Mivi One 5G launch | 15000 അല്ലെങ്കിൽ അതിലും കുറവ്, മിവി വൺ 5G ലോഞ്ച് സ്ഥിരീകരിച്ചു

മിവി ഇതുവരെ ഇയർബഡുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ തുടങ്ങിയ ഓഡിയോ ഡിവൈസുകളായിരുന്നു പുറത്തിറക്കിയിരുന്നത്. എന്നാൽ പുതിയ 5G സ്മാർട്ട്‌ഫോണിലൂടെ, സ്മാർട്ട്‌ഫോൺ വിപണിയിലേക്കും കമ്പനി ചുവടുവെക്കുകയാണ് ഫോണിൻ്റെ വില എന്താണെന്നത് സംബന്ധിച്ചാണ് കൂടുതൽ ആളുകളും കാത്തിരിക്കുന്നത്. ഇത്തരത്തിൽ നോക്കിയാൽ മിവി വൺ 5G സ്മാർട്ട്‌ഫോണിന് പ്രതീക്ഷിക്കുന്ന വില ഏകദേശം മാത്രമെ കമ്പനികൾക്ക് പറയാൻ കഴിയൂ.

Mivi One 5G launch | 15000 അല്ലെങ്കിൽ അതിലും കുറവ്, മിവി വൺ 5G ലോഞ്ച് സ്ഥിരീകരിച്ചു

Mivi One Smartphone

Published: 

04 Sep 2026 | 03:06 PM

ന്യൂഡൽഹി: അങ്ങനെ വിവിധ ഓഡിയോ ഡിവൈസുകളിലൂടടെ പ്രമുഖരായ മിവി ഇന്ത്യ അവരുടെ ആദ്യത്തെ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. കിടിലൻ ഫീച്ചറുകളും താങ്ങാനാവുന്ന വിലയുമായിരിക്കും ഇവരുടെ ഫോണിനെന്നാണ് സൂചന. ഫോൺ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനക്ക് എത്തുമെന്നാണ് വിവരം. എന്നാൽ ലോഞ്ചിൻ്റെ വിലയോ വിശദമായ ലഭ്യതയോ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗൂഗിളുമായി സഹകരിച്ചായിരിക്കും കമ്പനി പ്രവർത്തിക്കുന്നതെന്ന് മിവി പറയുന്നുണ്ടെങ്കിലും ഏങ്ങനെയാണ് എന്താണ് തുടങ്ങിയ വിവരങ്ങളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യാ ടീവി പങ്കുവെച്ച വാർത്താ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 24 ന് ഔദ്യോഗികമായി തന്നെ ഫോൺ ലോഞ്ച് ചെയ്യും. എന്തൊക്കെയാണ് ഫോണിൻ്റ പ്രത്യേകതകൾ എന്ന് നോക്കാം.

പുറത്തു വിട്ട വിവരങ്ങൾ

കമ്പനി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രണ്ട് വലിയ വൃത്താകൃതിയിലുള്ള ലെൻസുകൾ ഡയഗണലായി ക്രമീകരിച്ചിരിക്കുന്നതും, ഡ്യുവൽ ക്യാമറയും, എൽഇഡി ഫ്ലാഷുമാണ് ഫോണിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിലുള്ളത്. മിവി വണ്ണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 5G ചിപ്പാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തി വിട്ടിട്ടില്ല. എന്നാൽ ഇനിയും ഫോണിൻ്റെ ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ബാക്കിയുണ്ട്. ഇത് പുറത്തു വരേണ്ടതാണ്.

Also Read: ബാറ്ററി തന്നെ ആയുധം! 7900mAh ബാറ്ററി സഹിതം റെഡ്മി 17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രതീക്ഷിക്കുന്ന വില, ലഭ്യത

ഫോണിൻ്റെ വില എന്താണെന്നത് സംബന്ധിച്ചാണ് കൂടുതൽ ആളുകളും കാത്തിരിക്കുന്നത്. ഇത്തരത്തിൽ നോക്കിയാൽ മിവി വൺ 5G സ്മാർട്ട്‌ഫോണിന് പ്രതീക്ഷിക്കുന്ന വില ഏകദേശം 15,000 രൂപയോ അതിൽ താഴെയോ ആയിരിക്കാനാണ് സാധ്യത. ഇന്ത്യയിലെ ബജറ്റ് 5G ഫോണുകളിൽ ഇത് മികച്ചതായിരിക്കുമെന്നും ടെക് മേഖലയിലെ വിദഗ്ധർ പറയുന്നുണ്ട്. ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഇത് വിൽക്കുക. നിലവിൽ ഇതുവരെ ഫോണിൻ്റെ കുറച്ചു വിശദാംശങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ, ലോഞ്ച് തീയതി അടുക്കുമ്പോൾ വിലനിർണ്ണയം, വിൽപ്പനയും തുടങ്ങിയ കാര്യങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

ഇതുവരെ

മിവി ഇതുവരെ ഇയർബഡുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ തുടങ്ങിയ ഓഡിയോ ഡിവൈസുകളായിരുന്നു പുറത്തിറക്കിയിരുന്നത്. എന്നാൽ പുതിയ 5G സ്മാർട്ട്‌ഫോണിലൂടെ, സ്മാർട്ട്‌ഫോൺ വിപണിയിലേക്കും കമ്പനി ചുവടുവെക്കുകയാണ്. പ്രദേശികമായി തന്നെ നിർമ്മിച്ച് ഫ്ലിപ്കാർട്ടിലൂടെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 5G ചിപ്പും ഉപയോഗിച്ച് ഇന്ത്യയിലെ താങ്ങാനാവുന്ന സ്മാർട്ട്‌ഫോൺ സെഗ്മെൻ്റുകളിൽ ഇതൊരു ചലനം സൃഷ്ടിച്ചേക്കുമെന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?