AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Maruti Esteem : ‘കാല് കൊടുത്താൽ സ്വഭാവം മാറും’, മാരുതി എസ്റ്റീം… ദി ഐക്കോണിക് സെഡാൻ!

Maruti Esteem Car: ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ച സെഡാന്‍ കാറാണ് മാരുതിയുടെ എസ്റ്റീം എന്ന മോഡല്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ വാഹനത്തോട് ആളുകള്‍ക്ക് ഹരമായിരുന്നു. രൂപം കൊണ്ടും പെര്‍ഫോമന്‍സുകൊണ്ടും ഏവരെയും ആകര്‍ഷിച്ച ഈ മനോഹര കാര്‍ ഇന്നും പൊന്നുപോലെ സൂക്ഷിച്ച് കൊണ്ട് നടക്കുന്ന നിരവധിപേരുണ്ട്. ക്വാളിറ്റിയുള്ള എസ്റ്റീമുകള്‍ക്ക് മോഹവിലയാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ലഭിക്കുക.

Maruti Esteem : ‘കാല് കൊടുത്താൽ സ്വഭാവം മാറും’, മാരുതി എസ്റ്റീം… ദി ഐക്കോണിക് സെഡാൻ!
Maruti EsteemImage Credit source: Social Media
Amal KV
Amal KV | Updated On: 14 Jul 2026 | 08:04 PM

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ച സെഡാന്‍ കാറാണ് മാരുതിയുടെ എസ്റ്റീം എന്ന മോഡല്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ വാഹനത്തോട് ആളുകള്‍ക്ക് ഹരമായിരുന്നു. രൂപം കൊണ്ടും പെര്‍ഫോമന്‍സുകൊണ്ടും ഏവരെയും ആകര്‍ഷിച്ച ഈ മനോഹര കാര്‍ ഇന്നും പൊന്നുപോലെ സൂക്ഷിച്ച് കൊണ്ട് നടക്കുന്ന നിരവധിപേരുണ്ട്. ക്വാളിറ്റിയുള്ള എസ്റ്റീമുകള്‍ക്ക് മോഹവിലയാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ലഭിക്കുക. പുതിയ തലമുറയാണ് ഇപ്പോള്‍ എസ്റ്റീം തേടി പോകുന്നവരില്‍ ഏറെയും. പൊതുവെ വാഹന പ്രേമികള്‍ക്കിടയില്‍ കാല് കൊടുത്താല്‍ സ്വഭാവം മാറുന്ന കാറെന്നാണ് എസ്റ്റീമിനെ വിശേഷിപ്പിക്കുന്നത്.

മിഡ് സൈസ് ലക്ഷ്വറി സെഡാന്‍ എന്ന ഗണത്തിലാണ് ഈ വാഹനത്തെ മാരുതി അവതരിപ്പിച്ചത്. 1990 ല്‍ മാരുതി 1000 എന്ന മോഡലില്‍ അപ്ഗ്രഡേഷന്‍ നടത്തിയാണ് ഈ ഐക്കോണിക് സെഡാനെ കമ്പനി അവതരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് മാരുതി 800 ആയിരുന്നും പ്രിയമെങ്കില്‍ ഇന്ത്യയിലെ പണക്കാരുടെ ഇഷ്ട വാഹനമായിരുന്നു എസ്റ്റീം. മലയാളികള്‍ക്കും ഈ വാഹനം ഏറെ പ്രിയപ്പെട്ടതായിരുന്നു.

Also Read: ‘മാരുതി 800’; ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്രമെഴുതിയ ‘ചെറിയ വലിയ’കാര്‍!

മാരുതി 1000 മോഡലിന് നിരവധി പരിമിതികള്‍ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചുകൊണ്ടാണ് എസ്റ്റീമിനെ കമ്പനി അവതരിപ്പിച്ചത്. മൈലേജ് കുറവ് പവര്‍ ഇല്ല എന്നായിരുന്നു പ്രധാന പരാതികള്‍. അതിന് പരിഹാരമായി എസ്റ്റീമില്‍ 1.3 ലിറ്റര്‍ 65 ബിഎച്ച്പി എഞ്ചിനെ കമ്പനി ക്രമീകരിച്ചു. ആദ്യം കാര്‍ബറേറ്റന്‍ എഞ്ചിനിലും പിന്നീട് എംപിഎഫ്‌ഐ എഞ്ചിനിലേക്കും എസ്റ്റീം മാറി. ഏകദേശം നാല് ഫെയ്‌സ് ലിഫ്റ്റുകളാണ് വാഹനത്തിന് വന്നത്. അവസാനം ഇറങ്ങിയ മോഡലിന് 84 ബിഎച്പി പവറാണ് ഉണ്ടായിരുന്നത്.

നീണ്ട പതിനേഴ് വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് ശേഷം 2007 ലാണ് എസ്റ്റീമിനെ കമ്പനി പിന്‍ വലിക്കുന്നത്. ആകെ രണ്ട് ലക്ഷത്തിന് മുകളില്‍ യൂണിറ്റുകളാണ് ഈ വാഹനം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത്. 11 മുതല്‍ 18 കിലോ മീറ്റര്‍ വരെ മൈലേജാണ് ഈ അഞ്ച് സീറ്റര്‍ വാഹനത്തിനുള്ളത്. ഓട്ടോമാറ്റിക് വേരിയന്റും ലഭ്യമായിരുന്നു. ഏകദേശം മൂന്നര ലക്ഷം രൂപയായിരുന്നു തുടകത്തില്‍ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 2007 ല്‍ വാഹനം പിന്‍വലിക്കുമ്പോള്‍ ഇത് അഞ്ചര ലക്ഷത്തിലേക്ക് ഉയര്‍ന്നു. വിപണിയിലെ മത്സരം കടുത്തതോടെയും വില്‍പനയില്‍ കാര്യമായ കുറവ് സംഭവിച്ചതോടെയുമാണ് കമ്പനി വാഹനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍ത്തിയത്. എസ്റ്റീമിന്റെ വിടവ് നികത്താനായിക്കൂടിയാണ് കമ്പനി സ്വഫ്റ്റ് ഡിസയറിനെ പുറത്തിറക്കിയതും പിന്നീട് ആ വാഹനം തരംഗമായി മാറിയതും.

English Summary

The Maruti Esteem is a sedan that once dominated Indian roads; in a sense, people were truly passionate about this car. With its appealing design and performance, it captivated everyone, and there are still many owners today who cherish and meticulously maintain it. Well-maintained Esteems command impressive prices in the used car market.

Follow Us