വിഴിഞ്ഞത്ത് മദ്യലഹരിയിൽ 23കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് 18 കാരനെ ഇടിച്ചു; ഗുരുതര പരിക്ക്, ഡ്രൈവർ പിടിയിൽ
രാത്രി എട്ടുമണിയോടെ വിഴിഞ്ഞത്തുള്ള മുത്തുമാരിയമ്മൻ ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു അപകടം സംഭവിച്ചത്.അതേസമയം കാറിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. വിഴിഞ്ഞം തെരുവിന്റെ തുടക്കത്തിൽ നിന്ന് തന്നെ പോലീസ് സ്റ്റേഷൻ ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണ്ണമായും തകർന്നി.......
തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് 18 കാരനെ ഇടിച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെയെല്ലാം ഇടിച്ച ശേഷമാണ് കാൽനടയാത്രക്കാരനായ 18 കാരനെയും ഇടിച്ചത്. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി നിജാമിനാണ് പരിക്കുപറ്റിയത്. വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത് മാറനല്ലൂർ സ്വദേശി മുഹമ്മദ് ഹുസൈൻ (23)ആണ്. തലക്കും കഴുത്തിനും പറ്റിയ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കാറിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെ…
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വിഴിഞ്ഞത്തുള്ള മുത്തുമാരിയമ്മൻ ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു അപകടം സംഭവിച്ചത്.അതേസമയം കാറിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. വിഴിഞ്ഞം തെരുവിന്റെ തുടക്കത്തിൽ നിന്ന് തന്നെ പോലീസ് സ്റ്റേഷൻ ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
ALSO READ:ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്ക്
അതേസമയം ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുക്കാൻ എത്തിയ വിഴിഞ്ഞം സ്വദേശികളായ ബിനു, രാജീവ്, വിഷ്ണു എന്നിവരുടെ വാഹനങ്ങൾ ആണ് യുവാവ് ഓടിച്ച കാറിടിച്ച് തകർന്നിട്ടുള്ളത്.ആദ്യം ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ച കാർ സമീപത്ത് നിർത്തിയിട്ടിരുന്ന ബിനുവിന്റെയും രാജുവിന്റെയും ബൈക്കുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. രണ്ട് ബൈക്കുകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്.
തുടർന്ന് മുന്നോട്ട് പോയ കാർ റോഡിന്റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന വിഷ്ണുവിന്റെ കാറിന്റെ പിന്നിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗത്തെ ടയറുകൾ പൊട്ടിയിട്ടുണ്ട്.അതേസമയം അപകടം കണ്ട് നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെയാണ് കാറിനു തടഞ്ഞുനിർത്താൻ സാധിച്ചത്. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ENGLISH SUMMARY
In Vizhinjam, a car driven by a young man under the influence of alcohol went out of control and struck an 18-year-old pedestrian. Before hitting the 18-year-old, the out-of-control vehicle had collided with several other vehicles parked along the roadside. The injured person is Nijam, a resident of Vizhinjam Township. The driver responsible for the accident is 23-year-old Muhammed Hussain, a native of Maranalloor. Reports indicate that the injuries sustained to his head and neck are serious.