മോട്ടറോള എന്ന സുമ്മാവാ! വമ്പൻ ഫീച്ചറുകളുമായി മോട്ടോറോള എഡ്ജ് 70 മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Motorola Edge 70 Max 5G launched in India: മോട്ടറോള എഡ്ജ് 70 മാക്സ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 8GB + 256GB മോഡലിന് 54,999 രൂപയും, 12GB + 256GB മോഡലിന് 59,999 രൂപയുമാണ് വില. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 49999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ഫ്ലിപ്കാർട്ട്, മോട്ടറോള വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ജൂലൈ 20 മുതൽ ഇത് വിൽപ്പനയ്ക്ക് എത്തും.
മോട്ടറോള എഡ്ജ് 70 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എഡ്ജ് 70 സീരീസിലെ അഞ്ചാമത്തെ മോഡലായി മോട്ടറോള എഡ്ജ് 70 മാക്സ് 5ജി (motorola edge 70 max) എന്ന മോഡലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് ഈ സീരീസിൽ എഡ്ജ് 70, എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ എത്തിയിരുന്നു. ശക്തൻ പെർഫോമൻസ് ഉള്ള ഒരു ഫോൺ തേടുന്നവർക്കും മൊബൈൽ ഗെയിമർമാർക്കും അനുയോജ്യമായ കരുത്തുമായിട്ടാണ് എഡ്ജ് 70 മാക്സ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
മികച്ച ആർക്കിടെക്ചർ, അൾട്രാ-പ്രീമിയം ബിൽഡ്, പുതുപുത്തൻ ബാറ്ററി ടെക്നോളജി എന്നിവ എഡ്ജ് 70 മാക്സിന്റെ ആകർഷണമാണ്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് ആണ് ഈ ഫോണിന്റെ കരുത്ത്. തീവ്രമായ ഗെയിമിംഗ് സെഷനുകളിൽ ചൂട് കൈകാര്യം ചെയ്യുന്നതിന്, മോട്ടറോള ആർട്ടിക് മെഷ് കൂളിംഗ് സിസ്റ്റം ഉണ്ട്. 5,500mm² വേപ്പർ ചേമ്പറും ലിക്വിഡ് മെറ്റലും മെയിൻ PCBA തെർമൽ പേസ്റ്റും ഉൾപ്പെടെ 29,550 mm² തെർമൽ കൂളിംഗ് മെറ്റീരിയലുകളും ഇതിലുണ്ട്.
Also Read: 9000mAh ഫോൺ വാങ്ങാൻ കാശില്ലേൽ ഇതാ 8000mAh ഉണ്ട്! റെഡ്മി നോട്ട് 17 5G ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
6.8-ഇഞ്ച് (1440 x 3168 പിക്സലുകൾ) 144Hz റിഫ്രഷ് റേറ്റ് ഉള്ള 2K എക്സ്ട്രീം AMOLED LPTO ഡിസ്പ്ലേ, 7000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം.
അഡ്രിനോ 829 GPU, 8GB / 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും എഡ്ജ് 70 മാക്സിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ സോണി LYTIA-710 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ, OIS), 8MP 119º അൾട്രാ-വൈഡ് ഓട്ടോഫോക്കസ് ക്യാമറ; മാക്രോ ഓപ്ഷൻ; 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ യൂണിറ്റും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഈ മോട്ടറോള ഫോണിലുണ്ട്.
USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68+IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA (17 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 25W Qi2.2 മാഗ്നറ്റിക് വയർലെസ് ചാർജിംഗ് പിന്തുണ, 7100mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പാന്റോൺ ഡാർക്ക് ഷാഡോ, പാന്റോൺ ഐസ്മെൽറ്റ്, പാന്റോൺ അക്വാഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
വിലയും ലഭ്യതയും
മോട്ടോറോള എഡ്ജ് 70 മാക്‌സിന്റെ 8GB + 256GB മോഡലിന് 54,999 രൂപയും, 12GB + 256GB മോഡലിന് 59,999 രൂപയുമാണ് വില. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 49999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ഫ്ലിപ്കാർട്ട്, മോട്ടറോള വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ജൂലൈ 20 മുതൽ ഇത് വിൽപ്പനയ്ക്ക് എത്തും.
English Summary
Motorola Edge 70 Max 5G has been launched in India. It is priced at Rs 54,999 for the 8GB + 256GB model and Rs 59,999 for the 12GB + 256GB model. There is a bank discount of Rs 5000 available with select bank cards. So, you can buy it at a starting price of Rs 49,999. It will go on sale from July 20 via Flipkart, Motorola website and offline stores.