ത്രികോണേ മധ്യേ ക്യാമറയും ഡോട്ട്-മാട്രിക്സ് സ്‌ക്രീനും! ടെക്നോ പോവ 8 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Pova 8 Pro 5G launched in India: ടെക്നോ പോവ 8 പ്രോ 5ജിയിൽ കാഴ്ചക്കാരുടെ ശ്രദ്ധ ആദ്യം പിടിച്ചുപറ്റുക റിയർ പാനലിലെ ക്യാമറയും ഒപ്പമുള്ള ഡോട്ട്-മാട്രിക്സ് സ്‌ക്രീനുമാണ്. റിയർ പാനലിൽ ത്രികോണാകൃതിയിലുള്ള ഒരു മൊഡ്യൂളിനുള്ളിലാണ് ഇതിലെ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നത്. ഇതോടൊപ്പം സെക്കൻഡറി ഡോട്ട് മാട്രിക്സ് സ്‌ക്രീനും എത്തുന്നു.

Tecno Pova 8 Pro 5g Launched In India
ടെക്നോയുടെ പോവ സീരീസിന്റെ ഭാഗമായി പോവ 8 സീരീസിലെ പ്രോ മോഡൽ എന്ന നിലയിൽ ടെക്നോ പോവ 8 പ്രോ 5ജി (POVA 8 Pro 5G) എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്മാർട്ട്ഫോൺ വില വർധന ഒരു പ്രധാന ചർച്ചാ വിഷയമായി ഉയരുന്നതിനിടെയാണ് ഇന്ത്യൻ വിപണിയിലേക്ക് ടെക്നോ അവതരിപ്പിച്ചിരിക്കുന്ന ഈ പുത്തൻ സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ് അതിന്റെ ഡിസൈൻ തന്നെയാണ്. ടെക്നോയുടെ “ഡിലീറ്റ് നോർമൽ” ഡിസൈൻ അടിസ്ഥാനമാക്കിയുള്ള ഡിസൈൻ ആണ് ഈ പോവ പ്രോ മോഡലിന് ഉള്ളത്.
ടെക്നോ പോവ 8 പ്രോ 5ജിയിൽ കാഴ്ചക്കാരുടെ ശ്രദ്ധ ആദ്യം പിടിച്ചുപറ്റുക റിയർ പാനലിലെ ക്യാമറയും ഒപ്പമുള്ള ഡോട്ട്-മാട്രിക്സ് സ്‌ക്രീനുമാണ്. റിയർ പാനലിൽ ത്രികോണാകൃതിയിലുള്ള ഒരു മൊഡ്യൂളിനുള്ളിലാണ് ഇതിലെ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നത്. ഇതോടൊപ്പം സെക്കൻഡറി ഡോട്ട് മാട്രിക്സ് സ്‌ക്രീനും എത്തുന്നു.
Also Read: വില കൂട്ടിയിട്ടും നോക്കിക്കേ ഐക്യുവിന്റെ ഒരു മേൽക്കൈ! നന്ദി പറയേണ്ടത് ആമസോൺ മെഗാ ഡീൽസ് ഡേയ്സിനാണ്
ഇൻകമിംഗ് നോട്ടിഫിക്കേഷനുകൾ, ബാറ്ററി ലെവലുകൾ, ആക്റ്റീവ് ടൈമറുകൾ, സ്പാം ഡിറ്റക്ഷൻ ഉള്ള കോളർ ഐഡി എന്നിവ ഇതിലെ ഡോട്ട്-മാട്രിക്സ് സ്‌ക്രീൻ പ്രദർശിപ്പിക്കുന്നു. ഈ Alive Matrix ഡിസ്‌പ്ലേ ഫോൺ കമഴ്ത്തി വയ്ക്കുമ്പോൾ ഒരു ഡെസ്‌ക് ക്ലോക്കായും പ്രവർത്തിക്കുന്നു. നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഇതിലുണ്ട്. സ്റ്റാൻഡേർഡ് സെല്ലുലാർ, വാട്ട്‌സ്ആപ്പ് കോളുകൾ റെക്കോർഡുചെയ്യാനും ട്രാൻസ്‌ക്രൈബുചെയ്യാനും സംഗ്രഹിക്കാനും കഴിവുള്ള സെഗ്‌മെന്റിലെ ആദ്യത്തെ ബിൽറ്റ്-ഇൻ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് കമ്പനി പറയുന്നു.
പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഉയർന്ന ഔട്ട്‌ഡോർ ബ്രൈറ്റ്നസിനും ലോ ബ്രൈറ്റ്നസ് ചുറ്റുപാടുകളിലും കണ്ണിന്റെ ആയാസം കുറയ്ക്കുന്ന വിധത്തിലാണ് ഇതിന്റെ ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നത്.
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ പോവ 8 പ്രോ മോഡലിന്റെ കരുത്ത്. ഒപ്പം മാലി-G615 MC2 GPU, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HiOS 16 -ൽ ആണ് പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, സോണി LYTIA 700c സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 30fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്‌മോസ്, IP68, IP69, IP69K റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (N1 2 3 5|7812|18|20| 25 26 28 38|40 41 48|66 | 71 77|78 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയും ഉണ്ട്.
45W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി ആണ് പോവ 8 പ്രോ 5ജിയിൽ ടെക്നോ സജ്ജീകരിച്ചിരിക്കുന്നത്. ടുണ്ട്ര ഗ്രീൻ, ആർക്ക് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 162.4×77.27×7.39m വലിപ്പവും 189 ഗ്രാം ഭാരവും ഇതിനുണ്ട്.
വിലയും ലഭ്യതയും
ടെക്നോ പോവ 8 പ്രോ 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 49,999 രൂപയും 12GB + 512GB വേരിയന്റിന് 54,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 46999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകൾ എന്നിവ വഴി ഓഗസ്റ്റ് 21 മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കും.
English Summary
As part of Tecno’s Pova series, the Pro model of the Pova 8 series, the Tecno Pova 8 Pro 5G has been launched in India. Its 8GB + 256GB base variant is priced at Rs 49,999 and the 12GB + 512GB variant is priced at Rs 54,999. There is an instant bank discount of Rs 3000 as part of the launch offer. Therefore, it can be purchased at a starting price of Rs 46,999. It will go on sale from August 21 via Flipkart and offline retail channels.