അ‌ന്ന് 25999 രൂപ, ഇപ്പോൾ 18999 രൂപ; മോട്ടോ G77 Power 5G പുതിയ വേരിയന്റ് ഫ്ലിപ്പ്കാർട്ടിലെത്തി

Moto G77 Power 5G New variant on Flipkart: മോ​ട്ടോ ജി77 പവർ 5ജി ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ 8GB+128GB എന്ന സിംഗിൾ വേരിയന്റിൽ ആണ് ലഭ്യമായിരുന്നത്, അ‌തിന് 25,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ 4GB റാം+ 128GB സ്റ്റോറേജ് സഹിതം കുറഞ്ഞ വേരിയന്റ് എത്തിയിരിക്കുന്നു, ഇത് 18999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അ‌ന്ന് 25999 രൂപ, ഇപ്പോൾ 18999 രൂപ; മോട്ടോ G77 Power 5G പുതിയ വേരിയന്റ് ഫ്ലിപ്പ്കാർട്ടിലെത്തി

Moto G77 Power 5g New Variant On Flipkart

Published: 

26 Oct 2026 | 07:09 PM

മോട്ടറോള ഈ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് മോ​ട്ടോ ജി77 പവർ 5ജി (Moto G77 Power). ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ മോട്ടോ ജി77 പവർ 5ജി 8GB+128GB എന്ന സിംഗിൾ വേരിയന്റിൽ ആണ് ലഭ്യമായിരുന്നത്, അ‌തിന് 25,999 രൂപയായിരുന്നു ലോഞ്ച് വില. എന്നാലിപ്പോൾ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന ഒരു പുതിയ വേരിയന്റിലും ഈ മോട്ടറോള ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. മോട്ടോ ജി77 പവർ 5ജിയുടെ പുതിയ വേരിയന്റ് 4GB റാം+ 128GB സ്റ്റോറേജ് സഹിതമാണ് എത്തിയിരിക്കുന്നത്, ഇത് 18999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തായത് മുൻപ് മോട്ടോ ജി77 പവർ 5ജി വാങ്ങണമെങ്കിൽ 25999 രൂപ മുടക്കണമായിരുന്നു. എന്നാലിപ്പോൾ അ‌ത്രയും എണം മുടക്കാൻ കഴിയാത്തവർക്കായും 20000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്കായും ഇതിന്റെ പുതിയ ​കുറഞ്ഞ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുന്നു.

Also Read: പറഞ്ഞപോലെ ​തന്നെ 10000mAh ബാറ്ററിയുണ്ട്! വിവോ Y600 ​ലോഞ്ച് ചെയ്തു

18999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മോട്ടോ ജി77 പവർ 5ജി പ്രാരംഭ വേരിയന്റിന് 950 രൂപ ബാങ്ക് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്, അ‌തിനാലിത് 18049 രൂപ വിലയിൽ വാങ്ങാം. ഇത് കൂടാതെ ടോപ് മോഡലിനും വില കുറഞ്ഞിട്ടുണ്ട്. മോട്ടോ ജി77 പവർ 5ജി 8GB+128GB വേരിയന്റ് ഇപ്പോൾ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 24999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിന്റെ 8GB+128GB വേരിയന്റിന് 1250 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ടോപ് വേരിയന്റ് 23749 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. പാന്റോൺ ഇംപെനിട്രബിൾ, പാന്റോൺ നോട്ടിക്കൽ ബ്ലൂ, പാന്റോൺ ഫ്യൂഷിയ റെഡ്, പാന്റോൺ ലോറൽ ഗ്രീൻ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ, ക്വാഡ് പിക്‌സൽ ടെക്നോളജി പിന്തുണയുള്ള 50MP മെയിൻ ക്യാമറ (സോണി LYTIA 600 സെൻസർ, f/1.8 അപ്പർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 2-ഇൻ-1 ലൈറ്റ് സെൻസർ, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ്, 32MP ഫ്രണ്ട് ക്യാമറ, ആം മാലി-G57 MC2 ജിപിയു, 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്.

ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററി, 30W ടർബോചാർജിംഗ്, 6W വയർഡ് റിവേഴ്സ് ചാർജിംഗ്, 120Hz 6.72-ഇഞ്ച് FHD+ LCD സ്ക്രീൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, മിലിട്ടറി ഗ്രേഡ് (MIL-STD 810H) സർട്ടിഫിക്കേഷൻ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE.

English Summary

When the Moto G77 Power 5G first went on sale in India, it was available in a single variant- 8GB RAM + 128GB storage- priced at Rs. 25,999. Now, a lower-end variant featuring 4GB of RAM and 128GB of storage has been introduced; it is listed on Flipkart at a price of Rs.18,999.

Loading...
Unable to load recommendations.
Follow Us
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി