പറഞ്ഞ് പണിയിച്ചപോലെ ഉണ്ട്! 7050mAh ബാറ്ററി, IP69 റേറ്റിങ് സഹിതം വിവോ T5 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Vivo T5 5G launched in India: വിവോ T5 സീരീസിന്റെ ഭാഗമായി വിവോ T5 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB + 128GB വേരിയന്റിന് 34,999 രൂപ, 8GB + 128GB വേരിയന്റിന് 39,999, 8GB + 256GB വേരിയന്റിന് 44,999, 12GB + 256GB വേരിയന്റിന് 49,999 രൂപ എന്നിങ്ങനെയാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി അടിസ്ഥാന മോഡലിന് 3500 രൂപയുടെയും മറ്റ് വേരിയന്റുകൾക്ക് 4000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
നല്ല ബാറ്ററി ശേഷിയും ഐപി റേറ്റിങ്ങും അടക്കം മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ഒരു പുതിയ 5ജി ഫോൺ വേണം എന്ന് പറഞ്ഞ് പണിയിച്ചപോലെ ഒരു സ്മാർട്ട്ഫോൺ വിവോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. വിവോ T5 സീരീസിന്റെ ഭാഗമായി വിവോ T5 5ജി (vivo T5 5G) എന്ന മോഡൽ ആണ് ഇന്ത്യയിൽ എത്തിയത്. പ്രധാനമായും പെർഫോമൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം തന്നെ ബാറ്ററി എൻഡുറൻസ്, ഡിസ്‌പ്ലേ ഗുണനിലവാരം എന്നിവയിലും ഈ ഹാൻഡ്‌സെറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, ഡിസൈന്റെ കാര്യമെടുത്താൽ, അൾട്രാ-സ്ലിം ബോഡിയുമായിട്ടാണ് ഇത് എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
4nm മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ പ്രോസസർ കരുത്തിലാണ് വിവോ T5 എത്തിയിരിക്കുന്നത്. ഇതോടൊപ്പം എഐ ടാസ്‌ക്കുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 8 ജനറേഷൻ ജെൻഎഐ-റെഡി എൻപിയുവും ഉണ്ട്. 3,800 mm² വേപ്പർ ചേമ്പർ കൂളിംഗ് യൂണിറ്റ്, 23,062 mm² ന്റെ ടോട്ടൽ ഹീറ്റ് ഡിസിപ്പേഷൻ ഏരിയ, റിയൽടൈം തെർമൽ മോണിറ്ററിങ്ങിനായി 10 ടെമ്പറേച്ചർ സെൻസറുകൾ എന്നിവയും ഇതിലുണ്ട്. ഇവയെല്ലാം പെർഫോമൻസ് മെച്ചപ്പെടുത്താൻ ഈ മിഡ്റേഞ്ച് ഫോണിനെ സഹായിക്കുന്നു.
പ്രധാന ഫീച്ചറുകൾ
6.83-ഇഞ്ച് (2800 × 1260 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 144Hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകൾ. ഐ പ്രൊട്ടക്ഷൻ മോഡ്, സ്ലീപ്പ് കംഫർട്ട് മോഡ്, ആന്റി-ഫേട്ടിഗ് ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങി ഡിസ്‌പ്ലേ സുരക്ഷാ സോഫ്റ്റ്‌വെയർ ഫീച്ചറുകളും ഉണ്ട്.
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ 4nm പ്രൊസസർ ആണ് ഈ വിവോ T5 സീരീസ് ഫോണിന്റെ കരുത്ത്. മാലി-G615 MC2 GPU, 6GB / 8GB / 12GB LPDDR4X RAM, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ) ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ഇത് സെൽഫി പ്രേമികൾക്ക് ഈ ഫോണിനോട് ഇഷ്ടം കൂട്ടിയേക്കും.
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. 44W ഫാസ്റ്റ് ചാർജിംഗുള്ള 7050mAh ബാറ്ററിയാണ് ഈ മോഡലിൽ വിവോ നൽകിയിരിക്കുന്നത്. ബാറ്ററി ലൈഫ് എക്സ്റ്റൻഡർ, ഗ്ലോബൽ ബൈപാസ് ചാർജിങ് ഫീച്ചറുകളും ഇതിലുണ്ട്.
വിലയും ലഭ്യതയും
വിവോ T5 5G യുടെ 6GB + 128GB വേരിയന്റിന് 34,999 രൂപ, 8GB + 128GB വേരിയന്റിന് 39,999, 8GB + 256GB വേരിയന്റിന് 44,999, 12GB + 256GB വേരിയന്റിന് 49,999 രൂപ എന്നിങ്ങനെയാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി അടിസ്ഥാന മോഡലിന് 3500 രൂപയുടെയും മറ്റ് വേരിയന്റുകൾക്ക് 4000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വിവോ T5 5G വേരിയന്റുകൾ യഥാക്രമം 31,499 രൂപ, 35,999 രൂപ, 40,999 രൂപ, 45,999 രൂപ വിലകളിൽ വാങ്ങാനാകും. സെപ്റ്റംബർ 9 മുതൽ ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്നർ ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇത് വിൽപ്പനയ്‌ക്കെത്തും. റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ T5 ലഭ്യമാകുക.
English Summary
Vivo T5 5G has been launched in India as part of the Vivo T5 series. Its original price is Rs 34,999 for the 6GB + 128GB variant, Rs 39,999 for the 8GB + 128GB variant, Rs 44,999 for the 8GB + 256GB variant, and Rs 49,999 for the 12GB + 256GB variant. However, as part of the launch offer, a bank discount of Rs 3,500 is available on the base model and Rs 4,000 on other variants. The sale will start from September 9.