15 രൂപയ്ക്ക് അൺലിമിറ്റഡ് 5G ഡാറ്റ, പുതിയ പ്ലാൻ പുറത്തിറക്കി ജിയോ; ആർക്ക് വേണ്ടിയെന്ന് അറിയാമോ!
Reliance Jio launched unlimited 5G data plan for Rs15: ജിയോ പുതിയ ഡാറ്റ പ്ലാൻ അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പുതിയ പ്ലാൻ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ മികച്ച വേഗതയിൽ ഡാറ്റ വേണ്ടിവരുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ നേട്ടമാണ്. എന്നാൽ ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി സ്മാർട്ട്ഫോണുള്ള ജിയോ വരിക്കാർക്ക് മാത്രമാണ് ഈ ജിയോ പ്ലാൻ കൊണ്ട് നേട്ടം ഉണ്ടാകുക.

Reliance Jio Launched Unlimited 5g Data Plan For Rs15
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ 15 രൂപ വിലയിൽ പുതിയ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും എന്നതാണ് ഈ ജിയോ പ്ലാനിന്റെ നേട്ടം. ഇന്ത്യയിലുടനീളമുള്ള എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പുതിയ പ്ലാൻ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ മികച്ച വേഗതയിൽ ഡാറ്റ വേണ്ടിവരുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ നേട്ടമാണ്. എന്നാൽ ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി സ്മാർട്ട്ഫോണുള്ള ജിയോ വരിക്കാർക്ക് മാത്രമാണ് ഈ ജിയോ പ്ലാൻ കൊണ്ട് നേട്ടം ഉണ്ടാകുക.
15 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ
ജിയോയുടെ ഡാറ്റ പ്ലാനുകളുടെ നിരയിലേക്ക് പുതിയതായി ചേർക്കപ്പെട്ട 15 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് 5ജി ഡാറ്റ 24 മണിക്കൂർ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ‘ട്രൂലി അൺലിമിറ്റഡ് 5G ഡാറ്റാ പാക്ക്’ (Truly Unlimited 5G Data Pack) എന്ന് വിളിക്കപ്പെടുന്ന ഈ പ്ലാൻ തൽക്ഷണം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.
MyJio ആപ്പ് വഴിയോ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയോ, അല്ലെങ്കിൽ മറ്റ് റീചാർജ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ജിയോ വരിക്കാർക്ക് ഈ പ്ലാൻ സ്വന്തമാക്കാം. വലിയ അളവിൽ ഹൈസ്പീഡ് ഡാറ്റ വേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഈ ഡാറ്റ കൂടുതൽ ഉപയോഗപ്പെടും. ഉദാഹരണത്തിന് മൊബൈൽ ഡാറ്റ ഉപയോഗിച്ച് വലിയ ഗെയിമുകളോ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ ഡൗൺലോഡ് ചെയ്യേണ്ടി വരുമ്പോൾ ഈ പ്ലാൻ വളരെ ഉപകാരമാകും.
പ്രയോജനം ആർക്ക്
ജിയോ നിലവിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നെ എന്തിനാണ് 15 രൂപയ്ക്ക് 24 മണിക്കൂർ നേരത്തേക്ക് മാത്രമായി ഒരു അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ എന്ന് ചിലർക്ക് സംശയം ഉണ്ടായേക്കാം. എന്നാൽ 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ഉപയോഗിക്കുന്ന ജിയോ വരിക്കാർക്ക് മാത്രമാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുക.
അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്ലാനിന് 349 രൂപയാണ് വില. എന്നാൽ ഇത്ര ഉയർന്ന തുക മുടക്കാൻ കഴിയാത്ത ചില ഉപയോക്താക്കൾ 2 ജിബിയിൽ താഴെ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാറുണ്ട്. ഉദാഹരണത്തിന് 299 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്ന ഒരു ജിയോ ഉപയോക്താവിന് അത്യാവശ്യ ഘട്ടത്തിൽ കൂടുതൽ ഡാറ്റയ്ക്കായി 15 രൂപയുടെ പുതിയ ജിയോ പ്ലാൻ പ്രയോജനപ്പെടും.
English Summary
Reliance Jio has introduced a new prepaid data plan priced at ₹15. It offers unlimited 5G data with a validity of 24 hours. This new plan is available across all telecom circles in India. It is beneficial for users who require high-speed data in urgent situations.