പുതിയ വാട്സ്ആപ്പ് ഫീച്ചർ: ഇനി മെസേജ് ഷെഡ്യൂൾ ചെയ്യാം, കൃത്യം സമയമാകുമ്പോൾ തന്നെ അ‌യയ്ക്കപ്പെടും

WhatsApp Schedule Message Feature- Here’s Everything to Know: വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി ആഗ്രഹിച്ച മെസേജ് ഷെഡ്യൂളിങ് ഫീച്ചർ ഇതാ എത്തിയിരിക്കുന്നു. മെസേജ് മുൻകൂട്ടി തയ്യാറാക്കി വെക്കാനും, നിശ്ചിത തീയതിയിലും സമയത്തും അത് ഓട്ടോമാറ്റിക്കായി അയക്കാനും സഹായിക്കുന്നതാണ് ഈ ഫീച്ചർ. ടെക്സ്റ്റ് മെസേജുകൾക്ക് പുറമെ ഫോട്ടോകളും വീഡിയോകളും ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.

പുതിയ വാട്സ്ആപ്പ് ഫീച്ചർ: ഇനി മെസേജ് ഷെഡ്യൂൾ ചെയ്യാം, കൃത്യം സമയമാകുമ്പോൾ തന്നെ അ‌യയ്ക്കപ്പെടും

Whatsapp Schedule Message Feature Everything To Know

Published: 

27 Nov 2026 | 07:30 AM

വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി ആഗ്രഹിച്ച മെസേജ് ഷെഡ്യൂളിങ് ഫീച്ചർ ഇതാ എത്തുന്നു. ഒരു മെസേജിങ് പ്ലാറ്റ്ഫോം ആണെങ്കിലും വെറുമൊരു മെസേജിങ് ആപ്പ് എന്നതിനപ്പുറം നിരവധി പേരുടെ ​ദൈനംദിന ജീവിതത്തിലെ ഒരു സുപ്രധാന ഭാഗമാണ് വാട്സ്ആപ്പ്. ഇപ്പോൾ തങ്ങളുടെ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി മെസേജുകൾ ​കൈകാര്യം ചെയ്യുന്നതിനായി ഷെഡ്യൂളിങ് ഫീച്ചർ (WhatsApp scheduled messages Feature) വാട്സ്ആപ്പ് പുറത്തിറക്കി തുടങ്ങിയിരിക്കുന്നു. മെസേജുകൾ മുൻകൂട്ടി തയാറാക്കി, അ‌യയ്ക്കേണ്ട സമയം നിശ്ചയിച്ച് ഷെഡ്യൂൾ ചെയ്താൽ ആ സമയത്ത് ഇത് ഓട്ടോമാറ്റിക്കായി നിശ്ചയിച്ച ആൾക്ക് അ‌യയ്ക്കപ്പെടും എന്നതാണ് ഷെഡ്യൂളിങ് ഫീച്ചറിന്റെ പ്രത്യേകത.

വാട്സ്ആപ്പ് ഷെഡ്യൂളിങ് ഫീച്ചർ ലഭ്യമാകുന്നതോടെ, തിരക്കുളളവർ, മറവി ഉള്ളവർ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ള നിരവധി പേർക്ക് അ‌ത് ഉപകാരമാകും. അനുയോജ്യമല്ലാത്ത സമയങ്ങളിൽ ഒരു സന്ദേശം അയക്കാൻ തോന്നുകയോ, അല്ലെങ്കിൽ വ്യത്യസ്ത സമയമേഖലകളിൽ (time zones) ഉള്ളവർക്ക് സന്ദേശം അയക്കേണ്ടി വരികയോ ചെയ്യുന്ന സാഹചര്യങ്ങളിലും ഈ ഫീച്ചർ ഉപകരിക്കും.

Also Read: പ്രോയല്ല, പ്രോ മാക്സ് അ‌ല്ല, ഇത് ഇന്ത്യയിലെത്തിയ വിവോ X500! 7500mAh ബാറ്ററി, നാല് 50MP ക്യാമറകൾ

വാട്സ്ആപ്പ് മെസേജ് ഷെഡ്യൂളിങ് ഫീച്ചറിന്റെ പ്രയോജനങ്ങൾ വളരെ വലുതാണ്. ഉദാഹരണത്തിന്, ഒരു സുഹൃത്തിന്റെ ജന്മദിനത്തിന് കൃത്യം 12 മണിക്ക് തന്നെ ആശംസ അ‌യയ്ക്കണമെങ്കിൽ അ‌വർ എവിടെയാണെങ്കിലും അ‌വിടുത്തെ കൃത്യം 12 മണിക്ക് മെസേജ് അ‌യാൾക്ക് ലഭിക്കുന്ന വിധത്തിൽ ജന്മദിനാശംസകൾ ഷെഡ്യൂൾ ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കാനാകും.

ഒരാളെ ഒരു നിശ്ചിത സമയത്ത് എന്തെങ്കിലും ഓർമിപ്പിക്കാൻ, നമുക്ക് വേണമെങ്കിൽ ആ നിശ്ചിത സമയത്ത് മെസേജ് അ‌യാൾക്ക് ലഭിക്കുന്ന നിലയിൽ ഷെഡ്യൂൾ ചെയ്യാം. അ‌ങ്ങനെ പല പല സാധ്യതകൾ ഈ വാട്സ്ആപ്പ് ഷെഡ്യൂളിങ് മെസേജ് ഫീച്ചറിന് ഉണ്ട്. വ്യക്തിഗത ചാറ്റുകളിലും (One-on-one) ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാകും.

അസൗകര്യമുള്ള സമയങ്ങളിൽ മറ്റുള്ളവരെ ശല്യപ്പെടുത്താതെ സന്ദേശങ്ങൾ കൃത്യസമയത്ത് എത്തിക്കാൻ വേണമെങ്കിൽ മെസേജ് ഷെഡ്യൂളിങ് ഫീച്ചർ ഉപയോഗിക്കാം. ഷെഡ്യൂൾ ചെയ്തു വെച്ചിരിക്കുന്ന മെസേജുകളുടെ ലിസ്റ്റ് ഉപയോക്താക്കൾക്ക് കാണാനും, തീരുമാനത്തിൽ മാറ്റമുണ്ടായാൽ മെസേജ് അയക്കുന്നതിന് മുമ്പ് തന്നെ അവ ഡിലീറ്റ് ചെയ്യാനും സാധിക്കും. ഷെഡ്യൂൾ ചെയ്യുന്ന എല്ലാ സന്ദേശങ്ങളും ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ (End-to-end encryption) വഴി സുരക്ഷിതമായിരിക്കും. അതായത് മെസേജുകളുടെ സ്വകാര്യതയെ ഈ ഫീച്ചർ ബാധിക്കില്ല.

പ്രവർത്തനം

വാട്സ്ആപ്പ് ലഭ്യമാക്കിയ വിവരങ്ങൾ പ്രകാരം, കുറഞ്ഞത് 10 മിനിറ്റ് മുതൽ പരമാവധി 14 ദിവസം മുമ്പ് വരെ മെസേജുകൾ ഷെഡ്യൂൾ ചെയ്തു വെക്കാം. ടെക്സ്റ്റ് മെസേജുകൾക്ക് പുറമെ ഫോട്ടോകളും വീഡിയോകളും ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. ഇതിനായി മെസേജ് ടൈപ്പ് ചെയ്ത ശേഷം ‘സെൻഡ്’ ബട്ടണിൽ അമർത്തിപ്പിടിക്കുക. അപ്പോൾ ലഭിക്കുന്ന ഓപ്ഷനിൽനിന്ന് മെസേജ് അയക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കാം. ഇങ്ങനെ ഷെഡ്യൂൾ ചെയ്യുന്ന മെസേജ് അ‌ത് ലഭിക്കുന്നയാൾക്ക് ഒരു സാധാരണ മെസേജ് പോലെ തന്നെയായിരിക്കും കാണുക.

ഈ ഫീച്ചറിന്റെ ഏറ്റവും വലിയൊരു നേട്ടം മെസേജ് അയക്കേണ്ട സമയത്ത് ഉപയോക്താവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയാലും ബാറ്ററി തീർന്നുപോയാലും മെസേജ് കൃത്യസമയത്ത് തന്നെ ലഭിക്കേണ്ട ആൾക്ക് എത്തും എന്നതാണ്. ആഗോളതലത്തിൽ വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ പുതിയ അപ്‌ഡേറ്റ് ഘട്ടംഘട്ടമായി എല്ലാ ഉപയോക്താക്കളിലേക്കും എത്തും.

English Summary

The message scheduling feature, long-awaited by WhatsApp users, has arrived. This feature allows users to prepare messages in advance and have them sent automatically at a specified date and time. In addition to text messages, it is also possible to schedule photos and videos.

Loading...
Unable to load recommendations.
Follow Us
5000mAh ബാറ്ററി, 9999 രൂപ വില; HMD റൈസ് ഇന്ത്യയിലെത്തി
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം