AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ather EV Scooters: കൊണാർക്കും റിസ്തയും 450 യും, ഏഥറിന്റെ ഇ.വി വിസ്മയങ്ങൾ

Ather Electric Scooters: വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെതായ ഇടം ഉറപ്പിച്ച ഇന്ത്യൻ ബ്രാൻഡ് ആണ് ഏഥർ. കമ്പനിയുടെ ലൈനപ്പിൽ മൂന്ന് വാഹനങ്ങളാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിൽ ആദ്യത്തെ മോഡൾ ഏഥർ 450 ആയിരുന്നു. അതിന് ശേഷം വന്നത് റിസ്ത എന്ന സ്കൂട്ടറാണ്. ഏറ്റവും ഒടുവിലായി കമ്പനി അവതരിപ്പിച്ച മോഡലാണ് ഏഥർ കൊണാർക്ക്. ഈമ മൂന്ന് മോഡലുകളുടെ വിലയും ഫീച്ചറുകളും കിലോ മീറ്റർ റേഞ്ചും ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി നോക്കാം.

Ather EV Scooters: കൊണാർക്കും റിസ്തയും 450 യും, ഏഥറിന്റെ ഇ.വി വിസ്മയങ്ങൾ
Ather Ev ScootersImage Credit source: Ather Website
Amal KV
Amal KV | Updated On: 04 Nov 2026 | 01:10 AM

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെതായ ഇടം ഉറപ്പിച്ച ഇന്ത്യൻ ബ്രാൻഡ് ആണ് ഏഥർ. കമ്പനിയുടെ ലൈനപ്പിൽ മൂന്ന് വാഹനങ്ങളാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിൽ ആദ്യത്തെ മോഡൾ ഏഥർ 450 ആയിരുന്നു. അതിന് ശേഷം വന്നത് റിസ്ത എന്ന സ്കൂട്ടറാണ്. ഏറ്റവും ഒടുവിലായി കമ്പനി അവതരിപ്പിച്ച മോഡലാണ് ഏഥർ കൊണാർക്ക്. ഈമ മൂന്ന് മോഡലുകളുടെ വിലയും ഫീച്ചറുകളും കിലോ മീറ്റർ റേഞ്ചും ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി നോക്കാം.

ഏഥർ 450

ഏഥർ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന മോഡലാണ് 450. ശരിക്കും ഈ മോഡലാണ് കമ്പനിയെ ഇത്ര ജനകീയമാക്കിയത്. സ്പോർട്ടി ലുക്കും മികച്ച പെർഫോമൻസുമാണ് ഈ മോഡലിന്റെ പ്രത്യേക. ഏഥർ 450 രണ്ട് വേരിയന്റുകളിൽ ആണ് ലഭ്യമാവുക. 450 S, 450 X എന്നിവയാണ് മോഡലുകൾ. 450 S ന് 135999 രൂപ മുതലും 450 X മോഡലിന് 148998 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. 450 S 122, 161 എന്നിങ്ങനെ രണ്ട് കിലോമീറ്റർ റേഞ്ചിൽ ലഭ്യമാകും. 450 X ആകട്ടെ 126, 161 എന്നിങ്ങനെ രണ്ട് കിലോമീറ്റർ ഓപ്ഷനുകളിലാണ് ലഭിക്കുക. ഈ മോഡലുകളുടെ എല്ലാം പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്റർ ആണ്.

Also Read: ഐ ക്യൂബും എക്സും ഓർബിറ്റവും, ടിവിഎസ്സിന്റെ ഇ.വി സ്കൂട്ടർ മോഡലുകൾ

ഏഥർ കൊണാർക്ക്

ഫാമിലി സ്കൂട്ടർ എന്ന നിലയിൽ കമ്പനി ഏറ്റവും പുതിയതായി വിപണിയിൽ അവതരിപ്പിച്ച മോഡലാണ് കൊണാർക്ക് Konarc . 200 കിലോമീറ്റർ എന്ന മികച്ച കിലോമീറ്റർ റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. രണ്ട് വേരിയന്റുകളാണ് വാഹനത്തിൽ വരുന്നത്. കൊണാർക്ക് എസ് ( Konarc S ) കൊണാർക്ക് ഇസഡ് ( Konarc Z ) എന്നിവയാണ് അവ. ഇതിൽ കൊണാർക്ക് എസ് ആണ് നിലവിൽ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. 100, 125, 161, 200 എന്നിങ്ങനെ നാല് കിലോമീറ്റർ റേഞ്ച് ഓപ്ഷനുകൾ കൊണാർക്ക് എസിൽ ലഭ്യമാണ്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്റർ ആണ്. ബേസ് മോഡലിന് 99,999 രൂപ മുതലാണ് വില തുടങ്ങുന്നത്

ഏഥർ റിസ്ത

രണ്ടാമതായി എഥർ വിപണിയിൽ എത്തിച്ച ഇലക്ട്രിക് സ്കൂട്ടർ മോഡൽ ആണ് റിസ്ത Rizta. റിസ്ത S, റിസ്ത Z എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഈ മോഡലിൽ ഉള്ളത്. ഫുൾ ചാർജിൽ 123 കിലോമീറ്റർ / 161 കിലോമീറ്റർ റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഈ വാഹനവും ഫാമിലി യൂട്ടിലിറ്റി എന്ന നിലയിലാണ് കമ്പനി അവതരിപ്പിച്ചത്.

English Summary

Ather is an Indian brand that has managed to secure a strong position in the Indian electric vehicle market within a very short period. Currently, the company’s lineup consists of three vehicles. The first model introduced was the Ather 450, followed by the launch of a scooter named Rizta. The most recent model released by the company is the Ather Konarc.

Follow Us