ഇനി സ്റ്റാന്റേർഡ് മോഡലിന്റെ വരവാണ്! 10000mAh ബാറ്ററിയുമായി വിവോ Y600
Vivo Y600 to launch next week: വിവോ തങ്ങളുടെ വൈ സീരീസിലേക്ക് വിവോ Y600 എന്ന മോഡൽ അടുത്ത ആഴ്ച അവതരിപ്പിക്കും. വിവോ Y600 സീരീസിലെ സ്റ്റാന്റേർഡ് മോഡലായ വിവോ Y600-യിൽ 10000mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് വിവോ നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ഈ വലിയ ബാറ്ററി ശേഷിയാകും.

Vivo Y600 To Launch Next Week
വിവോ തങ്ങളുടെ വൈ സീരീസിലേക്ക് വിവോ Y600 (Vivo Y600) എന്ന പുതിയ മോഡൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. Y600 സീരീസിലെ സ്റ്റാന്റേർഡ് മോഡലാണ് ഇത്. നേരത്തെ ഈ സീരീസിൽ Y600 പ്രോ, Y600 ടർബോ, Y600i എന്നീ മോഡലുകൾ അവതരിപ്പിക്കപ്പെട്ടിരുന്നു. അടുത്ത ആഴ്ച ചൈനയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വിവോ Y600 സീരീസിൽ ഇതിനകം എത്തിയ മൂന്ന് മോഡലുകളും ബാറ്ററി ശേഷിക്ക് പേരുകേട്ടവയാണ്. അതിൽ 8,000mAh മുതൽ 10,200mAh വരെയുള്ള വലിയ ബാറ്ററി ശേഷി ഉള്ള മോഡലുകൾ ഉൾപ്പെടുന്നു.
വിവോ Y600 സീരീസിലെ സ്റ്റാന്റേർഡ് മോഡലായ വിവോ Y600-യിൽ 10000mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് വിവോ നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ഈ വലിയ ബാറ്ററി ശേഷിയാകും. ഈ മാസം ആദ്യം ഇന്ത്യയിൽ പുറത്തിറങ്ങിയ ‘വിവോ S2 FE’ (Vivo S2 FE) മോഡലുമായി വിവോ Y600-ന്റെ ഡിസൈനും ഫീച്ചറുകൾക്കും സാമ്യമുണ്ട്.
Also Read: ഇത് നന്നാക്കുന്ന കാശുണ്ടെങ്കിൽ പുതിയ ഐഫോൺ 18 പ്രോ വാങ്ങാം! ഐഫോൺ ഡ്യുവോ റിപ്പയർ കോസ്റ്റ്
വിവോ Y600 മോഡലിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഇതിലെ 10,000mAh ബാറ്ററി ശേഷിയിലൂടെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ ലൈവ് സ്ട്രീം ടെസ്റ്റിലൂടെ (32 മണിക്കൂറും 37 മിനിറ്റും) വിവോ Y600 ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചതായി കമ്പനി അവകാശപ്പെടുന്നു. ബാറ്ററി എത്രത്തോളം കാര്യക്ഷമമായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്ന് അറിയാൻ ഫോൺ നേരിട്ട് ഉപയോഗിച്ചു തന്നെ അറിയേണ്ടിയിരിക്കുന്നു.
10,000mAh ബാറ്ററി ശേഷി എന്ന അവകാശവാദം കണക്കിലെടുക്കുമ്പോൾ, ഒന്നിലധികം ദിവസത്തേക്ക് വിവോ Y600 ന്റെ ചാർജ് നിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വെള്ള, നീല നിറങ്ങളിൽ ഫോൺ ലഭ്യമാകും എന്ന് ടീസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന്റെ പിൻഭാഗത്ത് സ്വർണ്ണ നിറത്തിലുള്ള ബോർഡറോട് കൂടിയ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് നൽകിയിരിക്കുന്നത്.
ഫോണിന്റെ വശങ്ങൾ ഫ്ലാറ്റ് എഡ്ജ് ഡിസൈനിലാണ് കാണുന്നത്. പവർ ബട്ടണും വോളിയം കീയും വലതുവശത്തായി നൽകിയിരിക്കുന്നു. മീഡിയടെക് ഡൈമൻസിറ്റി 7300e ചിപ്സെറ്റാകും ഈ വിവോ ഫോണിന് കരുത്ത് പകരുക. അതേപോലെ 50MP റിയർ ക്യാമറ, IP68 റേറ്റിംഗ് എന്നിവയും വിവോ Y600-ൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
English Summary
Vivo will introduce the Vivo Y600 model to its Y series next week. It has already been confirmed that the Vivo Y600, the standard model in the series, will feature a large 10,000mAh battery. This substantial battery capacity will be one of the phone’s key highlights.