ഈ ‘ഐഡിയ’ കൊള്ളാം! ട്രായി പറഞ്ഞു; കുറഞ്ഞ വിലയിൽ മൂന്ന് പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് വൊഡാഫോൺ ഐഡിയ
Vi new Rs 142, Rs 156, and Rs 158 voice-only plans: ഡാറ്റ ആനുകൂല്യം ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം അടങ്ങുന്ന കുറഞ്ഞ വാലിഡിറ്റി പ്ലാനുകൾ ലഭ്യമാക്കണമെന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വിഐ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) പുതിയതായി മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 142 രൂപ, 156 രൂപ, 158 രൂപ എന്നിങ്ങനെയാണ് ഈ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനുകളുടെ വില. ഡാറ്റ ആനുകൂല്യം ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം അടങ്ങുന്ന കുറഞ്ഞ വാലിഡിറ്റി പ്ലാനുകൾ ലഭ്യമാക്കണമെന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. റിലയൻസ് ജിയോ കഴിഞ്ഞ ദിവസം ട്രായി നിർദേശം പാലിച്ച് 4 പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഐയും മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ വിഐ പ്രീപെയ്ഡ് പ്ലാനുകൾ പ്രതിമാസ റീച്ചാർജ് തെരഞ്ഞെടുക്കുന്ന സാധാരണക്കാരായ വരിക്കാർക്ക് അനുയോജ്യമായ വിധത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡാറ്റ ആനുകൂല്യം ഇല്ലാതെ എത്തിയിരിക്കുന്ന വിഐയുടെ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ളത് 142 രൂപയുടെ വോയ്സ് ഒൺലി പ്ലാൻ ആണ്.
Also Read: ഇത് ദീപാവലി സ്പെഷലാണ്! സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള ഐക്യൂ 15R 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട്
വിഐ വോയ്സ് ഒൺലി പ്ലാൻ ആനുകൂല്യങ്ങൾ
വോഡഫോൺ ഐഡിയയുടെ 142 രൂപയുടെ എൻട്രിലെവൽ വോയ്സ് ഒൺലി പ്ലാനിൽ 28 ദിവസത്തെ സർവീസ് വാലിഡിറ്റി ആണ് ലഭിക്കുക. അൺലിമിറ്റഡ് വോയിസ് കോളുകളും 300 എസ്എംഎസും ആണ് 142 രൂപയുടെ വിഐ പ്ലാൻ ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ.
156 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് വോയിസ് കോളുകളും 300 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. 158 രൂപയുടെ പുതിയ വിഐ വോയ്സ് ഒൺലി പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയിൽ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ആകെ 300 എസ്എംഎസും ആണ് ഈ പ്ലാനിലും ഉള്ളത്.
ഇന്ത്യയിലെ വിവിധ സർക്കിളുകളിലുള്ള വിഐ വരിക്കാർക്ക് ഈ പുതിയ വിഐ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. ഡാറ്റ ഇല്ലാത്ത ഈ പുതിയ പ്ലാനുകൾക്ക് പുറമേ കുറഞ്ഞ വിലയിൽ ഡാറ്റ സഹിതം എത്തുന്ന പഴയ പ്രീപെയ്ഡ് പ്ലാനുകളും വിഐയുടെ പക്കലുണ്ട്. 149 രൂപയുടെയും 155 രൂപയുടെയും പ്ലാനുകളാണ് അവ.
English Summary
Vodafone Idea (Vi), India’s third-largest telecom company, has introduced three new prepaid plans. These plans are priced at Rs 142, Rs 156, and Rs 158. In accordance with TRAI directives, these are short-validity plans designed for users who do not require data benefits; they offer only voice and SMS services.