AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Royal Enfield ‌ Gorkha : സൈനികർക്ക് സല്യൂട്ട് , ഗൂർഖ ക്ലാസിക് 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

Royal Enfield Classic 350 Gorkha Edition : റോയൽ എൻഫീൽഡ് 'ക്ലാസിക് 350 ​ഗൂർഖ എഡിഷൻ' ഇന്ത്യയിൽ അവതരിപ്പിച്ചു. എൻഫീൽഡിന്റെ ഏറ്റവും ഫാൻബേസുള്ള മോഡലുകളിൽ ഒന്നായ ക്ലാസിക് 350 നെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ പുതിയ പതിപ്പ്, ​ഗൂർഖ റെജിമെന്റിന്റെ പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് പുറത്തിറക്കിയിരിക്കുന്നത്.

Royal Enfield ‌ Gorkha : സൈനികർക്ക് സല്യൂട്ട് , ഗൂർഖ ക്ലാസിക് 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
Royal Enfiled GorkhaImage Credit source: Facebook / Royal Enfeild
Amal KV
Amal KV | Published: 20 Aug 2026 | 09:18 PM

റോയൽ എൻഫീൽഡ് ‘ക്ലാസിക് 350 ​ഗൂർഖ എഡിഷൻ’ ഇന്ത്യയിൽ അവതരിപ്പിച്ചു. എൻഫീൽഡിന്റെ ഏറ്റവും ഫാൻബേസുള്ള മോഡലുകളിൽ ഒന്നായ ക്ലാസിക് 350 നെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ പുതിയ പതിപ്പ്, ​ഗൂർഖ റെജിമെന്റിന്റെ പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തുടനീളം ഈ പുതിയ എഡിഷന് വേണ്ടിയിള്ള ബുക്കിംഹ് ആരംഭിച്ചിട്ടുണ്ട്.

ഗോർഖ ഗ്രീൻ എന്ന നിറത്തിൽ ഒരുക്കിയിരിക്കുന്ന ഈ ബൈക്കിൽ, പരസ്പരം കുറുകെ വെച്ച ഖുക്രി (Khukri) ചിഹ്നം ഉൾക്കൊള്ളുന്ന പ്രത്യേക ലോ​ഗോയും നൽകിയിട്ടുണ്ട്. ക്ലാസിക് 350-ന്റെ അടിസ്ഥാന ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ, ഗോർഖ റെജിമെന്റിന്റെ ചരിത്രത്തെയും സ്വത്വത്തെയും സൂചിപ്പിക്കുന്ന മറ്റ് ചിലഘടകങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

റോയൽ എൻഫീൽഡിന്റെ വിശ്വസ്തമായ ജെ-സീരീസ് എൻജിൻ തന്നെയാണ് ക്ലാസിക് 350 ​ഗൂർഖാ എഡിഷനിലും ഉപയോഗിച്ചിരിക്കുന്നത്. 349 സിസി, സിംഗിൾ-സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എൻജിനാണ് ഇത്. 6,100 ആർപിഎമ്മിൽ 20.2 പിഎസ് കരുത്തും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഈ കരുത്തുറ്റ എൻജിൻ 5-സ്പീഡ് ഗിയർബോക്സുമായാണ് ചേർത്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ക്ലാസിക് 350-ലേതിന് സമാനമായ പവർട്രെയിൻ തന്നെയാണ് ഇതിലും ഉള്ളത്.

Also Read : Royal Enfield Continental GT 650 : യുവാക്കളുടെ ഹരം! പുതിയ കോണ്ടിനെന്റൽ ജിടി എത്തി… വിലയും മാറ്റങ്ങളും അറിയാം

കുറഞ്ഞ ആർപിഎമ്മിൽ മികച്ച ടോർക്ക് ലഭിക്കുന്ന തരത്തിലാണ് ഈ എൻജിൻ. നോർമൽ റൈഡിം​ഗ് സാഹചര്യങ്ങളിൽ ഏകദേശം 35-40 kmpl ഇന്ധനക്ഷമത ലഭിക്കുമെന്ന് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു. ട്വിൻ-ഡൗൺട്യൂബ് ഷാസിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബൈക്കിൽ, നഗര-ഹൈവേ യാത്രകൾക്ക് അനുയോജ്യമായ രീതിയിലുള്ള സസ്പെൻഷനാണ് ക്രമീകിരിച്ചിരിക്കുന്നത്. സാധാരണ ക്ലാസിക് 350-ലേതുപോലെയുള്ള റൈഡിംഗ് പൊസിഷനും ഡിസൈനും ഈ വാഹനത്തിലും നിലനിർത്തിയിട്ടുണ്ട്. അസിസ്റ്റ്-ആൻഡ്-സ്ലിപ്പർ ക്ലച്ച്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവയും പുതിയ എഡിഷനിൽ ഉണ്ട്. 2,10,684 രൂപയാണ് ഗൂർഖയുടെ എക്സ്-ഷോറൂം വില വരുന്നത്.

മോട്ടോർസൈക്കിളിനൊപ്പം, റോയൽ എൻഫീൽഡ് ഗൂർഖ കളക്ഷനും അവതരിപ്പിട്ടുണ്ട്, ഗൂർഖ റെജിമെന്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റൈഡിംഗ് ഗിയർ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയുടെ ഒരു ശ്രേണി. ജെറ്റ്, ക്വസ്റ്റ് ഹെൽമെറ്റുകൾ, ലെതർ ബൂട്ടുകൾ, ഹെഡ്ഗിയർ, വസ്ത്രങ്ങൾ, ശേഖരണങ്ങൾ എന്നിവ ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.

English Summary

Royal Enfield has launched the Classic 350 Gorkha Edition in India. Built upon the Classic 350 one of Enfield’s models with the largest fanbasesthis new edition has been released as a tribute to the legacy of the Gorkha Regiment. While retaining the basic design of the Classic 350, it also incorporates elements that reflect the history and identity of the Gorkha Regiment.

Follow Us