‘നാട്ടുരാജാവ്’! കേരളത്തിൽ ഏറ്റവുമധികം വരിക്കാരുള്ളത് വൊഡാഫോൺ ഐഡിയയ്ക്ക്; ജിയോ രണ്ടാമത്

VI has the highest number of wireless subscribers in Kerala as of July 2026: ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ളത് റിലയൻസ് ജിയോയ്ക്ക് ആണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള കമ്പനി വൊഡാഫോൺ ഐഡിയ ആണ്. 2026 ജൂ​ലൈയിലെ ട്രായി കണക്ക് പ്രകാരം കേരളത്തിൽ വിഐക്ക് 12,807,413 വരിക്കാരാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് റിലയൻസ് ജിയോ ആണ്.

നാട്ടുരാജാവ്! കേരളത്തിൽ ഏറ്റവുമധികം വരിക്കാരുള്ളത് വൊഡാഫോൺ ഐഡിയയ്ക്ക്; ജിയോ രണ്ടാമത്

Vodafone Idea Has Most Wireless Subscribers In Kerala July 2026

Published: 

06 Sep 2026 | 05:56 PM

ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ളത് റിലയൻസ് ജിയോയ്ക്ക് ആണ് എന്നത് ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) ഏറ്റവുമൊടുവിൽ പുറത്തുവിട്ട 2026 ജൂ​ലൈയിലെ പ്രതിമാസ കണക്ക് പ്രകാരം ആകെ 506,030,343 വയർലെസ് വരിക്കാരുമായി ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി എന്ന സ്ഥാനത്ത് ജിയോ തുടരുന്നു. എന്നാൽ ഇന്ത്യയിൽ ഒന്നാമത് ജിയോ ആണെങ്കിലും കേരള ടെലിക്കോം സർക്കിളിൽ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്. ഇന്ത്യമൊത്തം ഭരിക്കുന്നത് ജിയോ ആണെങ്കിൽ, കേരളം വിഐയുടെ സ്വന്തം നാട്ടുരാജ്യം ആണെന്ന് പറയാം. കാരണം കേരളത്തിൽ ഏറ്റവുമധികം വരിക്കാരുള്ളത് വൊഡാഫോൺ ഐഡിയയ്ക്ക് (VI) ആണ്.

ട്രായി പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ടിലെ കണക്ക് പ്രകാരം, കേരളത്തിൽ 2026 ജൂ​ലൈയിൽ വിഐക്ക് 12,807,413 വരിക്കാരാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് റിലയൻസ് ജിയോ ആണ്. 11,246,920 വയർലെസ് വരിക്കാർ ജിയോയ്ക്ക് ഉണ്ട്. ഇപ്പോഴല്ല, കഴിഞ്ഞ കുറച്ചേറെ നാളുകളായി വിഐ ആണ് കേരളത്തിൽ ആധിപത്യം പുലർത്തിവരുന്നത്.

ALSO READ: ഒരു സന്തോഷത്തിന് ഇത് ഇരിക്കട്ടെ! പത്താം വാർഷികത്തിൽ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജിയോ

എന്നാൽ വിഐയുടെ കേരളത്തിലെ പിടി പതിയെ കുറയുകയും ജിയോ പതിയെ പിടി മുറുക്കുകയും ചെയ്യുന്നുണ്ട്. അ‌ധികം ​വൈകാതെ ജിയോ കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധ്യതകൾ ഏറെയാണ്. കഴിഞ്ഞ വർഷം (2025) ജൂണിൽ വിഐക്ക് കേരളത്തിൽ വിഐക്ക് 12,845,818 വരിക്കാർ ഉണ്ടായിരുന്നു. ഈ സമയം ജിയോയുടെ കേരളത്തിലെ വരിക്കാരുടെ എണ്ണം 10,803,334 വരിക്കാർ ആയിരുന്നു.

ഇപ്പോഴത്തെ കണക്ക് പരിശോധിച്ചാൽ ഒന്നാം സ്ഥാനത്തുള്ള വിഐയുമായുള്ള അ‌കലം ജിയോ വളരെ വേഗം കുറച്ചുകൊണ്ട് വരികയാണ്. നിലവിൽ കേരളത്തിൽ ഈ രണ്ട് കമ്പനികളും തമ്മിലുള്ള വ്യത്യാസം 15,60,493 മാത്രമാണ്. ഇന്ത്യയിൽ വിഐക്ക് ഏറ്റവും സ്വാധീനമുള്ള ടെലിക്കോം സർക്കിളുകളിൽ ഒന്നായി കേരളം തുടരുന്നു. വർഷങ്ങളായി ഈ ഒന്നാം സ്ഥാനം തകർക്കാൻ ജിയോ മത്സരിക്കുന്നുണ്ടെങ്കിലും ഇതുവരെ ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ല.

കേരളത്തിൽ വിഐയും ജിയോയും കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാരുള്ളത് എയർടെലിനാണ്, നാലാം സ്ഥാനത്ത് ബിഎസ്എൻഎല്ലും. 2026 ജൂ​ലൈ വരെയുള്ള കണക്ക് പ്രകാരം 9,841,122 വയർലെസ് വരിക്കാരാണ് എയർടെലിന് കേരളത്തിൽ ഉള്ളത്. ബിഎസ്എൻഎല്ലിന് ഉള്ളത് 9,025,390 വരിക്കാരും. കേരളം ഒരു ടെലിക്കോം കമ്പനിക്കും വൻ ആധിപത്യം അ‌നുവദിച്ച് കൊടുത്തിട്ടില്ല എന്ന് ഈ കണക്കുകളിൽ വ്യക്തമാണ്.

ഒന്നാം സ്ഥാനത്തുള്ള വിഐ മുതൽ നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎൽ വരെ കേരളത്തിൽ എല്ലാവർക്കും ഏറെക്കുറേ ഒരേയളവിൽ സ്വാധീനവും പ്രാധാന്യവും ഉണ്ട്. വിഐയെപ്പോലെ തന്നെ ബിഎസ്എൻഎല്ലിന്റെയും പ്രധാന സർക്കിൾ ആണ് കേരളം. എന്നാൽ 5ജി അ‌വതരിപ്പിക്കാനാകാത്തത് രാജ്യത്തിന്റെ മറ്റ് പല സർക്കിളുകളിലും എന്നപോലെ കേരളത്തിലും വിഐക്കും ബിഎസ്എൻഎല്ലിനും നേരിയ നിലയിൽ തിരിച്ചടിയാകുന്നുണ്ട്.

ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ, 2026 ജൂ​ലൈ വരെ ജിയോയ്ക്ക് 506,030,343 വയർലെസ് വരിക്കാരും എയർടെലിന് 489,488,305 വരിക്കാരും വിഐക്ക് 199,063,212 വരിക്കാരും ബിഎസ്എൻഎല്ലിന് 93,177,868 വരിക്കാരും ആണ് ഉള്ളത്. പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ജൂ​ലൈയിൽ ഏറ്റവും മുന്നിലെത്തിയത് എയർടെൽ ആയിരുന്നു. രണ്ടാമത് ജിയോയും. ജിയോയുടെയും എയർടെലിന്റെയും അ‌ത്രയും പുതിയ വരിക്കാരെ അ‌ധികം ലഭ്യമായില്ലെങ്കിലും ഉള്ള വരിക്കാരുടെ എണ്ണത്തിൽ കുറവ് വന്നില്ലല്ലോ എന്ന ആശ്വാസത്തിലാണ് വിഐയും ബിഎസ്എൻഎല്ലും ഉള്ളത്.

English Summary

Reliance Jio has the largest number of telecom subscribers in India. However, unlike this, the company with the largest number of wireless subscribers in Kerala is Vodafone Idea. According to TRAI data for July 2026, VI has 12,807,413 subscribers in Kerala. Reliance Jio is in second place, with 11,246,920 wireless subscribers in Kerala.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി