ഇന്നത്തെ താരം ഇവനാണ്! മോട്ടോ G77 പവർ 5G വിൽപ്പന തുടങ്ങി; 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉണ്ട്
Moto G77 Power 5G goes on sale in India today: മോട്ടോ ജി77 പവർ 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. മോട്ടറോള വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 8GB+128GB മോഡലിന് 25,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 23999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.
മോട്ടറോള കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയത് മോട്ടോ ജി77 പവർ 5ജി (moto g77 Power 5G) ഇന്ന് മുതൽ (ജൂലൈ 13) ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. മോട്ടറോള വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ഇപ്പോൾ ലഭ്യമാണ്. പാന്റോൺ ഇംപെനിട്രബിൾ, പാന്റോൺ നോട്ടിക്കൽ ബ്ലൂ, പാന്റോൺ ഫ്യൂഷിയ റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. 16GB വരെ വെർച്വൽ റാം, 7000mAh ബാറ്ററി, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 50MP സോണി മെയിൻ ക്യാമറ തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.
ഇപ്പോൾ വാങ്ങിയാൽ ഈ മോട്ടറോള ഫോൺ ലോഞ്ച് ഓഫറുകൾ സഹിതം ഡിസ്കൗണ്ട് വിലയിൽ കിട്ടും. മോട്ടോ g77 പവർ 5ജിയുടെ 8GB+128GB മോഡലിന് 25,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 2000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്.
Also Read: ഗൾഫിലെത്തിയപ്പോൾ ‘ഗൂഗിൾ പേ’ പണിമുടക്കിയോ? അനുനയിപ്പിക്കാൻ ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ…!
ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 23999 രൂപ പ്രാരംഭ വിലയിൽ ജി77 പവർ 5ജി വാങ്ങാനാകും. നിലവിലെ സ്മാർട്ട്ഫോണുകളുടെ വില വർധന പരിഗണിക്കുമ്പോൾ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി. സാംസങ് ഈ മാസം പുറത്തിറക്കിയ ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ഓഫറിന് ശേഷം ഏതാണ്ട് 7000 രൂപ വരെ വില വർധനയിലാണ് വിറ്റുകൊണ്ടിരിക്കുന്നത്.
സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം വിവിധ മോഡലുകളുടെ വില വർധിപ്പിക്കുന്നുണ്ട്. അതിനാൽ ഈ മോട്ടറോള ഫോൺ ഇഷ്ടപ്പെട്ടെങ്കിൽ ലോഞ്ച് ഓഫറുകൾ സഹിതം സാധ്യമായ കുറഞ്ഞ വിലയിൽ തന്നെ വാങ്ങാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 166.23 x 76.50 x 8.89mm വലിപ്പവും 215 ഗ്രാം ഭാരവും ഈ മോട്ടറോള ഫോണിനുണ്ട്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ ആണ് മോട്ടോ ജി77 പവർ 5ജിയുടെ കരുത്ത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററി ഇതിലുണ്ട്. 30W ടർബോചാർജിംഗ്, 6W വയർഡ് റിവേഴ്സ് ചാർജിംഗ് പിന്തുണകളോടെയാണ് ഇത് എത്തുന്നത്.
ക്വാഡ് പിക്‌സൽ ടെക്നോളജി പിന്തുണയുള്ള 50MP മെയിൻ ക്യാമറ (സോണി LYTIA 600 സെൻസർ, f/1.8 അപ്പർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 2-ഇൻ-1 ലൈറ്റ് സെൻസർ, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. സെൽഫിക്കം മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
120Hz 6.72-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 1050 nits വരെ HBM ബ്രൈറ്റ്‌നെസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ആം മാലി-G57 MC2 ജിപിയു, 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, മിലിട്ടറി ഗ്രേഡ് (MIL-STD 810H) സർട്ടിഫിക്കേഷൻ എന്നിവയും ഇതിലുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1 OS അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
English Summary
The Moto G77 Power 5G has gone on sale in India from today. The phone is available for purchase now via Motorola’s website, Flipkart, and offline stores. The 8GB+128GB model is priced at Rs 25,999. As part of the launch offer, you can buy it at a starting price of Rs 23,999 with an instant bank discount of Rs 2000.