Mahindra Scorpio N Pickup : ടോയോട്ട ഹൈലക്സിന് മഹീന്ദ്രയുടെ ചെക്ക്, സ്കോർപിയോ എൻ പിക്കപ്പ് വിപണിയിലേക്ക്
Mahindra Scorpio N Pickup Launch Review : മഹീന്ദ്ര വീണ്ടും വാഹന ലോകത്തെ ഞെട്ടിക്കുകയാണ്. ഇത്തവണ സ്കോർപിയോ എൻ (Scorpio N) അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് കൊണ്ടാണ് അവർ എത്തുന്നത്. ഗ്ലോബൽ പിക്ക് അപ്പ് (Global Pik Up) കൺസെപ്റ്റിന്റെ ഉൽപ്പാദന സജ്ജമായ പതിപ്പ് ഓഗസ്റ്റ് 14-ന് കമ്പനി ആഗോളതലത്തിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ദിവസം 40 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ വീഡിയോ കമ്പനി പുറത്ത് വിട്ടിരിന്നു.

Mahindra Scorpio N Pickup
മഹീന്ദ്ര വീണ്ടും വാഹന ലോകത്തെ ഞെട്ടിക്കുകയാണ്. ഇത്തവണ സ്കോർപിയോ എൻ (Scorpio N) അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് കൊണ്ടാണ് അവർ എത്തുന്നത്. ഗ്ലോബൽ പിക്ക് അപ്പ് (Global Pik Up) കൺസെപ്റ്റിന്റെ ഉൽപ്പാദന സജ്ജമായ പതിപ്പ് ഓഗസ്റ്റ് 14-ന് കമ്പനി ആഗോളതലത്തിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ദിവസം 40 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ വീഡിയോ കമ്പനി പുറത്ത് വിട്ടിരിന്നു. വാഹനത്തിന്റെ പുറംഭാഗത്തിന്റെയും ക്യാബിന്റെയും ദൃശ്യങ്ങൾ മിന്നിമായുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ വിവരങ്ങൽ അറിയാൻ വാഹന പ്രേമികൾ ലോഞ്ചിനായി കാത്തിരിപ്പിലാണ്.
സ്കോർപിയോ എൻ പിക്കപ്പിന് പുതുമയുള്ള മുൻഭാഗം എന്തായാലും ഉറപ്പാണ്. ഇതിൽ L-ആകൃതിയിലുള്ള ഡേ-ടൈം റണ്ണിംഗ് ലൈറ്റുകൾക്കിടയിലായി നേർത്ത ഹെഡ്‌ലാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ബമ്പറിന് താഴെയായി ഹൊറി സോണ്ടലായി അടുക്കിവെച്ച രീതിയിൽ LED ഫോഗ് ലാമ്പുകളും, ഹെക്സഗണൽ ഗ്രില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. മഹീന്ദ്രയുടെ ട്വിൻ പീക്സ് ലോഗോയ്ക്ക് താഴെയായി ഒരു ക്യാമറ കൂടി ഘടിപ്പിച്ചിട്ടുണ്ട്. മഹീന്ദ്ര ഇതിൽ 360-ഡിഗ്രി ക്യാമറ സംവിധാനമോ, അല്ലെങ്കിൽ പുതുക്കിയ സ്കോർപിയോ എൻ-ൽ ള്ള 540 ഡിഗ്രി ക്യാമറയോ പിക്കപ്പിൽ നൽകിയേക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഓഫ് റോഡി സാഹചര്യത്തിൽ ഡ്രൈവർമാരെ സഹായിക്കുന്നതിനായി വാഹനത്തിനടിയിലെ കാഴ്ച (underbody view) കൂടി ലഭ്യമാക്കുന്നതിനാണ് 540 ഡിഗ്രി ക്യാമറകൾ ക്രമീകരിക്കുന്നത്.
Also Read : എസ്.യു.വി ആണോ നോക്കുന്നേ… എങ്കിൽ ഈ ഓഫർ മിസ്സാക്കല്ലേ, എം.ജി ഹെക്ടറിന് വൻ വിലക്കുറവ്
പിൻഭാഗത്തെ നീളമേറിയ ലോഡ് ബെഡ് (കാർഗോ ഏരിയ) സഹിതമുള്ള ഡബിൾ-ക്യാബ് ബോഡി സ്റ്റൈലും ടീസറിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ടെയിൽഗേറ്റിൽ വലുതായി ‘മഹീന്ദ്ര’ എന്ന് എഴുതിയിട്ടുണ്ട്. C-ആകൃതിയിലുള്ള LED ടെയിൽ-ലാമ്പുകലാണ് പുറകിൽ നൽകിയിരിക്കുന്നത്. കാർഗോ ഏരിയ ഉള്ളതിനാൽ, സ്കോർപിയോ എൻ SUV-യേക്കാൾ നീളമേറിയ വീൽബേസ് ഈ പിക്കപ്പിനുണ്ടാകാം.
സ്കോർപിയോ എൻ പിക്കപ്പിന്റെ ഇന്റീരിയറിൽ പോർട്രെയ്റ്റ്-ഓറിയന്റഡ് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ നൽകിയിട്ടുണ്ട്. ഫിസിക്കൽ കൺട്രോളുകളും ഡിജിറ്റൽ സ്‌ക്രീനുകളും സംയോജിപ്പിച്ചുള്ള രീതിയാണ് ഈ പിക്കപ്പിൽ ക്രമീകരിച്ചിരിക്കുന്നത്. ലെവൽ 2 ADAS, സെമി-ഓട്ടോമാറ്റിക് പാർക്കിംഗ്, 5G കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ് എന്നിവ ,ഉൾപ്പെടുത്തിയേക്കുമെന്ന് മഹീന്ദ്ര നേരത്തെ സൂചന നൽകിയിരുന്നു.
സ്കോർപിയോ എൻ പിക്കപ്പിൽ രണ്ടാം തലമുറ 2.2 ലിറ്റർ എം ഹോക്ക് ഡീസൽ എൻജിൻ ഉപയോഗിക്കാനാണ് സാധ്യത കാണുന്നത്. ഫോർ-വീൽ ഡ്രൈവ്, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ (വാഹനം ഓടുമ്പോൾ തന്നെ ഡ്രൈവ് മോഡ് മാറ്റാനുള്ള സൗകര്യം) തുടങ്ങിയ സംവിധാനങ്ങളും പിക്കപ്പിൽ പ്രതീക്ഷിക്കുന്നു. ടൊയോട്ടയുടെ ഹൈലക്സ് ആണ് ഈ വാഹനത്തിന്റെ പ്രധാന എതിരാളിയായി വരുക. ഏകദേശം 20 ലക്ഷത്തിന് മുകളിലായിരിക്കും ബേസ് മോഡൽ വാഹനത്തിന്റെ വില വരുക എന്നാണ് റിപ്പോർട്ടുകൾ.
English Summary
Mahindra is once again set to stun the automotive world. This time, they are introducing a pickup truck based on the Scorpio N. The company will globally unveil the production-ready version of the ‘Global Pik Up’ concept on August 14. Ahead of the launch, the company released a 40-second teaser video yesterday.