഈ ഓഫർ മിസ്സാക്കല്ലേ, എം.ജി ഹെക്ടറിന് വൻ വിലക്കുറവ്
Mg HectorImage Credit source: MG Website
Amal KV
Amal KV | Published: 12 Aug 2026 | 06:01 PM

വാഹന കമ്പനികൾ തമ്മിൽ ഓഫറിന്റെ കാര്യത്തിലും മത്സരമാണ് നടക്കുന്നത്. ഏറ്റവും പുതിയ ഓഫറുമായി എത്തിയിരിക്കുന്നത് എം.ജി മോട്ടോഴ്സ് ആണ്. തങ്ങളുടെ ഏറ്റവും വിജയിച്ച മോഡലയാണ് എം.ജി ഹെക്ടർ (Hector) എസ്.യു.വിക്കാണ് കമ്പനി ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഹെക്ടർ വിജയകരമായി ഏഴ് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഓ​ഗസ്റ്റ് മാസത്തേക്ക് മാത്രമായിട്ടാണ് കമ്പനി ഓഫർ നൽകുന്നത്.

ആനിവേഴ്സറി പ്രോഗ്രാമിന്റെ ഭാ​ഗമായി 60,000 രൂപ വരെ കിഴിവാണ് കമ്പനി അനൗൺസ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റിൽ നടത്തുന്ന എല്ലാ എംജി ഹെക്ടർ ബുക്കിംഗുകൾക്കും ഈ പ്രത്യേക ആനിവേഴ്സറി പ്രോഗ്രാം ഓഫർ ലഭിക്കും. 11.99 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് ഹെക്ടർ മോഡലുകളുടെ വില തുടങ്ങുന്നത്. ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ ഓൺ-റോഡ് വിലയുടെ 100 ശതമാനവും ഇ.എം.ഐ ആയി വാങ്ങാനും കഴിയും. കൂടാതെ, പുതിയ വാഹനത്തിലേക്കുള്ള ആക്സസറികൾക്കും 100 ശതമാനം വായ്പാ ലഭ്യമാണ്.

Also Read : ഇതിപ്പൊ ലാഭമായല്ലോ… ഓണത്തിന് വൻവിലക്കുറവിൽ സോണറ്റെടുക്കാം…

കഴിഞ്ഞ ഏഴ് വർഷത്തിനിടെ എംജി ഹെക്റ്റർ മികച്ച പ്രകടനമാണ് നടത്തിയത്. ഈ വാഹനം വഴി ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും എസ്‌യുവി (SUV) സെ​ഗ്മെന്റിലെ സൗകര്യങ്ങളെ പുനർനിർവചിക്കാനും സാധിച്ചു. ഈ നാഴികക്കല്ല് ആഘോഷിക്കുന്ന വേളയിൽ, വാഹനം വാങ്ങുന്നതിനപ്പുറം മികച്ച മൂല്യം നൽകുന്ന ഒരു ‘ഓണർഷിപ്പ് പ്രോഗ്രാമിലൂടെ’ ഞങ്ങളുടെ ഉപഭോക്താക്കളോട് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായ വിനയ് റെയ്‌ന പറഞ്ഞു.

പുതിയ എംജി ഹെക്ടറിന്റെ ഉൾഭാഗത്ത് ഇപ്പോൾ രണ്ട് പുതിയ കളർ തീമുകൾ ലഭ്യമാണ്. 7-സീറ്റർ വകഭേദങ്ങൾക്ക് ‘ഡ്യുവൽ-ടോൺ അർബൻ ടാൻ’ (Dual-Tone Urban Tan) നിറവും, 5-സീറ്റർ വകഭേദത്തിന് ‘ഡ്യുവൽ-ടോൺ ഐസ് ഗ്രേ’ (Dual-Tone Ice Grey) നിറവുമാണ് നൽകിയിരിക്കുന്നത്. ഡിജിറ്റൽ ബ്ലൂടൂത്ത് കീ, കീ ഷെയറിംഗ് സൗകര്യം, പ്രെഡിക്റ്റീവ് മെയിന്റനൻസ് അലേർട്ടുകൾ, റിമോട്ട് എസി കൺട്രോൾ എന്നിവയും വാഹനത്തിലുണ്ട്. 17.78 സെ.മീ എൽസിഡി (LCD) സ്‌ക്രീനോടുകൂടിയ ഫുൾ ഡിജിറ്റൽ ക്ലസ്റ്ററാണ് എം ജി ഹെക്ടറിൽ ഉള്ളത്.

English Summary

Automobile companies are competing with one another when it comes to offers. MG Motor has now introduced its latest offer, specifically for the MG Hector SUV the company’s most successful model. This offer is valid only for the month of August to mark the successful completion of seven years of the Hector in India.

Follow Us