5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Truecaller Assistant: മൈക്രോസോഫ്റ്റിൻ്റെ പുതിയ പേഴ്‌സണൽ വോയ്‌സ് അസിസ്റ്റൻസ് ഇനി ട്രൂകോളറിലും

എഷ്വർ എഐ സ്പീച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പേഴ്‌സണൽ വോയ്‌സ് അസിസ്റ്റൻസ് സാങ്കേതികവിദ്യ ട്രൂകോളറിൽ സാധ്യമാക്കുക.

neethu-vijayan
Neethu Vijayan | Updated On: 24 May 2024 17:26 PM
മൈക്രോസോഫ്റ്റുമായി സഹകരിച്ച് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്‌സണൽ വോയ്‌സ് അസിസ്റ്റൻസ് സാങ്കേതികവിദ്യ ട്രൂകോളറിൽ എത്തിക്കുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.

1 / 8
എഷ്വർ എഐ സ്പീച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പേഴ്‌സണൽ വോയ്‌സ് അസിസ്റ്റൻസ് സാങ്കേതികവിദ്യ സാധ്യമാക്കുക. എന്നാൽ ട്രൂകോളർ പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

2 / 8
ട്രൂകോളറിൽ നിലവിൽ എഐ അസിസ്റ്റന്റ് ലഭ്യമാണ്. 2022-ലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. കോൾ എടുക്കുക, അവ സ്‌ക്രീൻ ചെയ്യുക, കോൾ റെക്കോർഡ് ചെയ്യുക തുടങ്ങി പലവിധ ജോലികൾ എഐ അസിസ്റ്റൻ്റിന് ചെയ്യാനാവും.

3 / 8
എന്നാൽ ട്രൂകോളറിൽ നിലവിലുള്ള ഫീച്ചർ എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല. ഇപ്പോൾ പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അസിസ്റ്റന്റ് അപ്‌ഗ്രേഡ് ചെയ്യുകയാണ് ട്രൂ കോളർ.

4 / 8
ട്രൂകോളർ എഐ അസിസ്റ്റന്റിന്റെ ലൈവ് കോൾ സ്‌ക്രീനിങ് സംവിധാനം ഉപയോഗിക്കുമ്പോൾ ട്രൂകോളർ എഐ അസിസ്റ്റന്റ് ഫോൺ വിളിക്കുന്ന വ്യക്തിയോട് വിവരങ്ങൾ ചോദിച്ചറിയുകയും അതിനനുസരിച്ച് കോൾ കൈമാറുകയും ചെയ്യുന്നു.

5 / 8
മൈക്രോസോഫ്റ്റിന്റെ അഷ്വർ എഐയുടെ സഹായത്തോടെ ഉപഭോക്താവിന്റെ സ്വന്തം ശബ്ദം തന്നെ ഈ വോയ്‌സ് അസിസ്റ്റന്റിന് നൽകാനാവും.

6 / 8
പുതിയ അപ്ഡേറ്റിലൂടെ ഉപഭോക്താക്കളുടെ കോൾ അനുഭവം മെച്ചപ്പെടുമെന്ന് ട്രൂകോളർ പറയുന്നു. ഈ ഫീച്ചർ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ട്രൂ കോളർ പുറത്തുവിട്ടിട്ടുണ്ട്.

7 / 8
ഇന്ത്യ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, ചിലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ഈ സൗകര്യം എത്തിച്ചുതുടങ്ങിയിരിക്കുന്നത്.

8 / 8
Follow Us
Latest Stories