ക്യാമറ ശരിക്ക് തേച്ചുമിനുക്കിയിട്ടുണ്ട്! ഐഫോൺ 18 പ്രോ, ഗാലക്സി അൾട്ര മോഡലുകളെ വെല്ലാൻ വിവോ X500 സീരീസ്
Vivo X500 series to launch on September 21: പുതിയ ഐഫോൺ 18 പ്രോ മോഡലുകൾക്ക് വെല്ലുവിളിയായി ഉടൻ തന്നെ പുതിയ വിവോ X500 സീരീസും എത്തുന്നുണ്ട്. സെപ്റ്റംബർ 21ന് വിവോ X500 സീരീസ് ലോഞ്ച് ചെയ്യുമെന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻ സീരീസിൽ കണ്ട വൃത്താകൃതിയിലുള്ള റിയർ ക്യാമറ ഹൗസിംഗ് പുതിയ സീരീസിലും വിവോ നിലനിർത്തുമെന്നും പ്രൊഫഷണൽ ഇമേജിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വൻ ഹാർഡ്‌വെയർ, പ്രോസസ്സിംഗ് അപ്‌ഡേറ്റുകൾ വിവോ X500 സീരീസ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Vivo X500 Series To Launch On September 21
ഒരുകാലത്ത് സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ഐഫോൺ ക്യാമറകളോട് വലിയ മതിപ്പും ആരാധനയും ഉണ്ടായിരുന്നു. എസ്23 അൾട്ര മുതലിങ്ങോട്ടുള്ള സാംസങ് ഗാലക്സി അൾട്ര മോഡലുകൾക്കും ആരാധകർ ഏറെ. എന്നാൽ ഈ രണ്ട് വമ്പന്മാർക്കും വെല്ലുവിളി ഉയർത്തി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ സജീവമായി നിൽക്കുന്ന സ്ഥലത്തെ പ്രധാന ഫോട്ടോഗ്രാഫർ വിവോയുടെ X സീരീസിലെ പ്രോ മോഡലും അൾട്ര മോഡലുമാണ്. ഐഫോൺ പ്രോ മോഡലുകൾക്കും ഗാലക്സി അൾട്ര മോഡലുകൾക്കും വിവോ X സീരീസിലെ ടോപ് മോഡലുകൾ കനത്ത വെല്ലുവിളി ഉയർത്തുന്നു. ഈ ഒരു മുന്നേറ്റത്തിന് വിവോ കൂടുതൽ ശ്രദ്ധ ചെലുത്തിയത് ക്യാമറ വിഭാഗത്തിലായിരുന്നു.
മറ്റ് രണ്ട് ബ്രാൻഡുകളുടെയും പ്രീമിയം മോഡലുകളുടേതിനെക്കാൾ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ സഹിതം വിവോ പ്രീമിയം മോഡലുകളും കളം നിറഞ്ഞതോടെ ആളുകൾ വിവോ X സീരീസിന്റെ ആരാധകരായി മാറി. ഏറ്റവും ഒടുവിൽ എത്തിയ വിവോ X300 അൾട്ര മോഡലിനും അതിനുമുമ്പ് എത്തിയ X300 പ്രോ മോഡലിനും ഇന്ത്യയിൽ ആരാധകർ ഏറെ.
Also Read: ഐഫോൺ 18 പ്രോ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കി; ഗാലക്സി S26 അൾട്ര ഡിസ്കൗണ്ടിൽ വിറ്റ് സാംസങ്
ഇപ്പോൾ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ എത്തുന്നതിന്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ പ്രേമികൾ. എന്നാൽ പുതിയ ഐഫോൺ മോഡലുകൾക്ക് വെല്ലുവിളിയായി പിന്നാലെ തന്നെ പുതിയ വിവോ X500 സീരീസും എത്തുന്നുണ്ട്. സെപ്റ്റംബർ 21ന് വിവോ X500 സീരീസ് (vivo X500 series) ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വിവോ X500 സീരീസിൽ വിവോ X500, വിവോ X500 പ്രോ, വിവോ X500 അൾട്ര എന്നീ മൂന്ന് മോഡലുകൾ ആണ് എത്തുക. മുൻ മോഡലുകളെ അപേക്ഷിച്ച് ക്യാമറയിൽ വൻ നവീകരണവുമായാണ് X500 സീരീസ് മോഡലുകൾ എത്തുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻ സീരീസിൽ കണ്ട വൃത്താകൃതിയിലുള്ള റിയർ ക്യാമറ ഹൗസിംഗ് പുതിയ സീരീസിലും നിലനിർത്തുമെന്നും പ്രൊഫഷണൽ ഇമേജിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വൻ ഹാർഡ്‌വെയർ, പ്രോസസ്സിംഗ് അപ്‌ഡേറ്റുകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
വീഡിയോഗ്രാഫിക്ക്, X500 സീരീസ് സിനിമാ-ഗ്രേഡ് സ്പെസിഫിക്കേഷനുകൾ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടിലുള്ളത്. X500 മോഡലിൽ 50MP (1/1.28″ സോണി LYTIA-828) മെയിൻ ക്യാമറ, സോണി LYTIA-610 ടെലിഫോട്ടോ, 50MP അൾട്രാ-വൈഡ്, CIPA 7.0 സ്റ്റാൻഡേർഡ് സ്റ്റെബിലൈസേഷൻ എന്നിവ ഉണ്ടാകും. അതേപോലെ X500 പ്രോയിൽ സോണി LYTIA-610 ടെലിഫോട്ടോ മൊഡ്യൂൾ (ഫുൾ സ്പെസിഫിക്കേഷൻ വരാനുണ്ട്) CIPA 7.0 സ്റ്റാൻഡേർഡ് സ്റ്റെബിലൈസേഷൻ എന്നിവയുണ്ട്.
സീരീസിലെ ഏറ്റവും കരുത്തുറ്റ മോഡലായ വിവോ X500 പ്രോ മാക്സ് 6.83-ഇഞ്ച് BOE Q11 2K ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ (2nm) ചിപ്സെറ്റ് കരുത്ത് എന്നിവ സഹിതമാണ് എത്തുക. ഇതിലെ ക്യാമറ സജ്ജീകരണത്തിൽ 50MP (1/1.28″) മെയിൻ, 200MP HP0 ടെലിഫോട്ടോ, 50MP അൾട്രാ-വൈഡ് ക്യാമറകൾ ഉണ്ടാകും. 3-ഡിഗ്രി വൈഡ്-ആംഗിൾ ഗിംബൽ സ്റ്റെബിലൈസേഷൻ സഹിതമാണ് ഈ അൾട്ര മോഡൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.
പുതിയ വിവോ X500 സീരീസ് മോഡലുകളുടെ വില, ഫുൾ ഫീച്ചറുകൾ എന്നിവ ലോഞ്ചിൽ ആയിരിക്കും വെളിപ്പെടുത്തുക. ക്യാമറ, പെർഫോമൻസ് എന്നീ മേഖലകളിൽ ശക്തമായ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് സാംസങ്, ആപ്പിൾ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകൾക്ക് കടുത്ത വെല്ലുവിളി ഈ വിവോ സീരീസ് ഫോണുകൾ ഉയർത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary
The new Vivo X500 series is also coming soon to challenge the new iPhone 18 Pro models. Vivo has officially confirmed that the Vivo X500 series will be launched on September 21. Reports say that Vivo will retain the circular rear camera housing seen in the previous series in the new series and that the Vivo X500 series will feature major hardware and processing updates focused on professional imaging.