AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mohammed Azharuddeen: കെസിഎല്ലിലെ ഓറഞ്ച് ക്യാപ് ഉടമ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കുതിപ്പ്; ഐപിഎല്ലിലെത്തുമോ അസ്ഹറുദ്ദീന്‍?

Mohammed Azharuddeen’s Blistering SMAT Form Fuels IPL Return Buzz: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും ഫോം തുടര്‍ന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം സമാപിച്ചപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പത്താമതാണ്‌ കേരളത്തിന്റെ ഓപ്പണര്‍. റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള മറ്റ് പല താരങ്ങളും ഏഴു മത്സരങ്ങള്‍ കളിച്ചപ്പോള്‍, അഞ്ചെണ്ണത്തില്‍ മാത്രമാണ് അസ്ഹറുദ്ദീന്‍ ഭാഗമായത്.

Mohammed Azharuddeen: കെസിഎല്ലിലെ ഓറഞ്ച് ക്യാപ് ഉടമ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കുതിപ്പ്; ഐപിഎല്ലിലെത്തുമോ അസ്ഹറുദ്ദീന്‍?
മുഹമ്മദ് അസ്ഹറുദ്ദീന്‍ Image Credit source: Screengrab/www.bcci.tv
Jayadevan AM
Jayadevan AM | Updated On: 27 Nov 2026 | 07:19 AM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും ഫോം തുടര്‍ന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം സമാപിച്ചപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പത്താമതാണ്‌ കേരളത്തിന്റെ ഓപ്പണര്‍. റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള മറ്റ് പല താരങ്ങളും ഏഴു മത്സരങ്ങള്‍ കളിച്ചപ്പോള്‍, അഞ്ചെണ്ണത്തില്‍ മാത്രമാണ് കേരളത്തിന്റെ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഭാഗമായത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 283 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും, രണ്ട് അര്‍ധ സെഞ്ചുറിയും നേടി.

ഹിമാചല്‍ പ്രദേശിനെതിരെ നേടിയ 101 റണ്‍സാണ് ഈ സീസണിലെ അസ്ഹറുദ്ദീന്റെ ഉയര്‍ന്ന സ്‌കോര്‍. ഹിമാചലിനെതിരെ 57 പന്തിലാണ് താരം 101 നേടിയത്. എട്ട് ഫോറും, ആറു സിക്‌സറും പായിച്ചു. ടൂര്‍ണമെന്റിലാകെ 21 ഫോറും, 19 സിക്‌സറുകളുമാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്.

70.75 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 180.25. ടൂര്‍ണമെന്റില്‍ ഇതുവരെ നേരിട്ട 157 പന്തുകളില്‍ നിന്നാണ് താരം 283 റണ്‍സ് നേടിയത്. സൂപ്പര്‍ ലീഗിലും താരം മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കത്തില്‍ അസ്ഹറുദ്ദീന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മധ്യപ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ നേടിയത് 10 പന്തില്‍ 10 റണ്‍സ് മാത്രം. രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ആന്ധ്രയ്‌ക്കെതിരെയും, ത്രിപുരയ്‌ക്കെതിരെയും നടന്ന മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ നിന് പുറത്തായി.

പുതുച്ചേരിക്കെതിരായ പോരാട്ടത്തിലൂടെയായിരുന്നു തകര്‍പ്പന്‍ തിരിച്ചുവരവ്. ഈ കളിയില്‍ 48 പന്തില്‍ 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. അസമിനെതിരെ 37 പന്തില്‍ പുറത്താകാതെ 93 റണ്‍സ് നേടി.

Also Read: Kerala vs Himachal Pradesh: ഹിമാചല്‍ പ്രദേശിനെതിരെ തകര്‍പ്പന്‍ ജയം; കേരളം സൂപ്പര്‍ ലീഗില്‍

കേരള ക്രിക്കറ്റ് ലീഗിലെ ഹീറോ

കേരള ക്രിക്കറ്റ് ലീഗില്‍ അസ്ഹറുദ്ദീനായിരുന്നു ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 596 റണ്‍സാണ് താരം ഇത്തവണ അടിച്ചുകൂട്ടിയത്. ആലപ്പി റിപ്പിള്‍സ് താരമായ അസ്ഹറുദ്ദീന്‍ 11 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. ലീഗില്‍ മൂന്ന് സെഞ്ചുറികളും, മൂന്ന് അര്‍ധ സെഞ്ചുറികളും നേടി. 193.5 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റു വീശിയത്.

ഐപിഎല്ലില്‍ തിരിച്ചെത്തുമോ?

ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനം താരത്തെ വീണ്ടും ഐപിഎല്ലിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2021-ല്‍ താരം ആര്‍സിബിയുടെ ഭാഗമായിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല.

English Summary

Kerala batter Mohammed Azharuddeen is in sensational form in the Syed Mushtaq Ali Trophy, scoring 283 runs in just five matches. After being dropped early in the tournament, he bounced back strongly with a century and two fifties at a 180.25 strike rate. This follows his stellar run in the Kerala Cricket League, where he won the Orange Cap with 596 runs. His explosive domestic form has now sparked strong hopes of an IPL comeback.

Follow Us