BSNL 4G: ഇന്ത്യയിലുടനീളം ബിഎസ്എൻഎൽ 4-ജി ഇന്നുമുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

BSNL Swadeshi 4G network: രാജ്യത്തുടനീളം 97,500 കേന്ദ്രങ്ങളിലാണ് 4ജി ടവറുകൾ സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രാപ്രദേശിൽ മാത്രം 5,985 ടവറുകൾ കമ്മീഷൻ ചെയ്യുന്നുണ്ട്.

BSNL 4G: ഇന്ത്യയിലുടനീളം ബിഎസ്എൻഎൽ 4-ജി ഇന്നുമുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Bsnl 4g

Published: 

27 Sep 2025 | 10:04 AM

ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻ്റെ (ബിഎസ്എൻഎൽ) 4-ജി സേവനങ്ങൾ ഇന്ന് മുതൽ രാജ്യവ്യാപകമായി ലഭ്യമാകും. പുതിയ 4ജി ടവറുകളുടെ ഉദ്ഘാടനം ഒഡിഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. പൂർണ്ണമായും തദ്ദേശീയമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സ്വദേശി 4G നെറ്റ്‌വർക്കെന്നാണ് വിശേഷണം.

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും അതിവേഗ 4ജി കണക്റ്റിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തുടനീളം 97,500 കേന്ദ്രങ്ങളിലാണ് 4ജി ടവറുകൾ സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രാപ്രദേശിൽ മാത്രം 5,985 ടവറുകൾ കമ്മീഷൻ ചെയ്യുന്നുണ്ട്.

ഏകദേശം 37,000 കോടി രൂപ ചെലവഴിച്ചാണ് ഈ ടവറുകൾ സ്ഥാപിച്ചതെന്നാണ് വിവരം. സോഫ്റ്റ്വെയർ അധിഷ്ഠിതമായാണ് പ്രവര്‍ത്തനമെന്നും 5-ജിയിലേക്ക് വളരെവേഗം മാറാൻ സാധിക്കുമെന്നും കേന്ദ്ര ടെലികോംമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഫൈവ് ജി സ്പെക്ട്രം ലഭിച്ചാലുടന്‍ ഫൈവ് ജിയിലേക്ക് അനായാസം അപ്‌ഗ്രേഡ് ചെയ്യാം. അതിനായി ഉപകരണങ്ങള്‍ മാറേണ്ടതില്ല. നാലുവര്‍ഷത്തിലേറെയായി ബിഎസ്എൻഎൽ ഫോര്‍ ജി സേവനം സേവനം ഉപയോഗിക്കാവുന്ന സിം കാര്‍ഡുകളാണ് നല്‍കിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Follow Us
Related Stories
200 രൂപ പ്ലാനുമായി VI; പഴയ 200 രൂപ പ്ലാനിൽ സിനിമാ ടിക്കറ്റിനും ഫുഡിനും ഡിസ്കൗണ്ട് കൂടി നൽകി ജിയോ
പവർകട്ടുള്ളിടത്ത് ബെസ്റ്റാ, ചാർജ് നിൽക്കും! 8000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 5G
വെറുതെ പോയി അങ്ങ് വെള്ളം ഒഴിക്കല്ലെ…. പണി മേടിക്കും! ഇലക്ട്രിക് വാഹനങ്ങൾ ഇങ്ങനെ വേണം കഴുകാൻ
Vehicle Modification : ഇത് പൊളിച്ചു… നിങ്ങൾക്ക് എന്തൊക്കെ വേണം? മോഡിഫിക്കേഷൻ നിയമത്തിൽ സർവേയുമായി മോട്ടോർ വാഹന വകുപ്പ്
ഇതുവരെ വന്ന രണ്ട് ഫോണിനും മുകളിൽ നിൽക്കും! ഇന്ത്യയിലെ ആദ്യ ​ഡൈമെൻസിറ്റി 7500 ടർബോ കരുത്തുമായി ഐക്യൂ Z11 5G
രണ്ടും കൽപ്പിച്ചുതന്നെ! ഐഫോണിനൊത്ത ലുക്കും ഫീച്ചറുകളും നിറച്ച് വിവോ X300 E ലോഞ്ച് ചെയ്തു
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
കോമൺവെൽത്ത് മെഡൽ വിജയികൾക്ക് എത്ര രൂപ കിട്ടും?
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി